നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫേസ്ബുക്കിൽ ഡാറ്റാ ചോർച്ച; മാർക്ക് സുക്കർബർഗിന്റെ നമ്പരടക്കം 53 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

  ഫേസ്ബുക്കിൽ ഡാറ്റാ ചോർച്ച; മാർക്ക് സുക്കർബർഗിന്റെ നമ്പരടക്കം 53 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

  ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിൻ മോസ്കോവിറ്റ്സ് എന്നിവരുടെ വ്യക്തിഗത വിവരങ്ങളും ചോർന്നു

  mark zuckerberg

  mark zuckerberg

  • Share this:
   ഏപ്രിൽ 3ന് 106 രാജ്യങ്ങളിൽ നിന്നുള്ള 533 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തി. ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റേതടക്കം വിവരങ്ങൾ ചോർന്ന വ്യക്തിഗത ഡാറ്റയിൽ ഉൾപ്പെടുന്നു. സക്കർബർഗിന്റെ ഫോൺ നമ്പർ, സ്ഥലം, പേര്, ജനന തീയതി, വിവാഹ സംബന്ധമായ വിവരങ്ങൾ, ഫേസ്ബുക്ക് ഐഡി എന്നിവയാണ് ശനിയാഴ്ച ഹാക്കർ ഫോറത്തിൽ പ്രസിദ്ധീകരിച്ച മോഷ്ടിക്കപ്പെട്ട സ്വകാര്യ ഡാറ്റയിൽ ഉൾപ്പെടുന്നത്.

   ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിൻ മോസ്കോവിറ്റ്സ് എന്നിവരുടെ വ്യക്തിഗത വിവരങ്ങളും ചോർന്നതായി സൈബർ ഗവേഷകൻ ഡേവ് വാക്കർ സ്ഥിരീകരിച്ചു. ഏപ്രിൽ 4 ന് ഇത് സംബന്ധിച്ച് വാക്കർ ട്വീറ്റ് ചെയ്തു. ചോർച്ചയിൽ 533 മില്യൺ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും മാർക്ക് സക്കർബർഗിന്റെ വരെ വ്യക്തിഗത വിവരങ്ങൾ ചോർന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

   106 രാജ്യങ്ങളിൽ നിന്ന് ചോർന്ന 533 മില്യൺ ഡാറ്റാബേസുകളിൽ യുഎസിൽ നിന്ന് 32 മില്യൺ ഉപഭോക്താക്കളുടെയും യുകെയിൽ നിന്ന് 11 മില്യൺ ഉപഭോക്താക്കളുടെയും ഇന്ത്യയിൽ നിന്ന് 6 മില്യൺ ഉപഭോക്താക്കളുടെയും വിവരങ്ങൾ ഉൾപ്പെടുന്നു. ഫോൺ നമ്പറുകൾ, മുഴുവൻ പേരുകൾ, ഫേസ്ബുക്ക് ഐഡികൾ, ലൊക്കേഷൻ, ജന്മദിനങ്ങൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് വ്യക്തമാക്കുന്നു.
   Also Read-399 രൂപയ്‌ക്ക് ഉയർന്ന വേഗതയിൽ മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ; റിലയൻസ് ജിയോ, എയർടെൽ കമ്പനികളുടെ സൂപ്പർ പ്ലാനുകൾ ഇതാ


   എന്നാൽ ഈ വിവരങ്ങൾ രണ്ട് വർഷം മുമ്പ് ചോർന്നതാണെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരമുള്ള ഈ ഡാറ്റ 2019ലെ ഡാറ്റയാണെന്നും 2019 ഓഗസ്റ്റിൽ തന്നെ ഈ പ്രശ്‌നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തതായി ഒരു ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ജനുവരി മുതൽ ഹാക്കർ സർക്കിളുകളിൽ പ്രചരിക്കുന്ന ഫോൺ നമ്പറുകൾ അടങ്ങുന്ന ഡാറ്റാ ബേസാണ് ഇതെന്ന് ഇസ്രായേൽ സൈബർ ക്രൈം ഇന്റലിജൻസ് കമ്പനിയായ ഹഡ്‌സൺ റോക്കിന്റെ സഹസ്ഥാപകൻ അലോൺ ഗാൽ വ്യക്തമാക്കി.
   Also Read-ആന്‍ഡ്രോയിഡ് ഫോണുകളിലെ സിസ്റ്റം അപ്‌ഡേറ്റ് മാല്‍വെയര്‍ ഭീഷണി നേരിടുന്നുവെന്ന് കണ്ടെത്തല്‍

   ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഓൺലൈനിൽ എങ്ങനെ വിൽക്കുന്നുവെന്ന് വൈസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ച, മുഴുവൻ ഡാറ്റാബേസും ഓൺ‌ലൈനിൽ സൌജന്യമായി ലഭ്യമാക്കി. ഹാക്കിംഗ് കഴിവുള്ള ആർക്കും ഈ വിവരങ്ങളിലേയ്ക്ക് പ്രവേശനം നേടുകയും ചെയ്യാം. ഡാറ്റ പഴയതാണെങ്കിലും സൈബർ കുറ്റവാളികൾക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്താൻ കഴിയുമെന്ന് ചോർന്ന ഡാറ്റാബേസ് ആദ്യം കണ്ടെത്തിയ ഗാൽ പറഞ്ഞു.

   കൂടുതൽ ഡാറ്റാ ചോർന്നതിനാൽ തട്ടിപ്പുകാർ സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണങ്ങൾ അല്ലെങ്കിൽ ഹാക്കിംഗ് ശ്രമങ്ങൾ നടത്താൻ ഡാറ്റ ഉപയോഗിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്കറിയാവുന്ന ചില ആളുകളുടെ ഫോൺ നമ്പറുകളും ഈ ഡാറ്റയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗാൽ ഡാറ്റ പരിശോധിച്ച് വ്യക്തമാക്കി.
   Published by:Naseeba TC
   First published:
   )}