നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Google | സ്വകാര്യതാ ലംഘനം; ഗൂഗിളിന് വമ്പൻ തുക പിഴയിട്ട് ഫ്രാൻസ്

  Google | സ്വകാര്യതാ ലംഘനം; ഗൂഗിളിന് വമ്പൻ തുക പിഴയിട്ട് ഫ്രാൻസ്

  ഫ്രാൻസിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎൻഐൽ ആണ് പിഴ ചുമത്തിയത്. ഗൂഗിളിന് പുറമെ ഫേസ്ബുക്കിനും പിഴ ചുമത്തിയിട്ടുണ്ട്.

  (Representative image)

  (Representative image)

  • Share this:
   പാരീസ്: ഗൂഗിളിന് (Google) 150 മില്യൺ യൂറോ (ഏകദേശം 1,264 കോടി രൂപ) പിഴ ചുമത്തി ഫ്രാൻസ് (France). യൂറോപ്യൻ യൂണിയന്റെ (European Union) സ്വകാര്യതാചട്ടങ്ങൾ (Privacy Policy) ലംഘിച്ചതിന് ഫ്രാൻസിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎൻഐൽ (CNIL) ആണ് പിഴ ചുമത്തിയത്. ഗൂഗിളിന് പുറമെ ഫേസ്ബുക്കിനും (Facebook) പിഴ ചുമത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ അയർലൻഡ് (Facebook Ireland) പതിപ്പിന് 60 മില്യൺ യൂറോയാണ് (ഏകദേശം 505 കോടി രൂപ) പിഴയായി ചുമത്തിയിരിക്കുന്നത്.

   സ്വകാര്യതാചട്ടലംഘനം ആരോപിച്ച് ഗൂഗിളിന് സിഎൻഐൽ റെക്കോർഡ് പിഴത്തുകയാണ് ചുമത്തിയിരിക്കുന്നത്. ഉപയോക്താക്കളെ ഓൺലൈനായി ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കുക്കികൾ എളുപ്പത്തിൽ നിരസിക്കുവാനുള്ള അവസരം നൽകാതെ ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

   "ഗൂഗിൾ, ഫേസ്ബുക്ക്, യൂട്യൂബ് (You Tube) എന്നിവ ഉപയോക്താക്കൾക്ക് കുക്കികൾ എളുപ്പത്തിൽ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ, അവ എളുപ്പത്തിൽ നിരസിക്കുവാനുള്ള അവസരം നൽകുന്നില്ല." - സിഎൻഐല്ലിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിൽ മാറ്റം വരുത്താൻ കമ്പനികൾക്ക് മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കാലതാമസം വരുത്തുന്ന ഓരോ ദിവസത്തിനും 100,000 യൂറോ (ഏകദേശം 84.25 ലക്ഷം രൂപ) അധികപിഴ അടയ്ക്കേണ്ടിവരുമെന്നും സിഎൻഐഎൽ അറിയിച്ചു. അതേസമയം, പ്രശ്നം ഉടൻ തന്നെ പരിഹരിക്കുന്നതായിരിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

   Also read- Smartphone Sale | 2022ല്‍ സ്മാര്‍ട്ട്ഫോൺ വിപണിയിൽ ഫ്ലിപ്‌കാർട്ട് പ്രതീക്ഷിക്കുന്ന ട്രെന്‍ഡുകള്‍ ഇവയാണ്

   ''ഞങ്ങള്‍ ഈ തീരുമാനം അവലോകനം ചെയ്യുകയാണ്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'', ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ''ഉപയോക്താകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഞങ്ങളുടെ കുക്കി കണ്‍സന്റ് നയം. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ സെറ്റിങ്‌സില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള പുതിയ മെനു ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കുക്കിയുമായി ബന്ധപ്പെട്ട തങ്ങളുടെ തീരുമാനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും'', വക്താവ് കൂട്ടിച്ചേര്‍ത്തു.

   Also read- Top Smartphones | വണ്‍പ്ലസ് മുതല്‍ ഷവോമി വരെ; 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാര്‍ട്‌ഫോണുകള്‍

   ഫ്രഞ്ച് സ്വകാര്യതാ റെഗുലേറ്റര്‍ വമ്പന്‍ ടെക്ക് കമ്പനികള്‍ക്ക് പിഴ ചുമത്തുന്നത് ഇതാദ്യമായല്ല. 2020 ഡിസംബറില്‍ ഇ-സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് സിഎന്‍ഐഎല്‍ ആമസോണിനും ഗൂഗിളിനും യഥാക്രമം 35 ദശലക്ഷം യൂറോയും 100 ദശലക്ഷം യൂറോയും പിഴ ചുമത്തിയിരുന്നു. ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) പ്രകാരം ഗൂഗിളിന് 50 മില്യണ്‍ യൂറോയും പിഴ ചുമത്തിയിട്ടുണ്ട്.

   Also read- SIM Card | നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?

   കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വാട്ട്‌സ്ആപ്പിന് 225 മില്യണ്‍ യൂറോ പിഴ ചുമത്തിയിരുന്നു. വാട്‌സ്ആപ്പ് മാതൃ കമ്പനിയുമായി വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ സുതാര്യത പുലര്‍ത്താത്തതിനായിരുന്നു പിഴ.
   Published by:Naveen
   First published: