Reliance Jio-Facebook Mega deal | റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം വിഭാഗമായ ജിയോയുടെ 5.7 ബില്യൺ ഡോളർ (43,574 കോടി രൂപ) മതിപ്പുള്ള ഓഹരി ഫേസ്ബുക്ക് വാങ്ങി. ജിയോയുടെ 9.9 ശതമാനം വരുന്ന ഓഹരിയാണ് ഫെയ്സ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയ രംഗത്തെ വമ്പൻമാരായ ഫേസ്ബുക്കിന് അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ ഉറച്ച ചുവടുവെപ്പാകുന്ന ഈ കരാർ റിലയൻസിന് സംബന്ധിച്ച് ടെലികോം-എണ്ണ മേഖലയിലെ കടം കുറയക്കുന്നതിനും സഹായകരമാകും.
ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നു. ഇന്ത്യയിൽ ടെക് മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണിതെന്നും ആർഐഎൽ പറഞ്ഞു.
“ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നു, കൂടാതെ ജിയോ രാജ്യത്ത് സൃഷ്ടിച്ച ഡിജിറ്റൽ കുതിച്ചുചാട്ടത്തോടുള്ള ഞങ്ങളുടെ താൽപര്യവും എടുത്തുകാണിക്കുന്നു” ഫേസ്ബുക്ക് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക്-ജിയോ കരാറിനെ ഒരു പ്രധാന സംഭവമായാണ് ഓഹരിവിപണിയിലെ വിദഗ്ദ്ധർ കാണുന്നത്. ഇത് ഫേസ്ബുക്കിനും ജിയോയ്ക്കും പ്രയോജനം ചെയ്യും. ഈ ഇടപാടിനെക്കുറിച്ച് അവർക്ക് പറയാനുള്ളത് എന്താണെന്ന് നോക്കാം:
ബ്രോക്കറേജ്: ജെഫറീസ്ജിയോ പ്ലാറ്റ്ഫോമുകൾക്കായി 43,600 കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യമാണ് കരാർ സൂചിപ്പിക്കുന്നതെന്ന് ഓഹരിവിപണിയിലെ പ്രമുഖ ബ്രോക്കറേജ് കമ്പനിയായ ജെഫറീസ് സിഎൻബിസി-ടിവി 18നോട് പറഞ്ഞു.
ഇടപാട് 47,700 കോടി രൂപയുടെ സംരഭകത്വ മൂല്യം സൂചിപ്പിക്കുന്നതാണ്. ഇത് ഏകദേശം 398-477 ബില്യൺ രൂപയുടെ ഫോർവേഡ് ഇബിടിഡിഎയാണ്.
ജിയോ പ്ലാറ്റ്ഫോമുകളുടെ ബാലൻസ് ഷീറ്റിൽ 41,000 കോടി രൂപയുടെ അറ്റ കടവും കമ്പനിക്ക് ഉണ്ട്.
നിലവിലെ നിലവാരത്തിൽ നിന്ന് ജിയോയുടെ ഇബിടിഡിഎ ഇരട്ടിയാകുമെന്നാണ് ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നത്.
ഈ ഇടപാട് ഭാവിയിൽ ജിയോ പ്ലാറ്റ്ഫോമുകളുടെ ഓഹരിവിപണിയിലെ ഏത് ലിസ്റ്റിംഗിനുമുള്ള ബെഞ്ച്മാർക്ക് മൂല്യമായി സജ്ജമാക്കുന്നതാണ്.
ബ്രോക്കറേജ്: എയ്ഞ്ചൽ ബ്രോക്കിംഗ്രണ്ട് പങ്കാളികൾക്കും ഇത് തുല്യ വിജയമാണെന്ന് ഏഞ്ചൽ ബ്രോക്കിംഗ് ഹെഡ് അഡ്വൈസറി അമർ ദിയോ സിംഗ് പറഞ്ഞു. ജിയോയുടെ 388 ദശലക്ഷം ഉപയോക്താക്കളിലേക്കുകൂടി ഫേസ്ബുക്ക് എത്തുന്നു, ടെലികോം മേഖലയിലെ പ്രതിസന്ധി മൂലമുണ്ടായ കടം കുറയ്ക്കാൻ ജിയോയെ സഹായിക്കുന്നതിനൊപ്പം ഫേസ്ബുക്കിന്റെ മെസഞ്ചർ സേവനമായ വാട്ട്സ്ആപ്പിന്റെ വളർച്ചയ്ക്കും കാരണമാകും.
"നിലവിലെ ആഗോള സാഹചര്യമായ കോവിഡ്-19 കാരണം ഡിജിറ്റൽ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. ഇത് രണ്ട് വമ്പൻമാർക്കും വലിയ ബിസിനസ്സ് അവസരങ്ങൾ തുറക്കുന്നു. ഇരുവരും തമ്മിലുള്ള കരാറിന് ഇതിനേക്കാൾ ഉചിതമായ സമയം വേറെയില്ല. സിസ്കോയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ 900 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ടാകും. ഇത് പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതാണ്, ”- സിംഗ് പറഞ്ഞു.
ഇന്നത്തെ വ്യാപാര ദിനത്തിൽ റിലയൻസ് ഓഹരിമൂല്യം ഇതിനകം ഏഴു ശതമാനം വർദ്ധിച്ചിട്ടുണ്ട്, ഈ ബിസിനസ് തീരുമാനത്തെ ഓഹരിവിപണികളും കമ്പനികളും സ്വാഗതം ചെയ്യുന്നു. കാരണം ഒരു ഡിജിറ്റൽ സേവന കമ്പനിയായി മാറുന്നതിനുള്ള ഘട്ടത്തിലുള്ള ജിയോയുടെ അന്തിമ ലിസ്റ്റിംഗ് ഉടനുണ്ടാകും. മറുവശത്ത്, ഫേസ്ബുക്കിന് ഇന്ത്യയിലെ വലിയ ഡിജിറ്റൽ ബിസിനസ്സ് അവസരങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നത് അവരെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്നതാണ്. ”
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]ബ്രോക്കറേജ്: DART റിസർച്ച് (ഡോലാത്ത് ക്യാപിറ്റൽ)ജിയോ പ്ലാറ്റ്ഫോമിലെ 9.9 ശതമാനം ഓഹരികൾക്കായി 43,600 കോടി രൂപയുടെ ഫേസ്ബുക്ക് നിക്ഷേപം സൂചിപ്പിക്കുന്നത് 4.4 ലക്ഷം കോടി രൂപയുടെ ഓഹരി മൂല്യമാണ്.
കമ്പനി റിലീസ് അനുസരിച്ച് സംരഭകത്വ മൂല്യം 4.62 ലക്ഷം കോടി രൂപയാണ്. അതിനാൽ, ജിയോയുടെ മൊത്തം കടം ഏകദേശം 22,000 കോടി രൂപയാണ് പ്രീ ട്രാൻസാക്ഷൻ പ്രകാരം ഇപ്പോഴത്തേത് ഏകദേശം 21,600 കോടി രൂപയുടെ ക്യാഷ് ഇടപാടാണ്. ജിയോയുടെ ഇ.വി 4.1 ലക്ഷം കോടി രൂപയുടെ എസ്റ്റിമേറ്റിനേക്കാൾ (3 ശതമാനം) ഇത് 10 മടങ്ങ് വരും, ”ഡാർട്ട് റിസർച്ച് പറഞ്ഞു.
ഫേസ്ബുക്ക് നിക്ഷേപം, ടവർ, ഫൈബർ മേഖലയിൽ കനേഡിയൻ കമ്പനിയായ ബ്രൂക്ക്ഫീൽഡ് (ഇടപാട് അന്തിമഘട്ടത്തിൽ), എന്നിവയുടെ നിക്ഷേപം ആർഐഎല്ലിന്റെ ബാലൻസ് ഷീറ്റിനെ ഗണ്യമായി ശക്തിപ്പെടുത്തും, റിലയൻസിനെ സംബന്ധിച്ച് ഇത് ഒരു പ്രധാനപ്പെട്ട പോസിറ്റീവ് ഘടകമാണ് ആണ്. ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങളിൽ നിക്ഷേപിക്കുന്നതിനൊപ്പം കൂടുതൽ കരുത്തോടെ വിപണിയിൽ മത്സരിക്കാൻ ജിയോയെ ഇത് സഹായിക്കും.
ബ്രോക്കറേജ്: എഡൽവെയിസ് സെക്യൂരിറ്റീസ്പ്രതീക്ഷിച്ചതിലും ഉയർന്ന മൂല്യത്തിലാണ് ഫെയ്സ്ബുക്ക്-ജിയോ ഇടപാട് നടത്തിയതെന്നും കരാറിലെ സഹകരണം വളരെ വലുതാണെന്നും എഡൽവീസ് സെക്യൂരിറ്റീസിലെ ജൽ ഇറാനി പറഞ്ഞു. ജിയോമാർട്ടിനൊപ്പം വാട്ട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ഇരു കമ്പനികൾക്കുമുള്ള നേട്ടത്തെക്കുറിച്ചും സിഎൻബിസി-ടിവി 18 നോട് സംസാരിച്ച അദ്ദേഹം ചൂണ്ടിക്കാട്ടി.
Disclaimers: Reliance Industries Ltd., which also owns Jio, is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.