നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Facebook WhatsApp Instagram | അങ്ങിനെ അവര്‍ മടങ്ങി വന്നു സുഹൃത്തുക്കളെ; ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റയും തിരിച്ചെത്തി

  Facebook WhatsApp Instagram | അങ്ങിനെ അവര്‍ മടങ്ങി വന്നു സുഹൃത്തുക്കളെ; ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റയും തിരിച്ചെത്തി

  'ഇപ്പം ശരിയാക്കിത്തരാം' എന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ്  പ്രവര്‍ത്തനം ആരംഭിച്ചത്

  • Share this:
   'സോറി, സംതിങ്ങ് വെന്റ് റോങ്ങ്';
   "ശ്ശെടാ, എന്താ ഉണ്ടായത്? ഇനിയിപ്പോ ഫോണിന്റെ കംപ്ലെയ്ന്റ് ആണോ? സ്വിച്ചോഫ് ആക്കി ഓണ്‍ ചെയ്ത് നോക്കിയിട്ടും ശെരിയാവുന്നില്ലല്ലോ? ഫോണ്‍ അടിച്ചു പോയോ ആവോ?"
   കഴിഞ്ഞ ദിവസം ഒരു ശരാശരി മനുഷ്യന്റെയുള്ളില്‍ കടന്നുപോയ ചിന്തകളായിരിക്കും ഇവയെല്ലാം. ഫേസ്ബുക്കില്‍ കണ്ടുകൊണ്ടിരുന്ന വീഡിയോ പെട്ടന്ന് കാണാതായി, വാട്‌സാപ്പില്‍ സുഹൃത്തിനയച്ച മെസേജ് പോകുന്നില്ല, ഇന്‍സ്റ്റാഗ്രാം ലോഡാകുന്നുമില്ല. കുറച്ചു നേരത്തെ അങ്കലാപ്പിന് ശേഷമാണ് ലോകത്തെ ഏറ്റഴും പ്രധാനപ്പെട്ട ആപ്ലിക്കേളനുകളുടെ സേവനം നിലച്ചുവെന്ന് മനസ്സിലാവുന്നത്.

   വാട്സാപ്പും ഇന്‍സ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് നിശ്ചമായതോടെ ഇന്റര്‍നെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. ഇപ്പോഴിതാ ഏകദേശം ആറ് മണിക്കൂറിന് ശേഷം ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

   കഴിഞ്ഞ ദിവസം ഒന്‍പതു മണിയോടെയാണ് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളുടെ സേവനം നിലച്ചത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആക്ഷേപമുയര്‍ന്നതോടെ ഫേസ്ബുക്ക് ട്വിറ്ററില്‍ വിശദീകരണവുമായി രംഗത്തെത്തി.

   'ഇപ്പം ശരിയാക്കിത്തരാം' എന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ്  പ്രവര്‍ത്തനം ആരംഭിച്ചത്. വാട്സ് ആപ്പ് ഉപയോഗിക്കുന്നതില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും സഹോദര സ്ഥാപനങ്ങളായ ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചത്.   ഈ വെളിപ്പെടുത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കുറവ് വരികയും ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവു നേരിടുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് കമ്പനിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് തടസ്സം നേരിടാന്‍ കാരണമായതെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ തടസ്സത്തിന്റെ യഥാര്‍ത്ഥ കാരണം ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
   Published by:Karthika M
   First published:
   )}