നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Privacy Violation | സ്വകാര്യതാ ലംഘനം: ഫേസ്ബുക്കിനും ഗൂഗിളിനും 1,749 കോടി രൂപ പിഴ ചുമത്തി ഫ്രാന്‍സ്

  Privacy Violation | സ്വകാര്യതാ ലംഘനം: ഫേസ്ബുക്കിനും ഗൂഗിളിനും 1,749 കോടി രൂപ പിഴ ചുമത്തി ഫ്രാന്‍സ്

  2020 ഡിസംബറില്‍ ഇ-സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് സിഎന്‍ഐഎല്‍ ആമസോണിനും ഗൂഗിളിനും യഥാക്രമം 35 ദശലക്ഷം യൂറോയും 100 ദശലക്ഷം യൂറോയും പിഴ ചുമത്തിയിരുന്നു.

  • Share this:
   പൗരന്മാരുടെ സ്വകാര്യത ലംഘിച്ചതിന് (Privacy Violation) ഫേസ്ബുക്കിനും (Facebook) ഗൂഗിളിനും (Google) പിഴ (Fine) ചുമത്തി ഫ്രാന്‍സ് (France). ഫ്രാന്‍സില്‍ കുക്കി ട്രാക്കിങ് നടത്തിയ ഗൂഗിളിനും ഫേസ്ബുക്കിനും 235 ദശലക്ഷം ഡോളര്‍ പിഴ ചുമത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

   അമേരിക്കന്‍ മാധ്യമം പൊളിറ്റിക്കോ പുറത്തുവിട്ട രേഖകള്‍ ഉദ്ധരിച്ചുള്ള ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഫ്രഞ്ച് ഡാറ്റാ സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് ഗൂഗിളില്‍ നിന്ന് 150 ദശലക്ഷം യൂറോയും ഫേസ്ബുക്കില്‍ നിന്ന് 60 ദശലക്ഷം യൂറോയും പിഴ ഈടാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

   കുക്കി ട്രാക്കിംഗ് സാങ്കേതികവിദ്യ നിരസിക്കാന്‍ ഫ്രഞ്ച് ഉപയോക്താക്കളെ അനുവദിച്ചില്ല എന്നതാണ് നടപടി സ്വീകരിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ടെക് ഭീമന്മാര്‍ പ്രതിദിനം 100,000 യൂറോ വീതം പിഴ നല്‍കേണ്ടി വരുമെന്നും CNIL അറിയിച്ചു. പിഴ ചുമത്താനുള്ള നീക്കത്തോട് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.

   Smartphone Sale | 2022ല്‍ സ്മാര്‍ട്ട്ഫോൺ വിപണിയിൽ ഫ്ലിപ്‌കാർട്ട് പ്രതീക്ഷിക്കുന്ന ട്രെന്‍ഡുകള്‍ ഇവയാണ്

   ''ഞങ്ങള്‍ ഈ തീരുമാനം അവലോകനം ചെയ്യുകയാണ്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'', ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ''ഉപയോക്താകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഞങ്ങളുടെ കുക്കി കണ്‍സന്റ് നയം. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ സെറ്റിങ്‌സില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള പുതിയ മെനു ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കുക്കിയുമായി ബന്ധപ്പെട്ട തങ്ങളുടെ തീരുമാനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും'', വക്താവ് കൂട്ടിച്ചേര്‍ത്തു.

   Top Smartphones | വണ്‍പ്ലസ് മുതല്‍ ഷവോമി വരെ; 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാര്‍ട്‌ഫോണുകള്‍

   ഫ്രഞ്ച് സ്വകാര്യതാ റെഗുലേറ്റര്‍ വമ്പന്‍ ടെക്ക് കമ്പനികള്‍ക്ക് പിഴ ചുമത്തുന്നത് ഇതാദ്യമായല്ല. 2020 ഡിസംബറില്‍ ഇ-സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് സിഎന്‍ഐഎല്‍ ആമസോണിനും ഗൂഗിളിനും യഥാക്രമം 35 ദശലക്ഷം യൂറോയും 100 ദശലക്ഷം യൂറോയും പിഴ ചുമത്തിയിരുന്നു. ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) പ്രകാരം ഗൂഗിളിന് 50 മില്യണ്‍ യൂറോയും പിഴ ചുമത്തിയിട്ടുണ്ട്.

   SIM Card | നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?

   കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വാട്ട്‌സ്ആപ്പിന് 225 മില്യണ്‍ യൂറോ പിഴ ചുമത്തിയിരുന്നു. വാട്‌സ്ആപ്പ് മാതൃ കമ്പനിയുമായി വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ സുതാര്യത പുലര്‍ത്താത്തതിനായിരുന്നു പിഴ.
   Published by:Jayashankar AV
   First published: