ഒന്നു സൂക്ഷിച്ചോ, ചാറ്റിങ് അങ്ങാടിപ്പാട്ടാകും; ഫേസ്ബുക്ക് മെസഞ്ചറിൽ ബഗ്

ബഗ് കണ്ടെത്തി പരിഹരിക്കാൻ ഏറെക്കുറെ ഫേസ്ബുക്കിന് സാധിച്ചതായി സെക്യൂരിറ്റി സ്ഥാപനമായ ഇംപെയർവ റിപ്പോർട്ട് ചെയ്യുന്നു

news18
Updated: March 11, 2019, 9:13 PM IST
ഒന്നു സൂക്ഷിച്ചോ, ചാറ്റിങ് അങ്ങാടിപ്പാട്ടാകും; ഫേസ്ബുക്ക് മെസഞ്ചറിൽ ബഗ്
News 18
  • News18
  • Last Updated: March 11, 2019, 9:13 PM IST
  • Share this:
സ്ഥിരമായി ഫേസ്ബുക്ക് മെസഞ്ചറിൽ ചാറ്റ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക, നിങ്ങളുടെ ചാറ്റ് വിവരങ്ങൾ പുറത്താകാൻ സാധ്യതയുണ്ട്. അടുത്തിടെ ഫേസ്ബുക്ക് മെസഞ്ചറിൽ കണ്ടുവരുന്ന ബഗ് ആണ് വില്ലനാകുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റ് വെബ്സൈറ്റുകൾക്ക് ചോർത്തി പരസ്യപ്പെടുത്താൻ ഈ ബഗ് സഹായിക്കുമത്രെ. ബഗ് കണ്ടെത്തി പരിഹരിക്കാൻ ഏറെക്കുറെ ഫേസ്ബുക്കിന് സാധിച്ചതായി സെക്യൂരിറ്റി സ്ഥാപനമായ ഇംപെയർവ റിപ്പോർട്ട് ചെയ്യുന്നു.

ഉപയോക്താവ് ആരോടൊക്കെ ചാറ്റ് ചെയ്യുന്നു, എന്താണ് ചാറ്റ് ചെയ്തത് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റ് വഴി ചോർത്താൻ സാധിക്കുന്ന ബഗ് ആണ് ഫേസ്ബുക്ക് മെസഞ്ചർ ആപ്പിന് ബാധിച്ചത്. പ്രശ്നം പരിഹരിച്ചതായും മെസഞ്ചറിന്‍റെ വെബ് പതിപ്പിനെ മാത്രമാണ് ബഗ് ബാധിച്ചതെന്നും ഫേസ്ബുക്ക് വിശദീകരിക്കുന്നു.

ഇക്കഴിഞ്ഞ നവംബറിലും ഫേസ്ബുക്ക് മെസഞ്ചറിൽ ഒരു ബഗ് വില്ലനായി വന്നിരുന്നു. പഴയ ചാറ്റുകൾ അപ്രതീക്ഷിതമായി ഉയർന്നുവരുന്നതിന് ഈ ബഗ് കാരണമായിരുന്നു. ഇത് പെട്ടെന്ന് തന്നെ പരിഹരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഫേസ്ബുക്ക് മെസഞ്ചറിൽ വീണ്ടും ബഗ് കണ്ടെത്തിയത്. ഇതോടെ ഫേസ്ബുക്ക് മെസഞ്ചർ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഉയർന്നിരിക്കുകയാണ്.
First published: March 11, 2019, 9:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading