കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒട്ടേറെ സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഇയര്‍ബഡുകള്‍, സ്മാര്‍ട്ട് ഗ്ലാസുകള്‍ എന്നിവയെല്ലാം അങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാല്‍ വളരെ പെട്ടെന്നുതന്നെ ഇവയുടെ കൂട്ടത്തിലേക്ക് സ്മാര്‍ട് കോണ്‍ടാക്ട് ലെന്‍സുകളും (smart contact lense) കൂട്ടിച്ചേര്‍ക്കാം. ഭാവിയില്‍ ഇത്തരം സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോക്താക്കളുടെ മനം കവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുടക്കത്തില്‍ സാംസങ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളാകും സ്മാര്‍ട് കോണ്‍ടാക്ട് ലെന്‍സുകൾ അവതരിപ്പിക്കുക. സാവധാനം മറ്റ് ബ്രാൻഡുകളും ഈ രംഗത്തേക്ക് കടന്നുവരാനാണ് സാധ്യത.
വിപണിയില്‍ നിലവിൽ സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സുകള്‍ നൽകുന്ന ബ്രാന്‍ഡുകളൊന്നും ഇല്ലെങ്കിലും ട്രെന്‍ഡ് വളരെ പെട്ടെന്ന് തന്നെ മാറിയേക്കാം. കാരണം, പല കമ്പനികളിലും ഇത്തരം കോണ്‍ടാക്ട് ലെന്‍സുകൾ മാർക്കറ്റിലിറക്കാൻ പല പരിശോധനകളും നടത്തിവരികയാണ്. സ്മാര്‍ട് കോണ്‍ടാക്ട് ലെന്‍സ് വിപ്ലവം കുറച്ച് കാലത്തേക്ക് ആയിരിക്കുമെന്നും വിദഗ്ധര്‍ കരുതുന്നില്ല. വരും വര്‍ഷങ്ങളില്‍ ഇതിന് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
Also Read- ഇലക്‌ട്രിക് വാഹനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വരുമാന അവസരങ്ങൾ സൃഷ്ടിക്കും: CRISILസ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് പേറ്റന്റിനായി അപേക്ഷിച്ച ആദ്യ കമ്പനിയാണ് സാംസങ് (samsung). 2016 ല്‍ ആയിരുന്നു അത്. എന്നാല്‍ പേറ്റന്റുകള്‍ ലഭിച്ചാലും സാംസങ്ങ് ഉത്പന്നങ്ങൾ ആദ്യം വിപണിയിലെത്തണമെന്നില്ല.
അടുത്തിടെ, സ്മാര്‍ട്ട് ഗ്ലാസുകളിലൂടെ വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള വാർത്തകളും പുറത്തു വന്നിരുന്നു. ഈ കോണ്‍ടാക്ട് ലെന്‍സുകള്‍ക്ക് പവര്‍ കൂടുതലായിരിക്കും. നിങ്ങളുടെ കണ്ണുകള്‍ ചിമ്മിക്കൊണ്ട് ഫോട്ടോകള്‍ എടുക്കാനും ക്യാമറയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും ഇത്തരം സ്മാർട്ട് ഗ്ലാസുകളിലൂടെ സാധ്യമാകും ഇതെല്ലാം കേള്‍ക്കുമ്പോള്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്നുള്ള ഒരു രംഗം പോലെ നിങ്ങള്‍ക്ക് തോന്നാം, എന്നാല്‍ ഈ കമ്പനികള്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശരിയായ ഫോര്‍മുല കണ്ടെത്തിയാല്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാകും.
ഒരു സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിച്ച് ഏത് രോഗിയിലുള്ള ഗ്ലോക്കോമയാണ് അന്ധതയ്ക്ക് കാരണമാകുക എന്ന് നേരത്തെ കണ്ടെത്താന്‍ കഴിയുമെന്ന് ഒരു പഠനത്തില്‍ പറയുന്നു. യുഎസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ കോണ്‍ടാക്റ്റ് ലെന്‍സുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ചില വൈദ്യുത സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്.
Also Read- ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിനു വേണ്ടി ജിയോ ബിപിയും ടിവിഎസ് മോട്ടോർസും കൈകോർക്കുന്നുഓപ്പണ് ആംഗിള്‍ ഗ്ലോക്കോമയ്ക്ക് ചികിത്സയില്‍ കഴിയുന്ന 40 നും 89 നും ഇടയില്‍ പ്രായമുള്ള 40 രോഗികളിലാണ് ഗവേഷകര്‍ ലെന്‍സുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. രണ്ട് വര്‍ഷത്തിനിടയില്‍, കുറഞ്ഞത് എട്ട് സാധാരണ വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റുകളെങ്കിലും ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്.
അന്ധതയുടെ പ്രധാന കാരണമാണ് ഗ്ലോക്കോമ. ഒരു രോഗിയുടെ കണ്ണിന്റെ ആരോഗ്യം അളക്കാന്‍ ഡോക്ടര്‍മാര്‍ പലപ്പോഴും കണ്ണിന്റെ മര്‍ദ്ദം പരിശോധിക്കുകയാണ് ചെയ്യുക. എന്നിരുന്നാലും, കണ്ണിന്റെ മര്‍ദ്ദം സാധാരണയായി ഉയരുമ്പോള്‍ രാത്രിയില്‍ ഇത് ചെയ്യുന്നത് അപ്രായോഗികവുമാണ്. സ്മാര്‍ട് കോണ്‍ടാക്ട് ലെന്‍സുകളുടെ വരവോടെ ഈ പ്രശ്‌നവും പരിഹരിക്കപ്പെടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.