• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വെബ്‌സൈറ്റിന്റെ സ്വകാര്യത നിയമങ്ങള്‍ പരസ്യപ്പെടുത്താന്‍ ഫേസ്ബുക്ക്

യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജി.ഡി.പി.ആര്‍) നിയമങ്ങള്‍ മെയ് 25 ന് പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ക്കായി ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നത്


Updated: April 2, 2018, 10:27 PM IST
വെബ്‌സൈറ്റിന്റെ സ്വകാര്യത നിയമങ്ങള്‍ പരസ്യപ്പെടുത്താന്‍ ഫേസ്ബുക്ക്
യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജി.ഡി.പി.ആര്‍) നിയമങ്ങള്‍ മെയ് 25 ന് പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ക്കായി ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നത്

Updated: April 2, 2018, 10:27 PM IST
വെബ്‌സൈറ്റിലെ സ്വകാര്യത ചട്ടങ്ങള്‍ പരസ്യപ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. തങ്ങളുടെ വിവരങ്ങള്‍ ഏതൊക്കെ തരത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്ന് ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി പഠനവീഡിയോകളും പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജി.ഡി.പി.ആര്‍) നിയമങ്ങള്‍ മെയ് 25 ന് പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ക്കായി ഫേസ്ബുക്ക് ഒരുങ്ങുന്നത്.

ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളുടെ ഡാറ്റകള്‍ എങ്ങനെ കൈകാര്യം ചെയ്യണം, പഴയ പോസറ്റുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യണം, ഡിലീറ്റ് ചെയ്ത ശേഷം ഈ ഡാറ്റകള്‍ക്ക് എന്ത് സംഭവിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ വിശദമാക്കുന്ന വീഡിയോകളാകും പുറത്തിറക്കുകയെന്നാണ് ഫേസ്ബുക്കിന്റെ ചീഫ് പ്രൈവസി ഓഫീസര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് കമ്പനിയുടെ നിയമങ്ങള്‍ക്ക് പുറത്ത്, സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നത്. ഫേസ്ബുക്കില്‍ വിവരങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്നും വ്യവസ്ഥകള്‍ ഉറപ്പു വരുത്തി സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും സംബന്ധിച്ച വിശദാംശങ്ങള്‍ ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണമെന്നും കമ്പനിയുടെ സ്വകാര്യത ചട്ടങ്ങളിലുണ്ട്.

ജി.ഡി.പി.ആര്‍ നിയമങ്ങള്‍ അനുസരിച്ച് സൈറ്റുകളില്‍ ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനം ഉണ്ടായാല്‍ കമ്പനികള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ അത് റിപ്പോര്‍ട്ട് ചെയ്തിരിക്കണം. അത് പോലെ തന്നെ ഉപയോക്താക്കള്‍ക്ക് അത് എക്‌സ്‌പോര്‍ട്ട് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമുള്ള അവസരം നല്‍കുകയും വേണം. എന്നാല്‍ ഫേസ്ബുക്ക് നിബന്ധനകള്‍ അനുസരിച്ച് ഒരു യൂസര്‍ ഷെയര്‍ ചെയ്യുന്ന എല്ലാ വിവരങ്ങളുടെയും പൂര്‍ണ്ണ അവകാശം അയാള്‍ക്ക് മാത്രമാണ്.ആ സാഹചര്യത്തില്‍ കൂടിയാണ് കമ്പനിയുടെ പുതിയ നീക്കം.

പരസ്പരം ബന്ധം തുടര്‍ന്നു വയ്ക്കാനാണ് ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പക്ഷെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുമായി പങ്ക് വയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നും ഇല്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ വിവരങ്ങള്‍ ഏത് തരത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നു എന്നറിയാന്‍ നിങ്ങള്‍ക്ക് തന്നെ അവസരം ലഭിക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണെന്ന് അറിയാം എന്നാണ് പുതിയ നീക്കത്തെ സംബന്ധിച്ച് കമ്പനി അധികൃതരുടെ പ്രതികരണം. ഫേസ്ബുക്കിന്റെ സുപ്രധാന സ്വകാര്യത സംവിധാനങ്ങള്‍ എല്ലാം ഒറ്റസ്ഥലത്തേക്ക് കൊണ്ടുവരുന്നതിനായി പുതിയൊരു പ്രൈവസി സെന്റര്‍ സംവിധാനവും ഉടന്‍ രൂപപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

 

 
First published: January 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍