• HOME
  • »
  • NEWS
  • »
  • money
  • »
  • Startup | ഊർജക്ഷമതയേറിയ ബാറ്ററി രൂപകൽപ്പന ചെയ്ത് ടെസ്‌ലയിലെ മുൻ എൻജിനീയർ; ബെംഗളൂരുവിലെ സ്റ്റാർട്ടപ്പിന് യൂറോപ്പിൽ

Startup | ഊർജക്ഷമതയേറിയ ബാറ്ററി രൂപകൽപ്പന ചെയ്ത് ടെസ്‌ലയിലെ മുൻ എൻജിനീയർ; ബെംഗളൂരുവിലെ സ്റ്റാർട്ടപ്പിന് യൂറോപ്പിൽ

പൂർണ്ണമായി ചാർജ് ചെയ്ത ഒരു ബാറ്ററി ഉപയോ​ഗിച്ച് എത്ര ദൂരം വാഹനം ഓടിയ്ക്കാൻ സാധിക്കുമെന്നും ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുന്ന സമയവുമാണ് ഒരു ഇലക്ട്രിക് വാഹനത്തിന്റെ വിജയത്തെ നിർണ്ണയിക്കുന്നത്

  • Share this:
    ബംഗളൂരു (Bengaluru) ആസ്ഥാനമായുള്ള ബാറ്ററി (Battery) സ്റ്റാർട്ടപ്പ് കമ്പനിയ്ക്ക് (Startup Company) യൂറോപ്പിൽ നിന്നും ഓ‍ർഡ‍ർ ലഭിച്ചു. സ്റ്റാ‍ർട്ട് അപ്പിൽ പ്രവ‍‍ർത്തിക്കുന്ന മുൻ ടെസ്‌ല എഞ്ചിനീയർ രൂപകൽപ്പന ചെയ്‌ത ബാറ്ററിയ്ക്കാണ് യൂറോപ്പിൽ നിന്നും ഓ‍‍ർഡർ ലഭിച്ചത്. ലോകത്തിലെ ഏറ്റവും ഊർജസാന്ദ്രതയുള്ള ബാറ്ററികളിലൊന്നാണിത്. യൂറോപ്യൻ റിന്യൂവബിൾ എനർജി കമ്പനിയായ എറൻ ഗ്രൂപ്പ് (Eren Groupe) ആണ് ആഭ്യന്തര ഉൽപ്പാദനത്തിന് കൂടുതൽ ഉത്തേജനം നൽകിക്കൊണ്ട് ഇന്ത്യയിൽ നിന്ന് ബാറ്ററികൾ വാങ്ങുന്നതെന്ന് സ്റ്റാർട്ടപ്പിന്റെ സഹ സ്ഥാപകൻ ഞായറാഴ്ച പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിലും (EV) സോളാർ പദ്ധതികളിലും ഈ ബാറ്ററികൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതകളാണ് തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ഒരു ഇലക്ട്രിക് വാഹനത്തിന്റെ നിർണായക ഘടകമാണ് ബാറ്ററി. പൂർണ്ണമായി ചാർജ് ചെയ്ത ഒരു ബാറ്ററി ഉപയോ​ഗിച്ച് എത്ര ദൂരം വാഹനം ഓടിയ്ക്കാൻ സാധിക്കുമെന്നും ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുന്ന സമയവുമാണ് ഒരു ഇലക്ട്രിക് വാഹനത്തിന്റെ വിജയത്തെ നിർണ്ണയിക്കുന്നത്.

    സൂര്യനിൽ നിന്നുള്ള ഊർജ്ജം ദിവസം മുഴുവനും എല്ലാ ദിവസങ്ങളിലും ലഭ്യമല്ലാത്തതിനാൽ സൗരോർജ്ജ പദ്ധതികളിലും ബാറ്ററികൾ നിർണായകമാണ്.

    “ഞങ്ങൾ കഴിഞ്ഞ 10 വ‍ർഷമായി ഒരു ഇവിയുടെ പ്രോട്ടോടൈപ്പിനായി പ്രവർത്തിക്കുകയാണ്. അതിനിടെയാണ് കൂടുതൽ ഊർജ സാന്ദ്രതയുള്ളതും വേഗതയേറിയ ചാർജിംഗും പ്രധാനം ചെയ്യുന്ന ബാറ്ററി വികസിപ്പിച്ചെടുത്തത്” പ്രവൈഗ് സഹസ്ഥാപകനായ സിദ്ധാർത്ഥ ബാഗ്രി പറഞ്ഞു. ഈ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ വെറും അര മണിക്കൂർ മാത്രമേ എടുക്കൂ. കൂടാതെ ഇതിന് ചെലവ് വളരെ കുറവുമാണ്.

    “11 വർഷത്തെ ഗവേഷണങ്ങൾക്കും വികസന പ്രവ‍ർത്തനങ്ങൾക്കും ശേഷമാണ് ഞങ്ങൾ ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾക്കായി ആഗോളതലത്തിൽ ഏറ്റവും ഊർജസാന്ദ്രതുയുള്ള ബാറ്ററികളിലൊന്ന് പുറത്തിറക്കിയിരിക്കുന്നത് ” സഹസ്ഥാപകൻ രാം ദിവേദി പറഞ്ഞു.

    "പ്രവൈഗ് ബാറ്ററികൾക്ക് 1 മിനിറ്റ് വരെ ക്രിട്ടിക്കൽ ഫാസ്റ്റ് റെസ്പോൺസ് ടൈമും ഉണ്ട്. യൂറോപ്യൻ ഓട്ടോമോട്ടീവ് സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്." ലോകത്തിലെ ഏറ്റവും ദുർഘടമായ റോഡുകളിൽ പോലും അതായത് ഇന്ത്യൻ റോഡുകൾക്ക് വേണ്ടിയാണ് പ്രവൈഗ് ബാറ്ററികൾ നിർമ്മിച്ചിരിക്കുന്നത്.

    ഈ മോഡുലാർ ബാറ്ററികൾ രണ്ട് മണിക്കൂർ നേരത്തേക്ക് 1.5 മെഗാവാട്ട് പവർ നൽകും. ബാറ്ററിയുടെ ആയുസ്സ് ദിവസേന ഉപയോ​ഗിച്ചാൽ പോലും 20 വർഷമാണ്.

    "ഈ ബാറ്ററികൾ പൂർണ്ണമായും ഇന്ത്യയിൽ രൂപകല്പന ചെയ്തതാണ്. അനിരുദ്ധ് വിജയ്കുമാറാണ് പ്രവൈഗിന്റെ ചീഫ് ബാറ്ററി എഞ്ചിനീയർ. അദ്ദേഹം മുമ്പ് ടെസ്‌ലയിലെ സീനിയർ ബാറ്ററി എഞ്ചിനീയറായിരുന്നു. അദ്ദേഹവും 12 പേരടങ്ങുന്ന ഒരു ചെറിയ ടീമും ചേ‍ർന്നാണ് മോഡൽ എസ്, എക്സ് 3 എന്നിവയുടെ ബാറ്ററിയും എനർജി സ്റ്റോറേജ് സിസ്റ്റങ്ങളും രൂപകൽപ്പന ചെയ്തത്.

    ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇടംപിടിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ബാറ്ററി പ്രശ്‌നങ്ങൾ കാരണമാണ് വലിയ തോതിൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കാത്തത്. ഇന്ത്യയിലെ കോടീശ്വരൻമാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വരെ പുനരുപയോഗ ഊർജ പദ്ധതികളും ബാറ്ററി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവൈഗിന്റെ ബാറ്ററി സൊല്യൂഷൻ ഇത്തരത്തിൽ പുതിയ സാധ്യതകൾ തുറക്കുന്ന ഒന്നാണ്.
    Published by:Anuraj GR
    First published: