HOME » NEWS » Money » TECH FACEBOOK JIO DEAL JIOMART WHATSAPP PARTNERSHIP TO BRING YOUR LOCAL KIRANA STORE ONLINE NEW

Reliance Jio-Facebook Mega deal | വാട്സാപ്പും ജിയോമാർട്ടും ഒന്നിക്കുന്നു; നമ്മുടെ നാട്ടിലെ കടകളും ഓൺലൈനാകും

Reliance Jio-Facebook Mega deal | മാർക്ക് സുക്കർബർഗിന്റെ ഫെയ്‌സ്ബുക്കും മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് ഇത് യാഥാർഥ്യമാകുന്നത്

News18 Malayalam | news18-malayalam
Updated: April 22, 2020, 3:20 PM IST
Reliance Jio-Facebook Mega deal | വാട്സാപ്പും ജിയോമാർട്ടും ഒന്നിക്കുന്നു; നമ്മുടെ നാട്ടിലെ കടകളും ഓൺലൈനാകും
jiomart-whatsapp-deal
  • Share this:
Reliance Jio-Facebook Mega deal | റിലയൻസ് ജിയോയിൽ ഫേസ്ബുക്ക് നടത്തിയ വൻ നിക്ഷേപമാണ് ഇന്ന് ടെക് ലോകത്തെ ഏറ്റവും വലിയ വാർത്ത. ഈ ഇടപാട് നമ്മുടെ നാട്ടിലെ ചെറുകിട പലചരക്ക് കടകളെ ഓൺലൈനാക്കിമാറ്റും. റിലയൻസ് ജിയോയുടെ ഓൺലൈൻ പലചരക്ക് വിതരണശൃംഖലയായ ജിയോമാർട്ടും ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സാപ്പും ചേർന്നാണ് പ്രാദേശിക കച്ചവടക്കാരെയും ചെറുകിട പലചരക്ക് കടകളെയും ഓൺലൈനാക്കിമാറ്റുന്നത്. മാർക്ക് സുക്കർബർഗിന്റെ ഫെയ്‌സ്ബുക്കും മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് ഇത് യാഥാർഥ്യമാകുന്നത്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ജിയോ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2020 ജനുവരിയിൽ ജിയോമാർട്ട് തുടക്കംകുറിച്ചിരുന്നു.

പുതിയ കരാറിന്‍റെ ഭാഗമായി, പ്രാദേശിക കച്ചവടക്കാർക്കും ചെറുകിട പലചരക്ക് കടക്കാർക്കും ഓൺലൈൻ വിതരണ പ്ലാറ്റ്‌ഫോമായ ജിയോമാർട്ടിൽ രജിസ്റ്റർ ചെയ്യാനും വാട്ട്‌സ്ആപ്പ് വഴി തടസ്സമില്ലാത്ത ഓർഡറുകൾ സ്വീകരിക്കാനും കഴിയും. ഇതുവഴി ചെറുകിട കച്ചവടക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട വിൽപ്പന ഉറപ്പാക്കാനാകും. ഉപയോക്താക്കൾക്ക് അവരുടെ വീടിന് സമീപത്തുള്ള പ്രിയപ്പെട്ട പ്രാദേശിക പലചരക്ക് കടകൾ ഉൾപ്പെടുത്തുന്നതിലൂടെ ജിയോമാർട്ടിന് ഗണ്യമായ വളർച്ച കൈവരിക്കാനും ഇത് ഇടയാക്കും.

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിനും ഇതിലൂടെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താനാകും. വാട്‌സ്ആപ്പ് ഇന്ത്യയിൽ ബിസിനസ്സ് ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. യു‌പി‌ഐ അധിഷ്‌ഠിത പേയ്‌മെന്റുകൾ, മുൻ സന്ദേശങ്ങളിലെ ചിത്രങ്ങളും വാചകങ്ങളും തിരയുന്നതും ഉൾപ്പടെ ഒട്ടേറെ സേവനങ്ങൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വാട്സാപ്പ് നൽകുന്നുണ്ട്. ഇത് ഇനിമുതൽ ഓൺലൈൻ കച്ചവടങ്ങൾക്കും വഴിതുറക്കുമെന്നതാണ് പുതിയ കരാറിലൂടെ യാഥാർഥ്യമാകുന്നത്.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
“ഇന്ത്യയുടെ ഡിജിറ്റൽ വ്യവസ്ഥയുടെ വളർച്ചയും പരിവർത്തനവും തുടരുന്നതിൽ ഞങ്ങളുടെ ദീർഘകാല പങ്കാളിയായി ഫെയ്‌സ്ബുക്കിനെ സ്വാഗതം ചെയ്യാനുള്ള അവസരം ഏറെ വിനീതമായാണ് റിലയൻസ് കുടുംബം കാണുന്നത്. എല്ലാ ഇന്ത്യക്കാർക്കും കൂടുതൽ അവസരങ്ങളൊരുക്കുന്നതാണ് ജിയോയും ഫേസ്ബുക്കും തമ്മിലുള്ള സഹകരണം. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഡിജിറ്റൽ ഇന്ത്യ' മിഷനെ സാക്ഷാത്കരിക്കാൻ സഹായിക്കും. ഡിജിറ്റൽ ഇന്ത്യയുടെ രണ്ട് ലക്ഷ്യങ്ങളായ 'ഈസ് ഓഫ് ലിവിംഗ്', 'ഈസ് ഓഫ് ഡുയിംഗ് ബിസിനസ്' എന്നിവയ്ക്ക് കരുത്തേകുന്നതാണ് പുതിയ കരാർ. കൊറോണാനന്തര കാലഘട്ടത്തിൽ, ചുരുങ്ങിയ കാലയളവിൽ ഇന്ത്യയുടെ സാമ്പത്തികനില വീണ്ടെടുക്കുകയും പുനരുജ്ജീവനം സാധ്യമാകുമെന്നതും സംബന്ധിച്ച് എനിക്ക് വിശ്വാസമുണ്ട്. ഫേസ്ബുക്കുമായുള്ള പങ്കാളിത്തം തീർച്ചയായും ഈ പരിവർത്തനത്തിന് ഒരു പ്രധാന സംഭാവന നൽകും"- മുകേഷ് അംബാനി പറഞ്ഞു.

ജിയോയുടെ ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനൊപ്പം വാട്ട്‌സ്ആപ്പ് കൂടി ചേരുമ്പോൾ മൂന്നു കോടി ചെറുകിട ഇന്ത്യൻ പലചരക്കു കടകളെ അവരുടെ എല്ലാ ഉപഭോക്താക്കളുമായി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ത്യയിൽ ചെറുകിട വാണിജ്യമേഖലയിൽ ധാരാളം അവസരങ്ങൾ തുറക്കുമെന്ന് കരുതുന്ന ചില നിർണായക പ്രോജക്ടുകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ജിയോയും ഫേസ്ബുക്കും പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളെ സംബന്ധിച്ച് ഇന്ത്യ ഒരു പ്രത്യേക സ്ഥലമാണ്. ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. കൂടാതെ ധാരാളം പ്രഗത്ഭരായ സംരംഭകരും ഇവിടെ ഉണ്ട്, കഴിഞ്ഞ നാല് വർഷമായി ജിയോ പോലുള്ള പ്രസ്ഥാനങ്ങൾ നയിക്കുന്ന ഒരു പ്രധാന ഡിജിറ്റൽ മാറ്റത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇൻറർനെറ്റിലേക്ക് കൊണ്ടുവരാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്"- ജിയോയുമായുള്ള കരാറിനെക്കുറിച്ച് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയയായ ഫെയ്‌സ്ബുക്ക്, റിലയൻസ് ജിയോയുടെ 9.99 ശതമാനം ഓഹരി ഏറ്റെടുത്തു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ടെലികോം ബിസിനസ്സ് നടത്തുന്നത് കമ്പനിയാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്. 65.95 ബില്യൺ ഡോളർ (4.62 ലക്ഷം കോടി രൂപ) മൂല്യമുള്ള ജിയോയുടെ 5.7 ബില്യൺ ഡോളറിന്‍റെ (43,574 കോടി രൂപ) ഓഹരിയാണ് ഫേസ്ബുക്ക് വാങ്ങിയത്. ഇത് വിപണി മൂലധന മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് കമ്പനികളുടെ സമുന്നതമായ പട്ടികയിലേക്ക് ജിയോയെ കൊണ്ടുവരുന്നു. കൂടാതെ ഇന്ത്യയുടെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആയി ഈ ഇടപാട് വിലയിരുത്തപ്പെടുന്നു. ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്.

Disclaimers: Reliance Industries Ltd., which also owns Jio, is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.
Youtube Video
First published: April 22, 2020, 11:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories