നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തടസ്സപ്പെട്ടത് ആറ് മണിക്കൂര്‍; അബദ്ധമോ, അട്ടിമറിയോ? ജീവനക്കാരുടെ വെളിപ്പെടുത്തല്‍

  ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തടസ്സപ്പെട്ടത് ആറ് മണിക്കൂര്‍; അബദ്ധമോ, അട്ടിമറിയോ? ജീവനക്കാരുടെ വെളിപ്പെടുത്തല്‍

  ഗൂഗിളിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരസ്യ വില്‍പ്പനക്കാരാണ് ഫേസ്ബുക്ക്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിങ്കളാഴ്ച ഏകദേശം ആറ് മണിക്കൂറോളം ഫേസ്ബുക്കിന്റെ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമും മെസഞ്ചര്‍, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മെസേജിംഗ് സര്‍വീസുകളും തടസ്സപ്പെട്ടിരുന്നു. ഫേസ്ബുക്കിന്റെയും അനുബന്ധ സര്‍വീസുകളുടെയും 3.5 ബില്യണ്‍ ഉപയോക്താകള്‍ക്കാണ് അവരുടെ സോഷ്യല്‍ മീഡിയ ആക്സസ് ചെയ്യാന്‍ സാധിക്കാതിരുന്നത്. സേവനങ്ങള്‍ തടസ്സപ്പെട്ടതിന് കാരണം, 'തെറ്റായ കോണ്‍ഫിഗറേഷന്‍ മാറ്റത്തെ' (faulty configuration change) തുടര്‍ന്നാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

   സേവന തടസ്സത്തെ സംബന്ധിച്ച് തിങ്കളാഴ്ച തന്നെ ബ്ലോഗ് പോസ്റ്റില്‍ കമ്പനി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഫിഗറേഷന്‍ മാറ്റം ആരാണ് നടപ്പിലാക്കിയതെന്നും അത് ആസൂത്രണം ചെയ്തതാണോയെന്നതും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത നിരവധി ഫെയ്സ്ബുക്ക് ജീവനക്കാര്‍ റോയിട്ടേഴ്സിനോട് പറഞ്ഞത് - ''ഞങ്ങള്‍ വിശ്വസിക്കുന്നത്, ഇന്റര്‍നെറ്റ് ട്രാഫിക് അതിന്റെ സിസ്റ്റങ്ങളിലേക്ക് വഴിതിരിച്ചുവിടുന്ന ഒരു ആന്തരിക തെറ്റ് മൂലമാണ് തകരാര്‍ സംഭവിച്ചത്,'' എന്നാണ്.

   ആന്തരിക ആശയവിനിമയ ഉപകരണങ്ങളുടെയും മറ്റ് നെറ്റ്വര്‍ക്കുകളുടെയും തകരാറുകള്‍, അതേ നെറ്റ്വര്‍ക്കിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത് പിശക് വര്‍ദ്ധിപ്പിച്ചുവെന്നും ജീവനക്കാര്‍ പറഞ്ഞു. കമ്പനിയുടെ അകത്തുള്ള ആരുടെയോ അശ്രദ്ധമായ അബദ്ധം അല്ലെങ്കില്‍ അട്ടിമറി. രണ്ടും വിശ്വസനീയമാണെന്ന് സുരക്ഷാ വിദഗ്ധര്‍ പറഞ്ഞു. അതേസമയം ഫേസ്ബുക്ക് ബ്ലോഗില്‍ വെളിപ്പെടുത്തിയത്, ''ഈ തകരാറിന്റെ മൂലകാരണം തെറ്റായ കോണ്‍ഫിഗറേഷന്‍ മാറ്റമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' എന്നായിരുന്നു.

   വെബ് മോണിറ്ററിംഗ് ഗ്രൂപ്പായ ഡൗണ്‍ഡെക്റ്റര്‍ ട്രാക്ക് ചെയ്തതില്‍ ഏറ്റവും വലിയ ഫെയ്സ്ബുക്ക് തകരാറായിരുന്നു ഇത്. വിദ്വേഷ പ്രസംഗവും തെറ്റായ വിവരങ്ങളും അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ കമ്പനി ആവര്‍ത്തിച്ച് ലാഭത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് ഞായറാഴ്ച ഒരു വിസില്‍ ബ്ലോവര്‍ ആരോപിച്ചതിന് ശേഷം സോഷ്യല്‍ മീഡിയ ഭീമന് നേരെയുണ്ടായ രണ്ടാമത്തെ പ്രഹരമായിരുന്നു ഈ സേവന തടസ്സം.

   ട്വിറ്റര്‍, ടിക്ടോക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ മത്സരാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ഏറിയപ്പോള്‍ ഫെയ്സ്ബുക്കിന്റെ ഓഹരികള്‍ 4.9% ഇടിഞ്ഞു. കഴിഞ്ഞ നവംബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് സംഭവിച്ചത്. സേവനം പുനരാരംഭിച്ചതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ഓഹരികള്‍ അര ശതമാനത്തോളം ഉയര്‍ന്നു.

   'ഞങ്ങളെ ആശ്രയിക്കുന്ന എല്ലാ ചെറുതും വലുതുമായ ബിസിനസ്സ്, കുടുംബം, വ്യക്തികള്‍ എന്നിവര്‍ ക്ഷമിക്കണം.'' ഫേസ്ബുക്ക് ചീഫ് ടെക്നോളജി ഓഫീസര്‍ മൈക്ക് ഷ്രോപ്പര്‍ ട്വീറ്റ് ചെയ്തു. കാര്യങ്ങള്‍ '100% ശരിയാകാന്‍ കുറച്ച് സമയമെടുത്തേക്കാം,' എന്നും അദ്ദേഹം കുറിച്ചു. ട്വിറ്ററില്‍ തിങ്കളാഴ്ച സാധാരണയേക്കാള്‍ ഉയര്‍ന്ന ഉപയോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പോസ്റ്റുകളും നേരിട്ടുള്ള സന്ദേശങ്ങളും ആക്സസ് ചെയ്യുന്ന ആളുകളില്‍ ചില പ്രശ്നങ്ങള്‍ക്ക് കാരണമായി.

   ഗൂഗിളിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരസ്യ വില്‍പ്പനക്കാരാണ് ഫേസ്ബുക്ക്. പരസ്യ മെഷര്‍മെന്റ് കമ്പനി സ്റ്റാന്‍ഡേര്‍ഡ് മീഡിയ ഇന്‍ഡെക്സിന്റെ കണക്കുകള്‍ പ്രകാരം, യുഎസില്‍ മണിക്കൂറില്‍ ഏകദേശം 545,000 ഡോളര്‍ പരസ്യ വരുമാനം കമ്പനിയ്ക്ക് നഷ്ടപ്പെട്ടു. എങ്കിലും ഫേ്സ്ബുക്കിന്റെ സേവന തടസ്സങ്ങള്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ വരുമാന വളര്‍ച്ചയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിച്ചിട്ടില്ല.

   ഫേസ്ബുക്ക് സേവനങ്ങള്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള ഉപഭോക്തൃ ആപ്പുകള്‍, ബിസിനസുകള്‍ക്കും മറ്റുമുള്ള പ്രോഗ്രാമുകളുടെ വില്‍പ്പനകള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍വീസുകള്‍ കിഴക്കന്‍ രാജ്യങ്ങളില്‍ ഉച്ച മുതല്‍ (1600 GMT) തടസ്സപ്പെട്ടു. വൈകിട്ട് ഏകദേശം 5:45 നോടയാണ് ആക്‌സസ് തിരിച്ചെത്തി തുടങ്ങിയത്. പ്രവര്‍ത്തനം നിലച്ച ഉടന്‍ തന്നെ, ഉപയോക്താക്കള്‍ക്ക് അവരുടെ ആപ്പുകള്‍ ആക്‌സസ് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് സമ്മതിച്ചു. എന്നാല്‍ പ്രശ്നത്തിന്റെ സ്വഭാവത്തെക്കുറിച്ചോ എത്ര ഉപയോക്താക്കളെ ബാധിച്ചുവെന്നതിനെ സംബന്ധിച്ചോ വിവരങ്ങള്‍ നല്‍കിയില്ല.
   Published by:Jayashankar AV
   First published:
   )}