എല്ലാവര്ക്കും ബാധകമായ ചില നിയമങ്ങളില്‍ കുറച്ച് സെലിബ്രിറ്റികള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും അതു പോലെയുള്ള ചില ഉന്നത ഉപയോക്താക്കള്‍ക്കും പ്രമുഖ സമൂഹ മാധ്യമമായ ഫേസ്ബുക്ക് ഇളവ് നല്‍കിയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ആരംഭിച്ച ഒരു പ്രോഗ്രാമിന്റെ ഗുണനിലവാര നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്ന് വാള് സ്ട്രീറ്റ് ജേണലാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
'ക്രോസ് ചെക്ക്' അല്ലങ്കില്‍ 'എക്സ്ചെക്ക്' എന്ന് വിളിക്കപ്പെടുന്ന പ്രോഗ്രാം, ലക്ഷക്കണക്കിന് വരേണ്യ ഉപയോക്താക്കളെയാണ് തങ്ങളുടെ നിയമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് എന്ന് ഒരു ആഭ്യന്തര രേഖയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവരെ സംരക്ഷിക്കുമ്പോഴും ഫേസ്ബുക്കിന്റെ വാഗ്ദാനം തങ്ങളുടെ സോഷ്യല്‍ നെറ്റ്വര്ക്കിലുള്ള എല്ലാ ഉപയോക്താക്കളും തുല്യരാണന്നാണ്.
സംഭവം പുറത്തു വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് വക്താവ് ആന്‍ഡി സ്റ്റോണ്‍ തന്റെ ട്വീറ്റ് പരമ്പരയിലൂടെ പ്രോഗ്രാമിനെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്കിന് തങ്ങള്‍ നടപ്പിലാക്കിയ നിയമങ്ങള്‍ ''അപൂര്‍ണ്ണമാണ്''എന്ന ബോധമുണ്ടന്നും സ്റ്റോണ്‍ സമ്മതിച്ചു.
''നീതിന്യായത്തിന് രണ്ട് വ്യവസ്ഥകളില്ല; ഇത് തെറ്റുകള്‍ക്കെതിരെയുള്ള ഒരു സുരക്ഷാ സംവിധാന ശ്രമമാണ്,'' എന്ന് ജേണലില്‍ വന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു കൊണ്ട് സ്റ്റോണ്‍ ട്വീറ്റ് ചെയ്തു.
''ഞങ്ങള്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ എല്ലാം ശരിയായിരുന്നില്ല എന്ന് ഞങ്ങള്‍ക്ക് അറിയാം, കൂടാതെ അതില്‍ തുല്യത പുലര്‍ത്താനായി വേഗതയും കൃത്യതയും തമ്മില്‍ കൈമാറ്റങ്ങളും നടന്നിട്ടുണ്ട്.''
ലേഖനത്തില്‍ ഒട്ടേറെ ഉയര്‍ന്ന നിലയിലുള്ള ഉപയോക്താക്കളുടെ ഉദ്ദാഹരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒന്ന് ഫുട്ബോള്‍ താരം നെയ്മര്‍, തന്നില്‍ ബലാല്‍സംഘ കുറ്റം ആരോപിച്ച സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ കാണിക്കുകയും അത് പിന്നീട് ഫേസ്ബുക്ക് നീക്കം ചെയ്തതുമായുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.
ഉള്ളടക്ക ക്രമീകരണങ്ങളെക്കുറിച്ച് ഒരു ഇരട്ടത്താപ്പാണ് ഇതിലൂടെ ഫേസ്ബുക്ക് പ്രകടിപ്പിക്കുന്നത്. ഇത് പ്രമുഖ സമൂഹ മാധ്യമ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഫേസ്ബു്ക്ക് ചുമതലപ്പെടുത്തിയ സ്വതന്ത്ര ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ വാഗ്ദാനത്തെ ലംഘിക്കുന്നു.
''ഫേസ്ബുക്കിന്റെ ഉള്ളടക്ക ക്രമീകരണ പ്രക്രിയകളിലുണ്ടായിരുന്ന സുതാര്യത കുറവിനെക്കുറിച്ച് ഓവര്‍സൈറ്റ് ബോര്‍ഡ് പല തവണ ആശങ്കള്‍ പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ഉയര്‍ന്ന നിലയിലുള്ളവരുടെ അക്കൗണ്ടുകളുടെ ക്രമരഹിതമായ നടത്തിപ്പിന് കുറിച്ച് ബോര്‍ഡിന് ആശങ്കകളുണ്ടായിരുന്നു,'' ബോര്‍ഡ് വക്താവ് ജോണ്‍ ടെയ്ലര് പ്രതികരിച്ചു. ജേണലില്‍ വന്ന ലേഖനം വിരല്‍ ചൂണ്ടുന്നത് ചില ഉപയോക്താക്കള്‍ ''വൈറ്റ്-ലിസ്റ്റഡ്'' ആയിരുന്നു എന്നാണ്. അവര്‍ക്ക് നിര്‍ബന്ധിത പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംരക്ഷണം ഉണ്ടായിരുന്നു, അതുപോലെ പ്രശ്ന സാധ്യതയുള്ള ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ അവര്‍ക്ക് മാത്രം കൃത്യമായ അവലോകനം നടക്കാറുമില്ല.
''വൈറ്റ്-ലിസ്റ്റഡ്'' അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍, ഹില്ലരി ക്ലിന്റണ് ''കുട്ടികള്ക്കൈതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ ചങ്ങലകളെ'' മറച്ചു പിടിച്ചെന്ന ആരോപണങ്ങളും, അമേരിക്കയുടെ മുന്‍ പ്രസിഡണ്ട് ആയിരുന്ന ഡോണള്‍ഡ് ട്രമ്പ് അഭയം തേടുന്ന എല്ലാ അഭയാര്‍ത്ഥികളെയും ''മൃഗങ്ങള്‍'' എന്ന് വിളിച്ചു എന്ന ആരോപണവിധേയമായ അവകാശവാദങ്ങളും പങ്കിട്ടതായി ജേണലില്‍ പറയുന്നു.
എക്സ്ചെക്കില് 2020ല്‍ കുറഞ്ഞത് 5800000 ഉപയോക്താക്കളെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നാണ് എഎഫ്പിയുടെ അന്വേഷണത്തിനുള്ള മറുപടിയായി ലഭിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ ക്രോസ് ചെക്കിങ്ങിനെക്കുറിച്ച് ഒരു പോസ്റ്റില്‍ ഫേസ്ബുക്ക് പറയുന്നത്, പ്രസ്തുത പ്രൊഫൈല്‍, പേജ്, അല്ലങ്കില്‍ ഉള്ളടക്കം നീക്കം ചെയ്യുന്നതിന് കമ്പനിയുടെ ഈ നടപടി തടസ്സം സൃഷ്ടിച്ചിട്ടില്ല എന്നും അത് ''അങ്ങനെ ചെയ്തത് ഞങ്ങളുടെ തീരുമാനം ശരിയായിരുന്നു എന്ന് ഉറപ്പു വരുത്താന്‍ മാത്രമായിരുന്നു'' എന്നുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.