ട്വിറ്ററും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ അഞ്ഞൂറോളം പോസ്റ്റുകൾ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾക്കെതിരായ ഇടപെടലുകളെ തുടർന്നാണിത്. വോട്ടിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് നിശബ്ദ പ്രചാരണ സമയത്ത് ചട്ടലംഘനം നടത്തുന്ന തരത്തിലുളള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്.
ഫേസ്ബുക്ക് മാത്രം 500 പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡയറക്ടർ ജനറൽ ധീരേന്ദ്ര ഓജ പറഞ്ഞു. ട്വിറ്റർ രണ്ട് പോസ്റ്റുകളും വാട്സ്ആപ്പ് ഒരു പേസ്റ്റും നീക്കം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പാനലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഫേസ്ബുക്കിലെ എട്ട് പരാതികളിലും ട്വിറ്ററിലെ 39 പരാതികളും നടപടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
also read: ക്രൂഡ് ഓയിലിൽ കുളിക്കാം; ആരോഗ്യം വീണ്ടെടുക്കാം!
തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടാൽനീക്കം ചെയ്യാമെന്ന് സമൂഹമാധ്യമങ്ങൾ കഴിഞ്ഞ മാസം സ്വമേധയാ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചട്ടലംഘനം നടത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ നീക്കം ചെയ്തത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്റർനെറ്റ് കമ്പനികളും തമ്മിൽ ഇത്തരത്തിലൊരു ഉടമ്പടി നിലവിൽ വന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു നടപടി സമൂഹമാധ്യമങ്ങളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നടപടി ഉണ്ടായത്. ഈ തെരഞ്ഞെടുപ്പിൽ നിരവധി രാഷ്ട്രീയ പരസ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.