നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Facebook facial recognition system| ഫേഷ്യൽ റെക്കഗനേഷൻ സിസ്റ്റം അവസാനിപ്പിക്കുന്നതായി ഫെയ്സ്ബുക്ക്

    Facebook facial recognition system| ഫേഷ്യൽ റെക്കഗനേഷൻ സിസ്റ്റം അവസാനിപ്പിക്കുന്നതായി ഫെയ്സ്ബുക്ക്

    പുതിയ തീരുമാനത്തിന്റെ ഭാഗമായി ഒരു ബില്യൺ ഉപയോക്താക്കളുടെ മുഖം തിരിച്ചറിയൽ ടെംപ്ലേറ്റുകൾ ഇല്ലാതാക്കും

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ഫേഷ്യൽ റെക്കഗനേഷൻ സിസ്റ്റം (facial recognition system)അവസാനിപ്പിക്കുകയാണെന്ന് ഫെയ്സ്ബുക്ക്(Facebook). ഇന്നലെയാണ് ഫെയ്സ്ബുക്ക് ആർടിഫിഷ്യൽ ഇന്റലിജൻസ് വൈസ് പ്രസിഡന്റ് ജെറോം പെസന്റി( Jerome Pesenti) ഔദ്യോഗികമായി അറിയിച്ചത്.

      ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞു ടാഗ് ചെയ്യുന്ന സംവിധാനം ഇനിയുണ്ടാകില്ലെന്ന് അറിയിപ്പിൽ പറയുന്നു.

      പുതിയ തീരുമാനത്തിന്റെ ഭാഗമായി ഒരു ബില്യൺ ഉപയോക്താക്കളുടെ മുഖം തിരിച്ചറിയൽ ടെംപ്ലേറ്റുകൾ ഇല്ലാതാക്കുമെന്ന് പെന്റസി വ്യക്തമാക്കി. പ്രതിദിന സജീവ ഫെയ്സ്ബുക്ക് ഉപയോക്താക്കളിൽ മൂന്നിൽ ഒന്ന് പേരും ഫേഷ്യൽ റെക്കഗനേഷൻ സംവിധാനം തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

      ഫേഷ്യൽ റെക്കഗനേഷൻ സംവിധാനം നിർത്തലാക്കുന്നതോടെ ഓട്ടോമാറ്റിക് ആൾട്ട് ടെക്സ്റ്റ് (AAT) ടൂൾ ഫീച്ചറിൽ ഫോട്ടോകളിൽ തിരിച്ചറിയപ്പെടുന്ന ആളുകളുടെ പേരുകൾ ഉൾപ്പെടുത്തില്ല. കാഴ്ച്ചാ പരിമിതിയുള്ളവർക്ക് വേണ്ടിയുള്ളതാണ് എഎടി.

      ഫേഷ്യൽ റെക്കഗനേഷൻ സംവിധാനം വ്യാപകമായി ദുരുപയോഗപ്പെടുന്നു എന്ന വിമർശനം നിലനിൽക്കേയാണ് ഫെയ്സ്ബുക്കിന്റെ പുതിയ പ്രഖ്യാപനം.
      Also Read-WhatsApp Pay | ഡിജിറ്റൽ പണമിടപാടുകൾക്ക് 51 രൂപ ക്യാഷ്ബാക്ക് വാഗ്ദാനവുമായി വാട്സ്ആപ്പ് പേ; വിശദാംശങ്ങൾ അറിയാം

      സംവിധാനം നിർത്തലാക്കുന്ന കുറിപ്പിൽ, ഫേഷ്യൽ റെക്കഗനേഷന്റെ ഗുണങ്ങളെ കുറിച്ച് പറയുമ്പോൾ തന്നെ സാങ്കേതിക വിദ്യയുടെ അപകടസാധ്യതയെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.

      അതേസമയം, ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെതിരെ സ്ഥാപനത്തിലെ മുൻ പ്രൊഡക്ട് എഞ്ചിനീയറായിരുന്ന ഫ്രാൻസിസ് ഹൂഗൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗ് സിഇഒ സ്ഥാനം ഒഴിഞ്ഞാലേ ഫെയ്‌സ്ബുക്ക് നന്നാവുകയുള്ളൂ എന്നായിരുന്നു ഹൂഗന്റെ പരാമർശം.

      പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടന്ന വെബ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് ഹൂഗന്‍. വ്യാജവാര്‍ത്താ പ്രചാരണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കമ്പനി കാര്യമായി ഒന്നും ചെയ്തിരുന്നില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ ശ്രമിക്കാതെയുള്ള പേര് മാറ്റം യുക്തിയ്ക്ക് നിരയ്ക്കുന്നല്ലെന്നും ഹൂഗന്‍ പറഞ്ഞു.
      Published by:Naseeba TC
      First published:
      )}