നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 'പ്രായമാകാൻ' മത്സരിച്ച് താരങ്ങൾ; പക്ഷേ, ഫേസ് ആപ്പ് കൊണ്ടു പോകുന്നത് നിങ്ങളുടെ സീക്രട്ടുകൾ

  'പ്രായമാകാൻ' മത്സരിച്ച് താരങ്ങൾ; പക്ഷേ, ഫേസ് ആപ്പ് കൊണ്ടു പോകുന്നത് നിങ്ങളുടെ സീക്രട്ടുകൾ

  പ്രായമായ നിങ്ങളെ കാണാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനു മുമ്പ് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.

  ഫേസ് ആപ്പ് താരങ്ങൾ ഉപയോഗിച്ചപ്പോൾ

  ഫേസ് ആപ്പ് താരങ്ങൾ ഉപയോഗിച്ചപ്പോൾ

  • News18
  • Last Updated :
  • Share this:
  ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസി മുതൽ ഇങ്ങ് കേരളത്തിൽ നമ്മുടെ പ്രിയപ്പെട്ട ഹരീഷ് കണാരൻ വരെ പ്രായമാകാനുള്ള മത്സരത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ലോകം മുഴുവൻ ട്രെൻഡ് ആയിരിക്കുന്ന ഫേസ് ആപ്പ് വഴിയാണ് പ്രായം കൂട്ടാനുള്ള ശ്രമം എല്ലാവരും നടത്തുന്നത്. 2017ൽ ആദ്യമായി എത്തിയ ഫേസ് ആപ്പാണ് കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും സജീവമായിരിക്കുന്നത്.

  നമ്മുടെ ഇന്നത്തെ മുഖം പരിശോധിച്ച് പ്രായമാകുമ്പോൾ നമ്മൾ എങ്ങനെയായിരിക്കും ഉണ്ടാകുക എന്നതിന്‍റെ കൃത്യമായ ഒരു ചിത്രം തരികയാണ് ഫേസ് ആപ്പ് ചെയ്യുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമായ ഒരുവിധം എല്ലാവരും ഈ പരീക്ഷണം നടത്തിക്കഴിഞ്ഞു, അതിന്‍റെ ഫലം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഏറ്റവും പുതിയ വേർഷനാണ് ഈ ഫേസ് ആപ്പും. ഫോൺ ഗാലറിയിലുള്ള നിങ്ങളുടെ എല്ലാ ഫോട്ടോകളും പരിശോധിച്ചാണ് നിങ്ങളുടെ പ്രായത്തിന്‍റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രായമുള്ള ചിത്രം ലഭ്യമാക്കുന്നത്. ഏതായാലും ഫേസ് ആപ്പ് പരീക്ഷിക്കുന്നതു വഴി നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഇരട്ടി വിവരങ്ങളാണ് നിങ്ങൾ ഈ ആപ്ലിക്കേഷന് നൽകുന്നത്.

  ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ നിങ്ങൾ നൽകുന്നത് നിങ്ങളുടെ ഒരു ഫോട്ടോ മാത്രമല്ല, നിങ്ങളുടെ ഫോണിലുള്ള ഏതൊരു ഫോട്ടോയും അഡാപ്റ്റ് ചെയ്യാനും മോഡിഫൈ ചെയ്യാനുമുള്ള ആക്സസ് കൂടിയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡിഫിക്കേഷൻ മാജിക്കിനാണ് ഫോട്ടോകൾ നൽകുന്നത്. നമ്മുടെ പേരും യൂസർ നെയിമും ഉപയോഗിക്കാൻ ഫേസ് ആപ്പിന് അനുമതി നൽകുന്നു.

  മാത്രമല്ല, പ്രൊസസിംഗിനു വേണ്ടി ഫേസ് ആപ്പ് ചിത്രം അപ് ലോഡ് ചെയ്യുന്നത് ക്ലൗഡിലേക്കാണ്. മറ്റ് മിക്ക ആപ്പുകളിലും ഡിവൈസിൽ തന്നെ പ്രൊസസിംഗ് പൂർത്തിയാകുമ്പോൾ ഫേസ് ആപ്പിൽ അത് ക്ലൗഡിലാണ് പൂർത്തിയാകുന്നത്. ആപ്ലിക്കേഷൻ നമ്മൾ നമ്മുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും നമ്മൾ അപ് ലോഡ് ചെയ്ത ഫോട്ടോ ഫേസ് ആപ്പിൽ തന്നെയുണ്ടാകും. എന്നാൽ, ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന മിക്കവർക്കും ഇതിനെക്കുറിച്ച് ധാരണയില്ല.

  ആപ്പിളിന്‍റെ ഐഒഎസ് പ്ലാറ്റ്ഫോമിലും ഉപയോക്താവിന്‍റെ അനുമതിയില്ലാതെ ഫോട്ടോകൾ ആക്സസ് ചെയ്യാൻ ഫേസ് ആപ്പിന് കഴിയും. ഇതൊരിക്കലും ഒരു നല്ല അടയാളമല്ല. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഡിജിറ്റൽ കാൽപ്പാടുകളാണ് വെബ് ലോകത്ത് പതിപ്പിക്കുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് മാത്രമല്ല നിങ്ങളെ പിന്തുടരുന്ന ഏതൊരാൾക്കും ഡിജിറ്റൽ ലോകത്ത് കൃത്യമായി നൽകാൻ കഴിയും.

  നാലുലക്ഷം ഉപയോക്താക്കൾ, വരുമാനം രണ്ടുകോടി രൂപ

  ആപ് അനലിറ്റിക്സ് പ്ലാറ്റ് ഫോമായ സെൻസർ ടവറിന്‍റെ കണക്ക് അനുസരിച്ച് ആപ് സ്റ്റോർ റാങ്കിംഗിലും ഗൂഗിൾ പ്ലേ റാങ്കിംഗിലും ഒന്നാമതാണ് ഫേസ് ആപ്പ്. വരുമാനത്തിന്‍റെ കാര്യത്തിൽ ആപ്പ് സ്റ്റോർ റാങ്കിംഗിൽ യു ട്യൂബിന് തൊട്ടു പിന്നിലാണ് ഫേസ് ആപ്പ്. 2017 ജനുവരിയിലാണ് ഫേസ് ആപ്പ് ആദ്യമായി ഐ ഒ എസിൽ അവതരിച്ചത്. 2019 ജൂലൈയിൽ ആപ്ലിക്കേഷൻ വീണ്ടും നെറ്റിസൺസിനിടയിൽ വൈറൽ ആയിരിക്കുകയാണ്. സെൻസർ ടവറിന്‍റെ കണക്ക് അനുസരിച്ച് ജൂൺ വരെ മാത്രം ഫേസ് ആപ്പ് 400000 ആളുകളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ ഈ ആപ്ലിക്കേഷൻ ഉണ്ടാക്കിയ വരുമാനം മൂന്നുലക്ഷം ഡോളറാണ് (ഏകദേശം രണ്ടുകോടി രൂപ).

  ഫേസ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത് ന്യൂറൽ ടെക്നോളജി

  തലച്ചോറിലെ ന്യൂറോണുകൾ എത്രമാത്രം ഇന്‍റർ ലിങ്ക് ആയാണ് കിടക്കുന്നത്, അതേപോലെ ആണ് ഈ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുന്നത്. ന്യൂറൽ നെറ്റ് വർക് ആണ് ഫേസ് ആപ്പിന് പിന്നിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി. റഷ്യൻ കമ്പനിയാണ് ഈ ആപ്ലിക്കേഷന് പിന്നിൽ. ഏതായാലും ഈ അപ് ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം റഷ്യയിലെ ഈ കമ്പനിക്കും ലഭിക്കും. റഷ്യയിൽ നിന്നുള്ള ഏതെങ്കിലും പ്രൊജക്ടിന്‍റെ ഭാഗമായാണോ ഇത്തരത്തിൽ ഒരു ആപ്ലിക്കേഷൻ വീണ്ടും സജീവമായതെന്ന് സാങ്കേതിക വിദഗ്ദർ സംശയിക്കുന്നു. കാരണം, ഒരു ഫോട്ടോ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് തന്നെ ഫോണിലെ മുഴുവൻ ഫോട്ടോയും ഉപയോക്താവിന്‍റെ അനുമതിയില്ലാതെ അപ് ലോഡ് ചെയ്യുന്നതാണ് കാരണം.

  അതുകൊണ്ട് പ്രായമായ നിങ്ങളെ കാണാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനു മുമ്പ് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
  First published:
  )}