നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Flipkart Sale | ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോൺ ഇയർ എൻഡ് സെയ്‌ലിന് തുടക്കം; ആപ്പിൾ, റിയൽമി ഫോണുകൾക്ക് മികച്ച ഡീലുകൾ

  Flipkart Sale | ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോൺ ഇയർ എൻഡ് സെയ്‌ലിന് തുടക്കം; ആപ്പിൾ, റിയൽമി ഫോണുകൾക്ക് മികച്ച ഡീലുകൾ

  വിൽപ്പനയുടെ ഭാഗമായി എക്‌സ്‌ചേഞ്ച് ഓഫറുകൾ, പലിശരഹിത ഇഎംഐ, ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്‌ഗ്രേഡ് തുടങ്ങിയ ഡീലുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്

  • Share this:
   ഫ്ലിപ്കാർട്ടിന്റെ (Flipkart) ഈ വർഷത്തെ സ്‌മാർട്ട്‌ഫോൺ ഇയർ എൻഡ് സെയിൽ (Smartphone Year End Sale) ആരംഭിച്ചിരിക്കുന്നു. സെയിലിന്റെ ഭാഗമായി നിരവധി ഫോണുകൾക്ക് ബാങ്ക് ഓഫറുകൾക്കൊപ്പം (Bank Offers) താൽക്കാലികമായ വിലക്കുറവും (Temporary Price Cut) കമ്പനി വാഗ്ദാനം ചെയ്യുന്നു.

   വിൽപ്പനയുടെ ഭാഗമായി എക്‌സ്‌ചേഞ്ച് ഓഫറുകൾ, പലിശരഹിത ഇഎംഐ, ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്‌ഗ്രേഡ് തുടങ്ങിയ ഡീലുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇയർ എൻഡ് സെയ്ൽ ഡിസംബർ 30 വരെ തുടരുമെന്ന് കമ്പനി അറിയിച്ചു. നിങ്ങൾ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില ഓപ്ഷനുകൾ ഇതാ.

   ഐഫോൺ 12 മിനി (iPhone 12 mini): 64 ജിബി മെമ്മറി ഉള്ള, ആപ്പിളിന്റെ ഐഫോൺ 12 മിനി ബേസിക് 41,119 രൂപയ്ക്കാണ് സെയ്‌ലിന്റെ ഭാഗമായി ലഭിക്കുക. 5.4 ഇഞ്ച് സ്‌ക്രീൻ, ആപ്പിൾ A14 ബയോണിക് ചിപ്‌സെറ്റ്, 5G പിന്തുണ എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകത. MagSafe വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉപഭോക്താക്കൾക്ക്ലഭിക്കുന്നു.

   മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ (Motorola Edge 20 Fusion): മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ, ഉപഭോക്താക്കൾക്ക് 21,499 രൂപയ്ക്ക് പകരം 20,999 രൂപയ്ക്കാണ് ലഭിക്കുക. വലിയ 6.67 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേ, 108 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറകൾ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.

   വിവോ എക്സ് 70 പ്രോ (Vivo X70 Pro): വിവോയുടെ ഏറ്റവും പുതിയ ക്യാമറ-ഫോക്കസ്ഡ് വിവോ X70 പ്രോ ഇതിനകം വിലക്കുറവോടു കൂടിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 128GB സ്റ്റോറേജുള്ള മോഡൽ 46,990 രൂപയ്ക്ക് റീട്ടെയിൽ ചെയ്യുന്നു. ക്വാഡ് റിയർ ക്യാമറകൾ, 6.56 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റ് എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകൾ. 4,450mAh ബാറ്ററിയും ഉറപ്പ് നൽകുന്നുണ്ട്.

   ഓപ്പോ റെനോ 6 5ജി (Oppo Reno 6 5G): ഓപ്പോയുടെ ശ്രദ്ധേയമായ ഓപ്പോ റെനോ 6 സ്മാർട്ട്‌ഫോൺ ഇയർ എൻഡ് സെയിലിൽ 29,990 രൂപയ്ക്കാണ് ലഭ്യമാവുക. 6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറകൾ, മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റ് എന്നിവ ഫോണിലുണ്ട്. ഉപയോക്താക്കൾക്ക് 65W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

   റിയൽമി ജിടി മാസ്റ്റർ എഡിഷൻ (Realme GT Master Edition): 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറകൾ, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന റിയൽമിയുടെ സ്റ്റൈലിഷ് റിയൽമി ജിടി മാസ്റ്റർ പതിപ്പും ഉപഭോക്താക്കൾക്ക് പരിഗണിക്കാവുന്നതാണ്. മിഡ്-ബജറ്റ് ഫോണുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ശക്തമായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G ആണ് ഫോണിന് കരുത്ത് പകരുന്നത്. ഫോൺ 25,999 രൂപയ്ക്ക് ലഭ്യമാണ്.

   മി 11 ലൈറ്റ് (Mi 11 Lite): നിങ്ങൾ ഷവോമിയുടെ ആരാധകനാണെങ്കിൽ, 21,999 രൂപയ്ക്ക് (MRP 24,999 രൂപ) ലഭ്യമാകുന്ന Mi 11 Lite പരിഗണിക്കാവുന്നതാണ്. 6.55 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ, 4,250 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറകൾ എന്നിവ ഫോൺ വാഗ്ദാനം ചെയ്യുന്നു. ക്വാൽകം സ്നാപ്ഡ്രാഗൺ 732G SoC ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
   Published by:Karthika M
   First published: