• HOME
  • »
  • NEWS
  • »
  • money
  • »
  • Face2Gene App | 300ഓളം അപൂർവ രോഗങ്ങൾ തിരിച്ചറിയുന്ന ആപ്പ്; AI ഉപയോഗിച്ചുള്ള അതിന്റെ പ്രവർത്തനം എങ്ങനെ?

Face2Gene App | 300ഓളം അപൂർവ രോഗങ്ങൾ തിരിച്ചറിയുന്ന ആപ്പ്; AI ഉപയോഗിച്ചുള്ള അതിന്റെ പ്രവർത്തനം എങ്ങനെ?

ഒരു രോഗിയുടെ മുഖം സ്കാൻ ചെയ്യുന്നതിലൂടെ 300ലധികം രോഗങ്ങൾ തിരിച്ചറിയാൻ ഫെയ്സ്2ജീൻ ആപ്ലിക്കേഷന് കഴിയും

Credits:AFP

Credits:AFP

  • Share this:
    ഫെയ്സ് 2 ജീൻ (Face2Gene) എന്ന ആപ്ലിക്കേഷന് (Application) മുന്നൂറിലധികം അപൂർവ രോ​ഗങ്ങൾ (Rare Diseases) തിരിച്ചറിയാൻ കഴിയും. കുട്ടികളുടെ മുഖത്ത് രോഗം മൂലമുണ്ടാകുന്ന അടയാളങ്ങളും ലക്ഷണങ്ങളും വിലയിരുത്തിയാണ് ഫെയ്സ്2 ജീൻ രോഗനിർണയം നടത്തുന്നത്. ഫേഷ്യൽ റെക്ക​ഗ്നീഷൻ (Facial Recognition) സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ആപ്ലിക്കേഷനാണ് ഫെയ്സ്2ജീൻ.

    സോഷ്യൽ നെറ്റ്‌വർക്കുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യയുടെ ഉപയോ​ഗം വൈദ്യപരിശോധനാ മേഖലയിലും വർദ്ധിച്ചു വരികയാണ്. ഒരു രോഗിയുടെ മുഖം സ്കാൻ ചെയ്യുന്നതിലൂടെ 300ലധികം രോഗങ്ങൾ തിരിച്ചറിയാൻ ഫെയ്സ്2ജീൻ ആപ്ലിക്കേഷന് കഴിയും എന്നാണ് 'വയേർഡ്' എന്ന അമേരിക്കൻ മാ​ഗസിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്. ഒരു പുതിയ അൽഗോരിതം ചേർത്തതോടെ 800ലധികം രോഗങ്ങൾ കൂടി ഇപ്പോൾ ഈ സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ഈ ആപ്ലിക്കേഷന്റെ പ്രവർത്തനം എങ്ങനെ ആണന്ന് നോക്കാം. മോട്ടി ഷ്നിബർഗ് എന്ന എഞ്ചിനീയറാണ് ഈ ആപ്ലിക്കേഷന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അപൂർവ രോഗങ്ങൾ തിരിച്ചറിയാൻ ഡോക്ടർമാർക്ക് കുട്ടികളുടെ മുഖഭാവം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഇദ്ദേഹം മനസിലാക്കി. രോ​ഗലക്ഷണങ്ങൾ കുട്ടികളുടെ മുഖത്ത് ചില സൂചനകൾ അവശേഷിപ്പിക്കുമെന്നതാണ് കാരണം.
    Also Read-വാട്ട്‌സ്ആപ്പ് പേയുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് എങ്ങനെ മാറ്റാം? അറിയേണ്ട കാര്യങ്ങൾ

    ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയിൽ വിദ​ഗ്ധനായ ഇദ്ദേഹം തന്റെ സ്റ്റാർട്ട്-അപ്പ് ആയ എഫ്ഡിഎൻഎ വഴി ഒരു മെഷീൻ ലേണിങ് അൽഗോരിതം വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇതിന്റെ ആദ്യത്തെ ഫലം എന്ന നിലയിലാണ് 2014ൽ ഫേസ്2ജീൻ ആപ്പ് പുറത്തിറക്കിയത്. 2012ൽ ഫേസ്ബുക്കിന് വിറ്റ, തന്റെ മുൻ സ്റ്റാർട്ടപ്പിന്റെ അനുഭവം അദ്ദേഹം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തി.

    എന്നിരുന്നാലും, ഈ സാങ്കേതിക വിദ്യയ്ക്ക് പോരായ്മകളുണ്ട്. ഭൂരിഭാഗം ജനിതക രോഗങ്ങളും ഈ ആപ്ലിക്കേഷന് കണ്ടെത്താൻ കഴിയില്ലെന്ന് ഇദ്ദേഹം സമ്മതിക്കുന്നു. ഇതിന് കാരണം ഈ രോ​ഗങ്ങളുടെ അപൂർവതയാണ്. നിർമിതബുദ്ധി ഉപയോഗിച്ച് ഒരു രോഗം തിരിച്ചറിയണമെങ്കിൽ അത് ബാധിച്ച രോഗികളുടെ ഏഴ് ഫോട്ടോകളെങ്കിലും ലഭിക്കേണ്ടതുണ്ട്. അടുത്ത അപ്ഡേറ്റ് ഇറങ്ങുന്നതിന് മുമ്പു തന്നെ ഈ ആപ്പ് ലോകമെമ്പാടും ആയിരക്കണക്കിന് ഉപയോക്താക്കളെ നേടിക്കഴിഞ്ഞു.

    Also Read-Google Play Store അപ്‌ഡേറ്റ് ചെയ്യേണ്ടത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

    ഫെയ്സ്2ജീൻ ഇപ്പോൾ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജനിതകശാസ്ത്രജ്ഞർ ഉപയോഗിക്കുന്നുണ്ട്. ഒരു രോഗിയുടെ മുഖത്ത് നിന്ന് കൃത്യതയോടെ ഏകദേശം 300 വൈകല്യങ്ങൾ തിരിച്ചറിയാൻ അതിന്റെ പ്രധാന അൽഗോരിതത്തിന് കഴിയും. രോഗനിർണ്ണയത്തിനായി വഴികൾ തിരയുന്ന ജനിതകശാസ്ത്രജ്ഞർക്കും കുടുംബങ്ങൾക്കും ഇതൊരു അനുഗ്രഹമാണ്. എന്നാൽ ഈ അൽഗോരിതത്തിന് ഇപ്പോഴും മിക്ക ജനിതക അവസ്ഥകളും തിരിച്ചറിയാൻ കഴിയില്ല എന്ന പോരായ്മ ഉണ്ട്.

    കഴിഞ്ഞ മാസം എഫ്‌ഡി‌എൻ‌എയിൽ നിന്നും നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ജെസ്റ്റാൾട്ട് മാച്ചർ (GestaltMatcher) എന്ന പുതിയ അൽ‌ഗോരിതത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം 1,000 രോ​ഗാവസ്ഥകളെ വേർതിരിച്ചറിയാൻ പുതിയ അൽ​ഗോരിതത്തിന് കഴിയുമെന്ന് അവർ അവകാശപ്പെടുകയുണ്ടായി. എഫ്‌ഡി‌എൻ‌എയുടെ യഥാർത്ഥ അൽ‌ഗോരിതത്തിന്റേതിനെ അപേക്ഷിച്ച് ഫലങ്ങൾ ഇതിൽ മൂന്നിരട്ടിയോളം കൂടുതലാണ്. ഈ അൽഗോരിതം ഇപ്പോൾ ഫെയ്സ്2ജീൻ ആപ്പിലും ലഭ്യമാണ്.
    Published by:Naseeba TC
    First published: