ഇനി മുതൽ കൃത്യവും വ്യക്തവുമായ വാർത്തകൾ മാത്രം ഫേസ്ബുക്കിൽ; പുതിയ ഫീച്ചർ വരുന്നു

വ്യാജവാർത്തകളുടെ പ്രചാരണം തടയാനുള്ള ശ്രമങ്ങൾ ഫേസ്ബുക്ക് ആരംഭിച്ചിരുന്നു. ഉയർന്ന നിലവാരമുള്ള ജേണലിസം സാധ്യമാക്കുന്നതിന് കഴിയുമെന്ന സുക്കർബർഗ് തന്നെ വ്യക്തമാക്കിയിരുന്നു.

news18-malayalam
Updated: October 3, 2019, 3:51 PM IST
ഇനി മുതൽ കൃത്യവും വ്യക്തവുമായ വാർത്തകൾ മാത്രം ഫേസ്ബുക്കിൽ; പുതിയ ഫീച്ചർ വരുന്നു
news18
  • Share this:
കൃത്യവും വ്യക്തവുമായ വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്നതിന് പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. സെപ്തംബർ 30ന് ഫേസ്ബുക്ക് വക്താവ് മേരി മെൽഗൂയിസോയാണ് ഇക്കാര്യം അറിയിച്ചത്. വാർത്തകൾക്കു വേണ്ടിയുള്ള പ്രത്യേക ടാബാണിത്. പ്രഗത്ഭരായ മാധ്യമ പ്രവർത്തകർ പരിശോധിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്ത വാർത്തകൾ മാത്രമായിരിക്കും ഇതിൽ ഉണ്ടായിരിക്കുക. ആഴ്ചകൾക്കുള്ളില്‍ തന്നെ ഇത് കൊണ്ടുവരുമെന്നാണ് എഎഫ്പിയോട് അറിയിച്ചിരിക്കുന്നത്.

also read:പേടിക്കണ്ട; അഞ്ച് സെക്കൻഡിനുള്ളിൽ അയച്ച സന്ദേശങ്ങൾ മായും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വ്യക്തിപരവും വളരെ ഉന്നതവുമായ ഒരു അനുഭവം ഉപഭേക്താക്കൾക്ക് നൽകാനാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്. വ്യാജവാർത്തകളുടെ പ്രചാരണം തടയാനുള്ള ശ്രമങ്ങൾ ഫേസ്ബുക്ക് ആരംഭിച്ചിരുന്നു. ഉയർന്ന നിലവാരമുള്ള ജേണലിസം സാധ്യമാക്കുന്നതിന് കഴിയുമെന്ന സുക്കർബർഗ് തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം തെരഞ്ഞെടുക്കപ്പെട്ട 200 വാർത്താ ഓർഗനൈസേഷനുകളിലുള്ളവർക്ക് വാർത്തകൾക്കായി ഫേസ്ബുക്ക് പണം നൽകാനാണ് പദ്ധതിയിട്ടിരുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ ന്യൂസ് ഫീഡ് എന്ന ഫീച്ചറിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്നാണ് വിവരം.
First published: October 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading