• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മത്സ്യത്തൊഴിലാളികൾക്ക് നാവിക്കിനൊപ്പം മൊബൈൽ ആപ്പും

news18
Updated: April 2, 2018, 8:56 PM IST
മത്സ്യത്തൊഴിലാളികൾക്ക് നാവിക്കിനൊപ്പം മൊബൈൽ ആപ്പും
news18
Updated: April 2, 2018, 8:56 PM IST
തിരുവനന്തപുരം: മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പുമായി മൊബൈൽ ആപ്പ് 'സാഗര' ഉടൻ എത്തും.ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശ നഷ്ടങ്ങൾക്കുശേഷം സർക്കാർ മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന അനേകം നടപടികള്‍ സ്വീകരിച്ചിരുന്നു.

ഇന്ത്യ തന്നെ വികസിപ്പിച്ചെടുത്ത 'നാവിക്' ജിപിഎസ് സംവിധാനം ഏറെ പ്രതീക്ഷയേകിയതായിരുന്നെങ്കിലും, പരീക്ഷണ സമയത്ത് വലിയ പരാജയമായിരുന്നു. എന്നാല്‍, എല്ലാ പോരായ്മകളും പരിഹരിച്ച് നാവിക് ഉടൻതന്നെ തിരിച്ചെത്തും.

ഈ സൗകര്യം പ്രാബല്യത്തിലെത്താൻ ഇനിയും ഏറെ നാളത്തെ കാത്തിരിപ്പുവേണ്ടി വരുമെങ്കിലും, ഇത് ഉറപ്പാക്കുന്ന സുരക്ഷാസംവിധാനം തികച്ചും പ്രശംസനീയമാണ്.
ഉപഗ്രഹത്തിൽ നിന്നും എത്തുന്ന മുന്നറിയിപ്പ് സന്ദേശം കരയിലേക്ക് തിരിച്ചയക്കാനുള്ള സംവിധനം, പ്രാദേശിക ഭാഷ, വെള്ളം കയറി നശിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പടെയുള്ളത് നാവികിന് നൽകാനാകുമെന്നാണ് റിപ്പോർട്ടുകളില്‍ സൂചിപ്പിക്കുന്നത്. വള്ളങ്ങളിലാകും നാവിക് ഘടിപ്പിക്കുക.

കടലിൽ പോകുന്ന വള്ളങ്ങളുടെയും, മത്സത്തൊഴിലാളികളുടെയും കണക്കുകൾ രേഖപ്പെടുത്തുന്ന ജോലിയാണ് സാഗര മൊബൈല്‍ ആപ്പ് നിർവഹിക്കുക. വള്ളത്തിന്റെ ഉടമയുടെയും, കടലിൽ പോകുന്ന മത്സ്യത്തൊഴിലാളിയുടെയും ഫോൺ നമ്പറുകൾ തമ്മിൽ സാഗര ആപ്പ് വഴി ബന്ധിപ്പിക്കുന്നു. മൊബൈൽ കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ സാഗരയുമായുള്ള ബന്ധം മുറിയും. കടലിലേക്ക് പുറപ്പെടുമ്പോഴും തിരിച്ചെത്തുമ്പോഴും ആധികൃതർ പറയുന്ന ബട്ടണിൽ അമ‌ർത്തണം.
First published: March 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍