നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Facebook Sound Emojis| മെസഞ്ചറിൽ ഇനി ആട് കരയും; സൗണ്ട് ഇമോജിയുമായി ഫെയ്സ്ബുക്ക്

  Facebook Sound Emojis| മെസഞ്ചറിൽ ഇനി ആട് കരയും; സൗണ്ട് ഇമോജിയുമായി ഫെയ്സ്ബുക്ക്

  ഇനി മെസഞ്ചറിൽ അയക്കുന്ന ഇമോജിക്കൊപ്പം ശബ്ദവും കേൾക്കാം

  Screengrab

  Screengrab

  • Share this:
   ഫെയ്സ്ബുക്ക് മെസഞ്ചറിൽ ഇനി സൗണ്ട് ഇമോജിയും. ഇനി ഇമോജിക്കൊപ്പം ശബ്ദംകൂടി വരും എന്നാണ് പ്രത്യേകത. പുതിയ ഫീച്ചർ മാർക്ക് സുക്കർബർഗ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. കൂടാതെ പുതുതായി ആടിന്റെ ഇമോജിയും അവതരിപ്പിച്ചിട്ടുണ്ട്.

   ആട് കരയുന്ന ഇമോജിയാണ് സവിശേഷത. ആട് കരയുന്ന ശബ്ദത്തിനു വേണ്ടി തങ്ങളുടെ സൗണ്ട് ടീം ഒരു ദിവസം മുഴുവൻ ഓർഗാനിക് ഫാമിൽ ആടുകൾക്കൊപ്പം ചിലവഴിച്ചുവെന്നാണ് മാർക്ക് സുക്കർബർഗ് വീഡിയോ പങ്കുവെച്ച് കമന്റ് ബോക്സിൽ പറഞ്ഞിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്കും പുതിയ ഇമോജികൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

   സൗണ്ട് ഇമോജിയിൽ ആദ്യഘട്ടത്തിൽ കൈയ്യടി, ഡ്രംറോൾ, ക്രിക്കറ്റ്, പൊട്ടിച്ചിരി തുടങ്ങിയ ശബ്ദങ്ങളാണുള്ളത്. കൂടുതൽ സൗണ്ട് ഇമോജികൾ പിന്നാലെ വരുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്.

   നിലവിൽ ഫെയ്സ്ബുക്കിന് മാത്രമാണ് സൗണ്ട് ഇമോജി ഉള്ളത്. മെസഞ്ചറിൽ ഇമോജി സെലക്ട് ചെയ്തതിനു ശേഷം ലൗഡ്സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്താൽ ഇമോജിക്കൊപ്പം ശബ്ദവും കേൾക്കാം. മാത്രമല്ല, മെസേജ് അയക്കുന്നതിന് മുമ്പ് ശബ്ദം കേട്ട് ഉറപ്പുവരുത്തുകയും ചെയ്യാം.

   You may also like:WhatsApp | ഒരു മാസത്തിനിടെ വാട്സാപ്പ് 20 ലക്ഷം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു

   ഒരു ദിവസം മെസഞ്ചറിലൂടെയുള്ള സന്ദേശങ്ങളിൽ 2.4 ബില്യൺ ഇമോജികളുണ്ടാകാറുണ്ടെന്നാണ് ഫെയ്സ്ബുക്ക് പറയുന്നത്. അതേസമയം, ഇമോജിക്കൊപ്പം ശബ്ദം കൂടി വരുന്നത് ഉപയോക്താക്കൾ ഏത് രീതിയിൽ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണണം. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മറ്റും ശബ്ദത്തോടുകൂടിയുള്ള ഇമോജി തലവേദനയായേക്കാം.
   Published by:Naseeba TC
   First published:
   )}