നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • വിരലടയാളം ഉടൻ പഴങ്കഥയാകും, നിങ്ങളെ തിരിച്ചറിയാൻ ഇനി ഞരമ്പുകൾ മതി

  വിരലടയാളം ഉടൻ പഴങ്കഥയാകും, നിങ്ങളെ തിരിച്ചറിയാൻ ഇനി ഞരമ്പുകൾ മതി

  ബയോമെട്രിക് രീതികൾക്ക് ചില കുറവുകൾ ഉണ്ടെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ഡമ്മി പ്രിന്റ് സൃഷ്ടിക്കാൻ ആരെങ്കിലും സ്പർശിച്ച ഉപരിതലത്തിൽ നിന്ന് വിരലടയാളം ശേഖരിക്കാം.

  News18 Malayalam

  News18 Malayalam

  • Share this:
   വിരലടയാളത്തിന്റെയും മുഖം തിരിച്ചറിയൽ (ഫേഷ്യൽ റെക്കഗ്നിഷൻ) സാങ്കേതികവിദ്യയുടെ കാലം കഴിഞ്ഞു. ഇനി നിങ്ങളുടെ കൈകളിലെ ഞരമ്പുകൾ വഴിയും നിങ്ങളെ തിരിച്ചറിയാൻ കഴിയുമെന്ന് ഗവേഷകരുടെ കണ്ടെത്തൽ. ബയോമെട്രിക് തിരിച്ചറിയലുകൾ സമീപ കാലങ്ങളിൽ കൂടുതൽ പ്രചാരം നേടിയിരുന്നു. എയർപോർട്ട് ചെക്ക്-ഇന്നുകളിൽ മുതൽ പൊലീസ് ഡിപ്പാർട്ട്‌മെന്റുകളും നൈറ്റ് ക്ലബ്ബുകളും വരെ എല്ലായിടത്തും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. സുരക്ഷാ ആവശ്യങ്ങൾക്കായി ഐറിസ്, ഫിംഗർപ്രിന്റ്, വോയ്‌സ് റെക്കഗ്നിഷൻ എന്നിവ വിവിധ മേഖലകളിൽ ഉപയോഗിക്കുന്നുണ്ട്.

   Also Read- വിവാഹം നടത്തിയത് വനിതാ പുരോഹിത; പരമ്പരാഗത ചടങ്ങുകൾ ഒഴിവാക്കി ദിയ മിർസയുടെ വിവാഹം

   എന്നാൽ, ബയോമെട്രിക് രീതികൾക്ക് ചില കുറവുകൾ ഉണ്ടെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ഡമ്മി പ്രിന്റ് സൃഷ്ടിക്കാൻ ആരെങ്കിലും സ്പർശിച്ച ഉപരിതലത്തിൽ നിന്ന് വിരലടയാളം ശേഖരിക്കാം. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയെയും മറികടക്കാൻ കഴിയും. കൂടാതെ ഐറിസ് അധിഷ്ഠിത സംവിധാനങ്ങളെ തക‍‍ർക്കാൻ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കാമെന്നും യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡിപ്പാ‍ർട്ട്മെന്റിലെ ഗവേഷകനായ സയ്യിദ് ഷാ സി‌എൻ‌എന്നിനോട് പറഞ്ഞു.

   Also Read- Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു: ഇന്നത്തെ നിരക്കുകൾ അറിയാം

   ഞരമ്പുകൾ ചർമ്മത്തിന് അടിയിലൂടെയായതിനാൽ വിരലടയാളങ്ങളിൽ നിന്ന് ഡമ്മി പ്രിന്റ് ഉണ്ടാക്കാനോ സോഷ്യൽ മീഡിയയിൽ നിന്ന് ഫോട്ടോ എടുക്കാനോ സാധിക്കുന്ന പോലെ ഞരമ്പുകൾ വഴിയുള്ള തിരിച്ചറിയൽ രീതിയെ മറ്റ് മാ‍ർഗങ്ങൾ ഉപയോഗിച്ച് മറികടക്കാൻ സാധിക്കില്ല. ഇത് സംബന്ധിച്ച ഗവേഷണത്തിന്റെ ഭാഗമായി ഒരു ഓഫ്-ദി-ഷെൽഫ് ഡെപ്ത് ക്യാമറ ഉപയോഗിച്ച് ഗവേഷകർ 35 പേരിൽ നിന്ന് 17,500 ചിത്രങ്ങൾ എടുത്തു.

   Also Read- 'സൗന്ദര്യം അൽപം കൂടിപ്പോയി'; ജോലിയിൽ നിന്ന് നിർബന്ധിതമായി പിരിച്ചുവിട്ടെന്ന് യുവതി

   കൃത്രിമബുദ്ധി (ആ‍‍ർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച്, ഗവേഷകർ ഈ പാറ്റേണുകളിൽ നിന്ന് 'വിവേചനപരമായ സവിശേഷതകൾ' വേർതിരിച്ചെടുത്തു. 35 പേരുടെ ഒരു ഗ്രൂപ്പിൽ നിന്ന് 99% ത്തിലധികം കൃത്യതയോടെ വ്യക്തികളെ തിരിച്ചറിയാൻ ഇവ ഉപയോഗിക്കാമെന്ന് ഗവേഷക‍‍ർ കണ്ടെത്തി. ആളുകളെ തിരിച്ചറിയാൻ ഞരമ്പുകൾ ഉപയോഗിക്കുക എന്ന ആശയം പുതിയതല്ലെങ്കിലും ഇതിന് കൂടുതൽ സാങ്കേതികവിദ്യ ആവശ്യമാണ്. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പോലുള്ള വ്യക്തിഗത ഉപകരണങ്ങളിൽ വ്യക്തികളുടെ പ്രാമാണീകരണം നടത്തുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് ഐഇടി ബയോമെട്രിക്സിൽ പ്രസിദ്ധീകരിച്ച തങ്ങളുടെ പഠനത്തെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് ഓസ്‌ട്രേലിയയിൽ നിന്നുള്ള ടീം പറഞ്ഞു.
   Published by:Rajesh V
   First published:
   )}