• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വമ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്‌സ് വരുന്നു


Updated: May 8, 2018, 7:01 PM IST
വമ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്‌സ് വരുന്നു
(Representative image/Getty Images)

Updated: May 8, 2018, 7:01 PM IST
ഓൺലൈൻ ഷോപ്പിങിന് പ്രചാരം കൂടിവരുന്ന കാലമാണിത്. ഇടയ്ക്കിടെ ഫ്ലിപ്പ്കാർട്ടും ആമസോണും നടത്തുന്ന ഓഫർ വിൽപ്പനയാണ് ഓൺലൈൻ ഷോപ്പിങിനെ ജനപ്രിയമാക്കുന്നത്. ഇപ്പോഴിതാ വമ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് രംഗത്തെത്തുകയാണ്. ഫ്ലിപ്പ്കാർട്ടിന്‍റെ ബിഗ് ഷോപ്പിങ് ബിഗ് ഷോപ്പിങ് ഡേയ്‌സ് മെയ് 13 മുതൽ 16 വരെ നടക്കും. മൊബൈൽഫോൺ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം വൻ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് മുന്നോട്ടുവെക്കുന്നത്.

ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ്എൽ ഫോണുകൾക്ക് വമ്പൻ ഓഫർ ആണ് ഫ്ലിപ്പ്കാർട്ട് മുന്നോട്ടുവെക്കുന്നത്. 34999 രൂപ മുതലായിരിക്കും ഈ മോഡലുകളുടെ വില. അതായത് 26000 രൂപ വരെ ഓഫറാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്‌സിലൂടെ ലഭിക്കുക. ഇതുകൂടാതെ സാംസങ് ഗാലക്സി ഫോണുകൾക്കും ബ്ലൂടൂത്ത് സ്പീക്കറുകൾക്കും ആകർഷകമായ ഓഫറുകളുണ്ട്.

ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് പ്രത്യേക ഓഫറുകളുമുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ വഴി സാധനം വാങ്ങാമെന്നതായിരിക്കും ഇത്തവണ ഫ്ലിപ്പ്കാർട്ട് മുന്നോട്ടുവെക്കുന്ന ആകർഷകമായ സവിശേഷത. നേരത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മാത്രമേ ഇഎംഐ സേവനം ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. ഇതുകൂടാതെ ബൈ നൌ, പേ ലേറ്റർ ഓഫറും കൂടുതൽ ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് നൽകും.
First published: May 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍