മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം വഴി തെറ്റി എത്തിപ്പെട്ടത് കൊടുംകാട്ടിൽ. ഗൂഗിൽ മാപ്പ് നോക്കി താമസ സ്ഥലത്തേക്ക് പുറപ്പെട്ട യാത്രയാണ് കാട്ടിൽ അവസാനിച്ചത്. തൃശൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മേയ്മ, ബന്ധു ഷാന എന്നിവരാണ് കാട്ടിൽ അകപ്പെട്ടത്.
ദേവികുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇവർ താമസിച്ചത്. ടോപ് സ്റ്റേഷനും വട്ടവടയും സന്ദർശിച്ച് തിരിച്ച് റിസോർട്ടിലെത്താനായാണ് ഗൂഗിൾ മാപ്പിന്റെ സഹായം തേടിയത്. എത്തിപ്പെട്ടതാകട്ടെ മാട്ടുപ്പെട്ടിയിലെ കുറ്റ്യാർവാലി വനത്തിലും.
മാട്ടുപ്പെട്ടി എട്ടാം മൈലിൽ എത്തിയപ്പോൾ മൂന്നാർ റൂട്ടിൽ നിന്നു തിരിഞ്ഞ് കുറ്റ്യാർവാലി റൂട്ടിലേക്ക് പ്രവേശിച്ചു. ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ചു വീണ്ടും വഴി തെറ്റി. വഴി അറിയാതെ മൂന്നാറിലെ തേയിലത്തോടത്തിലും വനത്തിലും അഞ്ച് മണിക്കൂറോളമാണ് കറങ്ങിയത്.
Also Read-
കള്ള് ചെത്തുന്ന വീഡിയോ ചിത്രീകരിക്കാന്‍ കയറിയ സംവിധായകന് തെങ്ങില്‍ കുടുങ്ങി; രക്ഷകരായത് അഗ്നിശമന സേനഒടുവിൽ അർധരാത്രി കൊടുംകാട്ടിൽ എത്തിപ്പെട്ട കുടുംബത്തിന്റെ കാർ ചെളിയിലും പൂണ്ടു. ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ സൈര്യവിഹാരം നടത്തുന്ന കൊടുംകാട്ടിലാണ് കുടുംബം അകടപ്പെട്ടത്. ഒടുവിൽ ഫയർഫോഴ്സ് സംഘം എത്തിയാണ് കുടുംബത്തെ രക്ഷിച്ചത്.
Also Read-
കാണിക്കവഞ്ചി മോഷ്ടിച്ച് ബിവറേജില്‍ മദ്യം വാങ്ങാനെത്തി; പത്ത് രൂപ നോട്ടുകള്‍ കുരുക്കായിഫയർഫോഴ്സിന്റെ നമ്പരിലേക്ക് ലൊക്കേഷൻ അയക്കുകയായിരുന്നു. വിവരം അറിഞ്ഞ് മൂന്നാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിഖാന്റെ നേതൃത്വത്തിൽ ഒൻപതംഗ സംഘം കുറ്റ്യാർ വനത്തിൽ എത്തി. പുലർച്ചെ ഒന്നരയോടെ വനത്തിലെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചെങ്കിലും ലൊക്കേഷൻ മാപ്പിൽ സ്ഥലം കൃത്യമായി കാണിക്കാത്തതിനാൽ കുടുംബത്തെ കണ്ടെത്താനായില്ല.
കറ്റ്യാർവാലിയിലെ ഉയർന്ന പ്രദേശത്തെത്തി വാഹനത്തിന്റെ സെർച്ച് ലൈറ്റ് പ്രകാശിപ്പിച്ചു. ഈ വെളിച്ചം കണ്ട് കാട്ടിൽ കുടുങ്ങിയ സംഘം അവരുടെ കാറിന്റെ ലൈറ്റ് പ്രകാശിപ്പിച്ചു. ഒടുവിൽ പുലർച്ചെ നാല് മണിയോടെയാണ് അഗ്നിശമന സേന കുടുംബത്തിന് അടുത്ത് എത്തുന്നത്. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ചെളിയിൽ പൂണ്ട കാർ പുറത്തെടുത്തത്.
സീനിയർ ഫയർ ഓഫീസർമാരായ തമ്പിദുരൈ, വികെ ജീവൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.