• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സക്കര്‍ബര്‍ഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സെനറ്റ്


Updated: April 16, 2018, 6:21 PM IST
സക്കര്‍ബര്‍ഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സെനറ്റ്

Updated: April 16, 2018, 6:21 PM IST
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ സെനറ്റ് അംഗങ്ങൾ. ഫേസ്ബുക്ക് സുരക്ഷയ്ക്കായും വ്യാജ അക്കൗണ്ടുകൾ തടയുന്നതിനുമായി വിവരം ശേഖരം നടത്താറുണ്ടെന്ന സുക്കർ ബർഗിന്റെ പ്രസ്താവനയാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഫേസ്ബുക്ക് താങ്കളുടെ കുത്തകയായി കാണരുതെന്നും സക്കർബർഗിനെ അംഗങ്ങൾ ഓർമിപ്പിച്ചു.

ഫേസ്ബുക്ക് വിവരചോർച്ചയുമായി ബന്ധപ്പെട്ട് അമേരിക്കൻ സെനറ്റിൽ വിശദീകരണം നൽകുന്നതിനിടെയാണ് സക്കർബർഗിനെതിരെ അംഗങ്ങളുടെ രൂക്ഷവിമർശനം. വാണിജ്യാടിസ്ഥാനത്തിൽ ഫേസ്ബുക്കിന്റെ മൽസരം ആർക്കെതിരെയാണെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ കഴിഞ്ഞില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എതിരിടാൻ മറ്റ് സമൂഹമാധ്യമം ഇല്ലാത്തത് കുത്തകയായി കാണരുത്. താങ്കളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാൻ തയ്യാറാകത്തതു പോലെയാണ് മറ്റുളളവരുടെ വ്യക്തിവിവരങ്ങളെന്നും സെനറ്റ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ചോർന്നതിൽ മാപ്പ് പറയുന്നുവെന്ന പലതവണ പറഞ്ഞെങ്കിലും അത്തരം വാദങ്ങളെ മുഖവിലയ്ക്കെടുക്കാനാകില്ലെന്ന് നിലപാടാണ് സെനറ്റ് സ്വീകരിച്ചത്. തന്റെ സ്വകാര്യ വിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർത്തിയെന്നു ര​​ണ്ടാം​​ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ​​ നല്കിയ മൊ​​ഴി​​യിൽ സക്കർബർഗ് പറഞ്ഞു.
First published: April 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍