ഫേസ്ബുക്ക് ലോക്കലാകുന്നു
ലോക്കല്‍ വാര്‍ത്തകളുടെ ഏറ്റവും പുതിയ അപ്ഡേറ്റുകള് ഇനി നമുക്ക് ഫെയ്സ്ബുക്ക് വഴി തന്നെ അറിയാന്‍ സാധിക്കും.
Updated: April 2, 2018, 10:26 PM IST

പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാനൊരുങ്ങി ഫേസ്ബുക്ക്. ലോക്കല്‍ വാര്‍ത്തകളുടെ ഏറ്റവും പുതിയ അപ്ഡേറ്റുകള് ഇനി നമുക്ക് ഫേസ്ബുക്ക് വഴി തന്നെ അറിയാന്‍ സാധിക്കും. പ്രാദേശിക വാര്‍ത്തകള്‍ക്ക് സോഷ്യല്‍ മീഡിയ സൈറ്റിന്റെ ന്യൂസ് ഫീഡുകളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന കാര്യം ഫേസ്ബുക്ക് ചീഫ് എക്സിക്യുട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
നഗരത്തിലെയോ ഠൗണിലെയോ പ്രാദേശിക വാര്‍ത്താ ഉറവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ ഇന്ന് മുതല്‍ തന്നെ ഫേസ്ബുക്ക് പേജുകളില്‍ കൂടുതലായി ഉള്‍പ്പെടുത്തും. നിങ്ങള്‍ ഏതെങ്കിലും പ്രാദേശിക മാധ്യമങ്ങളെ ഫോളോ ചെയ്യുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ ആരെങ്കിലും ഒരു പ്രാദേശിക വാര്‍ത്ത ഷെയര്‍ ചെയ്യുകയാണെങ്കിലോ ഇനി മുതല്‍ അത് ന്യൂസ് ഫീഡില്‍ ആദ്യം തന്നെ കാണാന്‍ സാധിക്കും. പുതിയ സംവിധാനം ആദ്യം യു.എസില്‍ മാത്രമാണ് ലഭ്യമാക്കുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ രാജ്യങ്ങളിലേക്കും ലഭ്യമാക്കുമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ന്യൂസ് ഫീഡുകളില്‍ പ്രാധാന്യം നല്കി രാഷ്ട്രീയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വിമര്‍ശനം കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഫെയ്സ്ബുക്കിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് വെബ്സൈറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Loading...
Loading...