• HOME
 • »
 • NEWS
 • »
 • money
 • »
 • OnePlus 9 Pro | ആകർഷകമായ ഫീച്ചറുകളുമായി OnePlus 9 Pro ക്യാമറ; ഡ്യുവൽ-നേറ്റീവ് ISO-കൾ മുതൽ DOL-HDR, 2x2 OCL തുടങ്ങി നിരവധി പ്രത്യേകതകൾ

OnePlus 9 Pro | ആകർഷകമായ ഫീച്ചറുകളുമായി OnePlus 9 Pro ക്യാമറ; ഡ്യുവൽ-നേറ്റീവ് ISO-കൾ മുതൽ DOL-HDR, 2x2 OCL തുടങ്ങി നിരവധി പ്രത്യേകതകൾ

OnePlus 9 Pro | ഇതിലുള്ള Sony IMX 789 സെൻസറും Qualcomm Snapdragon 888 ചിപ്പും ഉപയോക്താക്കൾക്ക് നൽകുന്നത് പുതിയൊരു ഫോട്ടോഗ്രഫി അനുഭവമാണ്

One Plus

One Plus

 • Share this:
  പുതിയ OnePlus 9 Pro സ്മാർട്ട്ഫോണിലെ ക്യാമറ വികസിപ്പിച്ചിരിക്കുന്നത് Hasselblad-മായുള്ള കൂട്ടുകെട്ടിലാണ്. ഇതിലുള്ള Sony IMX 789 സെൻസറും Qualcomm Snapdragon 888 ചിപ്പും ഉപയോക്താക്കൾക്ക് നൽകുന്നത് പുതിയൊരു ഫോട്ടോഗ്രഫി അനുഭവമാണ്. ഇത്തരം സാങ്കേതികവിദ്യകൾ ഒറ്റ നോട്ടത്തിൽ അസാധാരണമായി തോന്നുമെങ്കിലും ഇതിലെ സാങ്കേതിക പാളികൾക്ക് പിന്നിലുള്ളത് അങ്ങേയറ്റം ആകർഷകമായ സംവിധാനങ്ങളാണ്.

  എന്താണ് IMX789?

  OnePlus 9 Pro-യ്ക്ക് കരുത്ത് പകരുന്ന Snapdragon 888 പോലുള്ള പുതിയ ചിപ്സെറ്റുകളുടെ ഇമേജ് പ്രോസസ്സിംഗ് കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പുതിയ സ്മാർട്ട്ഫോൺ ക്യാമറാ സെൻസറാണ് Sony IMX789. ഈ സെൻസറുമായി ജോടിയാക്കിയ SoC -യുടെ അധിക കുതിരശക്തിയാണ് OnePlus 9 Pro-യെ 4K 120fps, 8K 30 fps വീഡിയോകൾ റെക്കോർഡ് ചെയ്യാൻ പ്രാപ്തമാക്കുന്നത്. സെക്കൻഡിൽ ജിഗാ പിക്സൽ കണക്കിന് ഇമേജ് ഡാറ്റ പ്രോസസ്സിംഗ് കൈകാര്യം ചെയ്യാൻ കഴിയുന്ന ഇമേജ് പ്രോസസ്സറുകളെ (ISP- കൾ) കുറിച്ചാണ് നമ്മളിവിടെ സംസാരിക്കുന്നത്. മിക്ക 4K ക്യാമറകൾക്കും ഇതിന്‍റെ നാലിലൊന്ന് ലോഡ് മാത്രമാണ് കൈകാര്യം ചെയ്യാൻ കഴിയുന്നത്.

  പുതിയ ഓട്ടോഫോക്കസ് സിസ്റ്റം

  ഫേസ്-ഡിറ്റക്ട് ഓട്ടോഫോക്കസ് സിസ്റ്റം (PDAF) ഉപയോഗിച്ച് ഒരു സീനിനുള്ളിൽ ഫോക്കസ് ചെയ്ത് കൊണ്ടാണ് മുൻനിര സ്മാർട്ട്ഫോണുകളും ക്യാമറകളും സാധാരണയായി പ്രവർത്തിക്കുന്നത്. PDAF-ന് പ്രവർത്തിക്കാൻ സെൻസറിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് പോയിന്‍റുകൾ രണ്ട് വ്യത്യസ്ത വീക്ഷണ കോണുകളിൽ നിന്ന് സീൻ നോക്കിക്കാണും - നമ്മുടെ കണ്ണുകൾ കാണുന്നത് പോലെ - എങ്ങനെ ഫോക്കസ് ചെയ്യാം എന്ന് മനസ്സിലാക്കാൻ സങ്കീർണ്ണമായ കണക്കുകൂട്ടലുകളാണ് ഉപയോഗിക്കുന്നത്.

  പരമ്പരാഗതമായി, ക്യാമറ സെൻസറിന്‍റെ സാധാരണ ലൈറ്റ് സെൻസിറ്റീവ് പിക്സലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഫേസ് - ഡിറ്റക്ട് പിക്സലുകൾ വളരെ ചെറുതാണ്. ഇത് ഈ സെൻസറുകളെ വെളിച്ചത്തിൽ ലൈറ്റ് സെൻസിറ്റീവ് ആക്കുകയും കുറഞ്ഞ വെളിച്ചത്തിൽ ശരിയായി പ്രവർത്തിക്കാൻ കഴിയാതാക്കുകയും ചെയ്യുന്നു.  2x2 OCL (ഓൺ-ചിപ്പ് ലെൻസ്) എന്ന് വിളിക്കുന്ന സോണിയുടെ രീതി PDAF പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന അതേ തത്ത്വമാണ് ഉപയോഗിക്കുന്നത് - വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് ഒരു ചിത്രം നിരീക്ഷിക്കുന്നു - എന്നാൽ മുഴുവൻ സെൻസറും ഉപയോഗിക്കുകയും ലൈറ്റ് സെൻസിറ്റിവിറ്റി നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇത് ചെയ്യുന്നത്.

  ഓരോ പിക്സലിലും OCL എന്ന മൈക്രോസ്കോപ്പിക് ലെൻസ് ഉള്ളവയാണ് ആധുനിക സ്മാർട്ട്ഫോൺ ക്യാമറ സെൻസറുകൾ. ഈ ലെൻസ് ഓരോ പിക്സലിലേക്കും കൂടുതൽ പ്രകാശം നൽകുകയും സെൻസിറ്റിവിറ്റി കൂട്ടുകയും ചെയ്യുന്നു.

  സോണിയുടെ 2x2 OCL ഒരു ലെൻസ് ഉപയോഗിച്ച് നാല് പിക്സൽ സെറ്റുകൾ (2x2 ഗ്രിഡിൽ) കവർ ചെയ്യുന്നു, ഓരോ പിക്സലിനും വ്യത്യസ്ത വീക്ഷണകോണിൽ നിന്ന് ഒരു ചിത്രം നിരീക്ഷിക്കാൻ ഇതുവഴി സാധിക്കുന്നു. ഈ സമീപനം നിറങ്ങളുടെ ക്വാളിറ്റിയും ലെറ്റ് സെൻസിറ്റീവിറ്റിയും മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ചും പിക്സൽ-ബിൻ ചെയ്ത ചിത്രങ്ങളിൽ.

  നോയ്സ് കുറയ്ക്കുന്നതിന് ഡ്യൂവൽ-നേറ്റീവ് ISO

  സെൻസറിന്‍റെ രൂപകൽപ്പനയും ആംപ്ലിഫിക്കേഷൻ സർക്യൂട്ടും നിർണ്ണയിക്കുന്ന കുറഞ്ഞത് ഒരു നേറ്റീവ് ISO എങ്കിലും ഓരോ ക്യാമറാ സെൻസറിനുമുണ്ട്. സെൻസറിനെ ഒരു മൈക്കായും ISO-യെ ഗെയ്ൻ ആയും നിങ്ങൾ കണക്കാക്കുകയാണെങ്കിൽ, ഗെയ്ൻ കൂട്ടുന്നതിലൂടെ ഒരു മൈക്കിന്‍റെ വോളിയം കൂട്ടുന്നത് പോലെ സെൻസറിന്‍റെ ലൈറ്റ് സെൻസിറ്റീവിറ്റിയും കൂട്ടാൻ കഴിയും.

  ഗെയ്ൻ അല്ലെങ്കിൽ ISO കൂട്ടുമ്പോൾ, പശ്ചാത്തല നോയ്സും കൂടും. അതിനാലാണ് കുറഞ്ഞ വെളിച്ചത്തിൽ എടുത്ത ചിത്രങ്ങളിൽ നോയ്സ് കാണുന്നത്, അമിതമായി വോളിയം കൂട്ടിയ മൈക്കുകളിൽ നിന്ന് നോയ്സ് (ഹിസ്) കേൾക്കുന്നത്.

  മൈക്കുകളിലെ ഗെയ്ൻ പോലെ, ഓരോ സെൻസറിനും ISO സ്വീറ്റ്-സ്പോട്ട് ഉണ്ട്, അവിടെ നോയ്സ് കുറവും ലൈറ്റ് സെൻസിറ്റിവിറ്റി അനുയോജ്യമായ തരത്തിലുമാണ്. എന്നിരുന്നാലും, ഈ സ്വീറ്റ് സ്പോട്ട് സാധാരണയായി പകൽ സമയത്ത് നടക്കുന്ന ഷൂട്ടിംഗുകളിൽ പക്ഷപാതപരമായി പ്രവർത്തിക്കുന്നു. 9 Pro-യുടെ സെൻസറിന്‍റെ കാര്യത്തിലെന്ന പോലെ ഡ്യുവൽ-നേറ്റീവ് ISO ഒരു ഉയർന്ന ഇലക്ട്രോണിക് സർക്യൂട്ട് ചേർക്കുന്നു, അത് ഉയർന്ന ISO -യിൽ വൃത്തിയുള്ള ചിത്രം നൽകുന്നു.

  ഫലമോ? കുറഞ്ഞ വെളിച്ചത്തിൽ മികച്ച നോയ്സ് നിയന്ത്രണവും വൃത്തിയുള്ള ചിത്രങ്ങളും ലഭിക്കുമെന്നതാണ്. ഡ്യുവൽ-നേറ്റീവ് ISO പ്രായോഗികമാക്കാൻ കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമാണ്, അതിനാലാണ് വളരെ കുറച്ച് ക്യാമറകൾ മാത്രം ഈ സവിശേഷത ഉപയോഗിക്കുന്നത്.  ഗോസ്റ്റ് ഫ്രീ HDR അല്ലെങ്കിൽ DOL-HDR

  നിങ്ങളുടെ ഷോട്ടിന്‍റെ ഡൈനാമിക്ക് റേഞ്ച് (ഒരു ചിത്രത്തിന്‍റെ ഇരുണ്ടതും തിളക്കമുള്ളതുമായ ഭാഗങ്ങൾ തമ്മിലുള്ള തീവ്രതയിലെ വ്യത്യാസം) മെച്ചപ്പെടുത്തുന്നതിന് ഒരു ക്യാമറ ഒന്നിലധികം ഇമേജുകൾ വേഗത്തിൽ എടുത്ത് അവയെ ഒരുമിച്ച് അടുക്കുന്നതാണ് പരമ്പരാഗത HDR രീതി.

  ഓരോ ഫ്രെയിമിനും ഇടയിൽ സമയ കാലതാമസമുണ്ടെന്നതാണ് ഈ സമീപനത്തിലെ പ്രശ്നം, ഇത് നിങ്ങൾ എടുക്കാനുദ്ദേശിക്കുന്ന വിഷയം അനങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ (ഒരു കാർ അല്ലെങ്കിൽ കൈവീശുന്ന ഒരാൾ തുടങ്ങിയവ) ഇതൊരു വലിയ പ്രശ്നമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ക്യാമറ മനോഹരവും ബുദ്ധിപരവുമായ സ്റ്റാക്കിംഗ് നടത്തുന്നില്ലെങ്കിൽ, ഈ ഇമേജുകൾ അടുക്കി വയ്ക്കുമ്പോൾ, അവ കൃത്യമായി വിന്യസിക്കപ്പെടണമെന്നില്ല, നിങ്ങളുടെ വിഷയത്തെ അതായത് എടുക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന് പ്രേതബാധയുള്ളത് പോലെ തോന്നാം.

  DOL-HDR (ഡിജിറ്റൽ ഓവർലാപ്പ് ഹൈ ഡൈനാമിക് റേഞ്ച്) കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നു. ഒന്നിലധികം ചിത്രങ്ങൾ എടുക്കുന്നതിന് പകരം, സെൻസർ, ഡാറ്റ റീഡ് ചെയ്യുമ്പോൾ ഒന്നിലധികം എക്സ്പോഷറുകൾ പകർത്തുന്നു. ഇത് ഏതാണ്ട് പെട്ടെന്ന് തന്നെ സംഭവിക്കുന്നു, അതിന്‍റെ ഫലമായി ചിത്രത്തിന് മങ്ങലോ പ്രേതബാധയുള്ളതായി തോന്നുകയോ ചെയ്യില്ല. ഇതൊരു പുതിയ രീതിയല്ല, പക്ഷേ ഇത് ഒരു പുതിയ സെൻസറിലൂടെ ചെയ്യുമ്പോഴാണ് വ്യത്യാസം അറിയാൻ കഴിയുന്നത്.  12-ബിറ്റ് RAW

  കണക്കുകൾ വളരെയധികം സങ്കീർണമാണെങ്കിലും അടിസ്ഥാനപരമായി, 12-ബിറ്റ് RAW-യ്ക്ക് ഒരു പിക്സലിന് 68 ബില്ല്യൺ ഷേഡുകളിലൊന്ന് റെക്കോർഡ് ചെയ്യാനാകും. മിക്ക LCD ഡിസ്പ്ലേകൾക്കും ഒരു പിക്സലിന് 8-ബിറ്റ് കളർ (16.7 ദശലക്ഷം ഷേഡുകൾ) റെൻഡർ ചെയ്യാൻ കഴിയും, അതുപോലെ OnePlus 9 Pro പോലുള്ള പ്രീമിയം ഫോണുകൾക്ക് ഒരു പിക്സലിന് 10-ബിറ്റ് കളർ (1.07 ബില്യൺ ഷേഡുകൾ) റെൻഡർ ചെയ്യാൻ കഴിയും.

  12-ബിറ്റ് ശരിക്കും ഓവറാണ്. നിങ്ങളുടെ ഡിസ്പ്ലേയ്ക്ക് റെൻഡർ ചെയ്യാൻ കഴിയുന്നതിനേക്കാൾ 68 മടങ്ങ് കൂടുതൽ നിറം റെക്കോർഡ് ചെയ്യേണ്ട ആവശ്യമെന്താണ്?

  ശരി, നിങ്ങൾ RAW ചിത്രീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ ഇമേജുകൾ എഡിറ്റ് ചെയ്യാൻ നോക്കുന്നു എന്ന് കരുതുക. ഇമേജുകൾ എഡിറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ലഭിക്കാവുന്ന എല്ലാ അധിക ഡാറ്റയും നിങ്ങൾക്ക് ആവശ്യമായി വരും. 12-ബിറ്റ് RAW, നിങ്ങൾക്ക് 68 ബില്ല്യൺ നിറങ്ങൾ മാത്രമല്ല നിങ്ങൾക്ക് നൽകുന്നത്, അധിക ഡൈനാമിക് ശ്രേണിയും നൽകുന്നു, ഇത് നിങ്ങളുടെ ചിത്രത്തിലെ നിറങ്ങൾ കൂട്ടാനോ കുറയ്ക്കാനോ നിങ്ങൾക്ക് കഴിയും. അതും വിശദാംശങ്ങൾ നഷ്ടപ്പെടാതെയും ശ്രദ്ധിക്കപ്പെടുന്ന കളർ ആർട്ടിഫാക്റ്റുകൾ ഇല്ലാതെയും ചെയ്യാനാകും.  അൾട്രാ- വൈഡ്: മനോഹരമായ 50 MP ചിത്രങ്ങൾ

  വലിയ പ്രത്യേകതകളുള്ളതാണ് OnePlus 9 Pro-യിലെ 50 MP ക്യാമറ. 50 MP IMX 766 സെൻസർ നാം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലുതും മനോഹരവുമായ ചിത്രങ്ങൾ നൽകുന്നു. വലുപ്പമുള്ളത് കൊണ്ട് മികച്ച ബൊക്കെ, പശ്ചാത്തല വേർതിരിക്കൽ എന്നിവ അടങ്ങിയ താരതമ്യേന വൃത്തിയുള്ളതും നോയ്സ് ഇല്ലാത്തതുമായ ഇമേജുകൾ ലഭിക്കും. കൃത്യമായ കണക്കുകളോട് കൂടിയുള്ളതിനാൽ വൃത്തിയുള്ള ചിത്രങ്ങളും ഡിജിറ്റൽ പ്രതലത്തിലുള്ള ലെൻസ് നേർരേഖകൾ നേർരേഖയായി തന്നെ നിലനിർത്തും, ഇത് നിങ്ങളുടെ അൾട്രാ വൈഡ് ഷോട്ടുകൾ കൂടുതൽ സ്വാഭാവികമാണെന്ന് തോന്നിപ്പിക്കുന്നു.  Hasselblad നിറങ്ങൾ

  ആത്യന്തികമായി, നിങ്ങൾ എടുക്കുന്ന ചിത്രം കണ്ണിന് മനോഹരമായിരിക്കണം. ഓരോ വ്യക്തിയും നിറങ്ങൾ വ്യത്യസ്തമായി കാണുമ്പോൾ, സാർവത്രികമായ ചില നിയമങ്ങളുണ്ട്. കോൺട്രാസ്റ്റ് ഇല്ലാതാക്കുന്നത്, ആളുകളുടെ ചിത്രം എടുക്കുമ്പോൾ വളരെയധികം നല്ലതാണ്, ഉദാഹരണത്തിന്, ഉയർന്ന കോൺട്രാസ്റ്റ് ബ്ലാക്ക് ആൻഡ് വൈറ്റിന് മികച്ചതാണ്, കൂടാതെ കടും നിറങ്ങൾ പ്രകൃതിയുടെ ഫോട്ടോയെടുക്കുമ്പോൾ മികച്ച അനുഭവം നൽകുന്നു.

  ഒരു ഇമേജ് പ്രോസസ്സ് ചെയ്യുമ്പോൾ, ഏത് സമീപനമാണ് ഏറ്റവും മികച്ചതെന്ന് ഒരു ക്യാമറാ സിസ്റ്റം നിർണ്ണയിക്കുകയും ചിത്രീകരിച്ച രംഗത്തിനായി ഒപ്റ്റിമൈസ് ചെയ്ത ഒരു ഫലം നൽകുകയും വേണം. വളരെ ലളിതമായി പറഞ്ഞാൽ വർണ്ണ ശാസ്ത്രത്തെക്കുറിച്ചാണ് ഈ പറയുന്നത്.

  DJI-യുടെ ഉടമസ്ഥതയിലുള്ള Hasselblad ബ്രാൻഡും അതിന്‍റെ ക്യാമറകളും കളർ സയൻസും നൽകുന്ന സ്വാഭാവിക വർണ്ണ ടോണുകളും വളരെ പ്രശസ്തമാണ്. 9 Pro ക്യാമറയിൽ ആ കളർ ടോൺ പകർത്താനാണ് OnePlus-Hasselblad പങ്കാളിത്തം ഉദ്ദേശിക്കുന്നത്.

  ഈ സവിശേഷതകളും പുതിയ ഹാർഡ്വെയറും ഒരുമിച്ച് ചേരുന്ന തരത്തിലുള്ള പുതിയ ക്യാമറാ സംവിധാനം ആകർഷകമാണ്. അങ്ങനെ പറയുകയാണെങ്കിൽ പ്രിയപ്പെട്ട വായനക്കാരേ, ഈ പുതിയ ക്യാമറകളുടെ വിധി നിർണ്ണയിക്കുകയും ഭാവി സംവിധാനങ്ങളുടെ വികസനത്തിന് വഴികാട്ടുകയും ചെയ്യുന്നത് നിങ്ങളാണ്.

  ലോകത്തിലെ ഒരു സാങ്കേതികവിദ്യയ്ക്കും നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു ചിത്രത്തെ രക്ഷിക്കാനാകില്ല. നിങ്ങൾക്ക് ഇഷ്ടമായെങ്കിലും ഇനി വെറുപ്പാണ് തോന്നിയതെങ്കിലും, OnePlus 9 Pro-യുടെ പുതിയ ക്യാമറയെ കുറിച്ച് അഭിപ്രായങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്.
  Published by:Anuraj GR
  First published: