HOME » NEWS » Money » TECH FACEBOOK WHATSAPP AND INSTAGRAM FACING MASS OUTAGE IN MULTIPLE REGIONS REASON UNKNOWN

വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒന്നിച്ച് പണിമുടക്കി; കാരണം തേടി ഉപയോക്താക്കൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി 10:55 നാണ് ഈ മൂന്ന് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളും നിശ്ചലമായത്.

News18 Malayalam | news18-malayalam
Updated: March 19, 2021, 11:58 PM IST
വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒന്നിച്ച് പണിമുടക്കി; കാരണം തേടി ഉപയോക്താക്കൾ
Whats App
  • Share this:
ലോകത്തെ ഒന്നാം നിര സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കും അതിന്റെ മെസേജിംഗ്, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും നിശ്ചലമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി 10:55 നാണ് ഈ മൂന്ന് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളും നിശ്ചലമായത്. അതേസമയം എന്താണ് തകരാറിന് കാരണന്നതു സംബന്ധിച്ച് ഫേസ്ബുക്കിന്റെ വിശദീകരണം പുറത്തുവന്നിട്ടില്ല.

ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ ലോകത്തിന്റെ വിവ്ധ ഭാഗങ്ങളിൽ ഈ മൂന്ന് ആപ്പുകളുടെയും സേവനങ്ങൾ നിശ്ചലമായതായാണ് വിവരം. ഇത് സംബന്ധിച്ച് ഉപയോക്താക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയയ്ക്കാനോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്യാനോ കഴിയുന്നില്ല. അതേസമയം വാട്സാപ്പിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇതു സംബന്ധിച്ച പ്രതികരണം ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല.

ആദായ നികുതിയിൽ ഇളവ് വേണോ? ആരോഗ്യ ഇൻഷുറൻസ് പോളിസി അതിനെങ്ങനെ സഹായിക്കുമെന്ന് നോക്കാം

കോവിഡ് മഹാമാരിയുടെവ്യാപനം ആരോഗ്യ ഇൻഷുറൻസിന്റെ മൂല്യവും പ്രാധാന്യവും വർദ്ധിപ്പിച്ചിട്ടുണ്ട്. രോഗം വന്നാൽ ഉണ്ടായേക്കാവുന്ന ചെലവുകളെക്കുറിച്ചുള്ള തിരിച്ചറിവാണ് ഇതിനു കാരണം. ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവുകൾ വർദ്ധിക്കുന്നതിനനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ആവശ്യകതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയ്ക്ക് സ്വന്തമായി ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങാൻ കഴിയും. അതല്ലെങ്കിൽ, ഇന്ത്യയിലെ ഒരുപാട് കമ്പനികൾ അവിടത്തെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴിൽ ദാതാവ് തൊഴിലാളികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് അടിസ്ഥാനപരമായ  ആരോഗ്യ പ്രശ്നങ്ങൾ, രോഗങ്ങൾ, അപകടം തുടങ്ങിയവ കവർ ചെയ്യും. തൊഴിലാളികളുടെ ജീവിത പങ്കാളികളുടെയും മക്കളുടെയും മാതാപിതാക്കളുടെയുമൊക്കെ ചികിത്സാ ചെലവ് ഈ ഇൻഷുറൻസ് പോളിസികൾ കവർ ചെയ്യുന്നുണ്ട്. എന്നാൽ, ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്ന സമയത്തു തന്നെ ആശ്രിതരുടെപേരും മറ്റ് വിവരങ്ങളും നൽകണമെന്ന് മാത്രം.

മറ്റൊരു പ്രധാന കാര്യം, ആ പോളിസി നൽകുന്ന കമ്പനിയിൽ തൊഴിൽ ചെയ്യുന്ന കാലയളവിൽ മാത്രമാണ് ആ ആരോഗ്യ ഇൻഷുറൻസിന്റെ പ്രയോജനം തൊഴിലാളികൾക്ക് ലഭിക്കുക എന്നതാണ്. കമ്പനി മാറുന്നതോടെആ പോളിസി സാധുവല്ലാതായി മാറും. അതുകൊണ്ട്, തൊഴിലാളികൾ ആരോഗ്യ ഇൻഷുറൻസിനായി തങ്ങൾ ജോലി ചെയ്യുന്ന കമ്പനിയെ ആശ്രയിക്കുന്നതിനു പകരം സ്വന്തമായി പോളിസി എടുക്കുന്നതാണ് അഭികാമ്യം.

സമ്പാദ്യം കുറവാണെങ്കിൽ, നമുക്ക് സൗകര്യപ്രദമായ കാലയളവിൽ പണമടയ്ക്കാൻ കഴിയുന്ന തരത്തിലുള്ള പോളിസികൾ എടുക്കാവുന്നതാണ്. പ്രതിമാസമോനാല് മാസത്തിലൊരിക്കലോ ആറു മാസത്തിലൊരിക്കലോ വർഷത്തിൽ ഒരിക്കലോഒക്കെയായി പണമടയ്ക്കാവുന്ന പോളിസികൾ ലഭ്യമാണ്. മാത്രമല്ല, ആദായ നികുതി നിയമത്തിന്റെ 80D എന്ന സെക്ഷൻ അനുസരിച്ച് മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉള്ളവർക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കും. സ്ഥിര വേതനമുള്ള ഒരു വ്യക്തിയ്ക്ക്സ്വന്തമായോ ഭാര്യയ്‌ക്കോ കുട്ടികൾക്കോ ഒക്കെ വേണ്ടി എടുത്ത മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ഉപയോഗിച്ച് 25,000 രൂപ വരെ നികുതിയിളവ് നേടാൻ കഴിയും.

സീനിയർ സിറ്റിസൺസ് അല്ലെങ്കിൽ മാതാപിതാക്കൾക്കായി എടുത്ത ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് 25,000 രൂപയുടെ അധിക ഇളവുംനേടാൻ കഴിയും.

പ്രീമിയം തുക ലാഭിക്കാനായി ചെറിയ തുകയുടെആരോഗ്യ ഇൻഷുറൻസാണ് നമ്മുടെ രാജ്യത്ത് അധികമാളുകളുംഎടുക്കാറുള്ളത്. നല്ല ക്വാളിറ്റിയുള്ളചികിത്സ ലഭിക്കാൻ സഹായിക്കുന്ന തരത്തിൽ വലിയ തുകയുടെപോളിസി എടുക്കണം എന്ന നിർബന്ധിത നിയമമൊന്നും ഇക്കാര്യത്തിലില്ല.

ഇൻഷുറൻസ് പോളിസികൾ എടുക്കാൻ തയ്യാറെടുക്കുന്ന ആളുകൾ വിവിധ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പോളിസികളൊക്കെ വ്യക്തമായി പഠിച്ചതിനുശേഷം അന്തിമ തീരുമാനം എടുക്കുന്നതാണ് ഏറ്റവും ഉചിതം. കുറഞ്ഞ പ്രീമിയം പ്ലാൻ നോക്കി മാത്രം ഒരു തീരുമാനത്തിലെത്തരുത്. നിങ്ങളുടെ ആവശ്യം, ക്ലെയിംഅനുപാതം, ഇൻഷുറൻസ് ക്ലെയിംചെയ്യാനുള്ള പ്രോസസ് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കണം.
Published by: Aneesh Anirudhan
First published: March 19, 2021, 11:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories