• HOME
 • »
 • NEWS
 • »
 • money
 • »
 • 'കടുവയെ കിടുവ പിടിച്ചു'; ലോകത്തിലെ ഏറ്റവും വലിയ സൈബർ സുരക്ഷ കമ്പനി ഹാക്ക് ചെയ്തു

'കടുവയെ കിടുവ പിടിച്ചു'; ലോകത്തിലെ ഏറ്റവും വലിയ സൈബർ സുരക്ഷ കമ്പനി ഹാക്ക് ചെയ്തു

ഫയർഐ സിഇഒ കെവിൻ മൻഡിയയാണ് ബ്ലോഗിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

News18 Malayalam

News18 Malayalam

 • Share this:
  ഒട്ടേറെ സർക്കാർ, കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സൈബർ സുരക്ഷ ഒരുക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനികളൊന്നായ ഫയർഐയെ ലക്ഷ്യമിട്ട് ഹാക്കർമാർ. മുൻനിര ആക്രമണ ശേഷിയുള്ള ഒരു രാജ്യത്ത് നിന്നുള്ള ഹാക്കർമാർ തങ്ങളെ ലക്ഷ്യമിട്ടുവെന്നും ഭാവിയിൽ ഹാക്കിങ്ങിന് ഉപയോഗിക്കാൻ കഴിയുന്ന പ്രധാന ടൂളുകൾ മോഷ്ടിച്ചുവെന്നും കമ്പനി ചൊവ്വാഴ്ച വെളിപ്പെടുത്തി. ഫയർഐ സിഇഒ കെവിൻ മൻഡിയയാണ് ബ്ലോഗിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

  Also Read- വസ്ത്രധാരണ വിവാദം; ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയിലെ ഷിർദിയിൽ പ്രവേശന വിലക്ക്

  കഴിഞ്ഞ കാലങ്ങളിൽ നടന്ന പതിനായിരക്കണക്കിന് ഹാക്കിങ് സംഭവങ്ങളെ അപേക്ഷിച്ച് ഇപ്പോഴുണ്ടായ ആക്രമണം വ്യത്യസ്തമായിരുന്നുവെന്ന് കെവിൻ പറയുന്നു. ''ഫയർ‌ഐയെ ലക്ഷ്യമിടുന്നതിനും ആക്രമിക്കുന്നതിനുമായി ആക്രമണകാരികൾ‌ അവരുടെ ലോകോത്തര കഴിവുകൾ പ്രത്യേകമായി രൂപകൽപ്പന ചെയ്‌തെടുത്തു. വളരെ കൃത്യവും ആസൂത്രിതവുമായ പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളെയും ഫോറൻസിക് പരിശോധനയെയും പ്രതിരോധിക്കുന്ന രീതികൾ ഉപയോഗിച്ച് അവർ രഹസ്യമായി പ്രവർത്തിച്ചു. ഞങ്ങളോ ഞങ്ങളുടെ പങ്കാളികളോ മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകളുടെ ഒരു പുതിയ സംയോജനമാണ് അവർ ഉപയോഗിച്ചത്."- കെവിൻ ബ്ലോഗിൽ കുറിച്ചു.

  Also Read- ബെഡ് ഷീറ്റിലേക്ക് തീ പടർന്നു; ഉറങ്ങിക്കിടന്നിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

  ഹാക്കർമാർ 'റെഡ് ടീം അസസ്മെന്റ് ടൂളുകൾ' മോഷ്ടിച്ചതായി കെവിൻ പറയുന്നു. ഒരു യഥാർത്ഥ സൈബർ ആക്രമണം നേരിടേണ്ടിവരുമ്പോൾ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് അറിയാൻ ഉപയോഗിക്കുന്ന ടൂളാണിത്. ഉപഭോക്താക്കളുടെ പ്രയോജനത്തിനായി സിസ്റ്റങ്ങളുടെ സുരക്ഷയെ കുറ്റകരമായ രീതിയിൽ പരീക്ഷിക്കാൻ ഉപയോഗിക്കുന്ന ടൂളുകളാണ് ഹാക്കർമാർ തട്ടിയെടുത്തത്. ഇതിന് മറുപടിയായി, ഭാവിയിൽ ഹാക്കർമാർ അവ ഉപയോഗിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അത്തരം ടൂളുകളുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങളും ഫയർ ഐ പുറത്തിറക്കി.

  Also Read- ആന്ധ്രയിലെ അജ്ഞാതരോഗം: രക്തത്തിൽ നിക്കലിന്റെയും ലെഡിന്റെയും കൂടിയ സാന്നിധ്യം

  ചില സർക്കാർ ഉപഭോക്താക്കളുടെ വിവരങ്ങൾ കൈയടക്കുന്നതിനാണ് ഹാക്കർമാർ ശ്രമിച്ചതെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്ന് ഫയർഐ വ്യക്തമാക്കുന്നു. ചില ഇന്റേണൽ സിസ്റ്റത്തിലേക്ക് കടക്കാൻ കഴിഞ്ഞുവെങ്കിലും പ്രൈമറി സിസ്റ്റത്തിൽ നിന്നു വിലപ്പെട്ട വിവരങ്ങൾ തട്ടിയെടുത്തതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കെവിൻ പറയുന്നു.

  Also Read- സർക്കാർ ആശുപത്രിയിലെ കൂട്ടശിശുമരണം; ചീഫ് മെഡിക്കൽ ഓഫീസർ ഉള്‍പ്പെടെ രണ്ടുപേർക്കെതിരെ നടപടി

  യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ എൻഎസ്എയുടെ പ്രതിരോധ ടൂളുകൾ തട്ടിയെടുക്കാൻ ഷാഡോ ബ്രോക്കേഴ്സ് എന്നു വിളിക്കുന്ന ഹാക്കർമാരുടെ സംഘം ശ്രമിച്ചതിന് സമാനമാണ് ഈ സംഭവവും. സോണി, ഇക്വിഫാക്സ് തുടങ്ങിയ കമ്പനികള്‍ക്കെതിരെ നടന്ന ഹാക്കിങ്ങിനെ പ്രതിരോധിക്കാനുള്ള ദൗത്യത്തിൽ മുഖ്യപങ്ക് വഹിച്ച കമ്പനിയാണ് ഫയർഐ.
  Published by:Rajesh V
  First published: