നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Amazon | ആമസോണിന് പണി; പുസ്തക വ്യവസായത്തെ സംരക്ഷിക്കാന്‍ കടുത്ത നീക്കവുമായി ഫ്രഞ്ച് സര്‍ക്കാര്‍

  Amazon | ആമസോണിന് പണി; പുസ്തക വ്യവസായത്തെ സംരക്ഷിക്കാന്‍ കടുത്ത നീക്കവുമായി ഫ്രഞ്ച് സര്‍ക്കാര്‍

  തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ വില സംബന്ധിച്ച ജനങ്ങളുടെ അതൃപ്തി ഒഴിവാക്കാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഭരണകൂടം ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്

  amazon

  amazon

  • Share this:
   ഫ്രാന്‍സിലെ ഒരു ചെറുകിട സ്വതന്ത്ര പുസ്തകശാലയുടെ ഉടമയാണ് സോഫി ഫോര്‍നൈറോണ്‍. രാജ്യത്ത് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഭീമനായ ആമസോണിന്റെ യാതൊരു മാനദണ്ഡങ്ങളുമില്ലാത്ത ഓഫറുകള്‍ സോഫിയുടെ ബിസിനസിനെ തകര്‍ച്ചയിലെത്തിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു തിരിച്ചുവരവിന്റെ ആശ്വാസത്തിലാണ്. കാരണം പുതിയ പുസ്തകങ്ങള്‍ക്ക് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നല്‍കുന്ന വിലക്കിഴിവുകള്‍ നിരോധിക്കുന്ന പുതിയ നിയമം സോഫിയെ പോലെയുള്ള ചെറുകിട പുസ്തകശാല ഉടമകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

   പക്ഷെ ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് ഷിപ്പിംഗ് ചിലവില്‍ കുറവു വരുത്താനുള്ള ശേഷിയുള്ളതുക്കൊണ്ട് തന്നെ തന്റേതുപോലുള്ള പുസ്തകശാലകള്‍ വിപണിയില്‍ ഇപ്പോഴും വന്‍ വെല്ലുവിളിയാണ് നേരിടുന്നതെന്ന് സോഫി പറയുന്നു. പുസ്തക വിൽപ്പനയ്ക്ക് കുറഞ്ഞ വില നിശ്ചയിക്കുന്ന പുതിയ നിയമനിര്‍മ്മാണം ആമസോണിനെതിരായി മത്സരിക്കുന്നതങ്ങളുടേതുപോലുള്ള ചെറുകിട സ്റ്റോറുകള്‍ക്ക് പ്രതീക്ഷ നൽകുന്നുവെന്ന് അവര്‍ പറയുന്നു. 'ഒരു സമനിലയിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഈ നിയമം. ഞങ്ങള്‍ ഉടന്‍ തന്നെ അടച്ചുപൂട്ടാനുള്ള സാധ്യതയില്ല, പക്ഷേ ആമസോണ്‍ നിരന്തരമായ വെല്ലുവിളിയാണ് ഉയർത്തുന്നത്'', നാല് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സെന്‍ട്രല്‍ പാരീസിലെ കനാല്‍ ബുക്ക്സ്റ്റോറിന്റെ ഉടമയായ സോഫി പറയുന്നു.

   പാര്‍ലമെന്റ് അംഗീകരിച്ചെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലാത്ത ഈ പുതിയ നിയമനിര്‍മ്മാണത്തിനെതിരെ വിമര്‍ശനവുമായി ആമസോണ്‍ രംഗത്തെത്തി കഴിഞ്ഞു. എളുപ്പത്തില്‍ ബുക്ക്സ്റ്റോര്‍ സന്ദര്‍ശിക്കാനും പുസ്തകം വാങ്ങാനും കഴിയാത്ത ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഈ നിയമം ഒരു ശിക്ഷയായിരിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. ''പുസ്തകങ്ങള്‍ക്ക് കുറഞ്ഞ വില നിശ്ചയിക്കുന്നത് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും'', ആമസോണ്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

   അടുത്ത തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ വില സംബന്ധിച്ച ജനങ്ങളുടെ അതൃപ്തി ഒഴിവാക്കാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഭരണകൂടം ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. വിക്ടര്‍ ഹ്യൂഗോയുടെയും സിമോണ്‍ ഡി ബ്യൂവോയറിന്റെയും രാജ്യത്ത്, പ്രാദേശിക പുസ്തകശാലകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. അവസാനത്തെ കോവിഡ് ലോക്ക്ഡൗണുകളില്‍ പോലും പുസ്തകശാലകള്‍ 'അവശ്യ ബിസിനസ്സുകള്‍' ആയി കണക്കാക്കപ്പെട്ടു. വന്‍കിട ഓണ്‍ലൈന്‍-ടെക് സ്ഥാപനങ്ങള്‍ക്കെതിരെ ദേശീയ സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ ഏറ്റവും പുതിയ നീക്കമായിട്ടാണ് ഈ പുതിയ നിയമം പൊതുവെ വ്യാഖ്യാനിക്കപ്പെടുന്നത്.

   Also Read- Amazon Prime | പ്രൈം സബ്‌സ്ക്രിപ്ഷൻ ചാർജ് വർധിപ്പിക്കാനൊരുങ്ങി ആമസോൺ; വാർഷിക സബ്‌സ്ക്രിപ്ഷൻ ഇനി 1499  രൂപയ്ക്ക്

   2019 ല്‍ ഫ്രാന്‍സില്‍ വിറ്റ 435 ദശലക്ഷം പുസ്തകങ്ങളില്‍ 20 ശതമാനത്തിലധികവും ഓണ്‍ലൈൻ മുഖേനയാണ് വിറ്റത്. ആമസോണ്‍, ഫനാക്ക് (FNAC.PA), ലെക്ലര്‍ക്ക് (Leclerc) തുടങ്ങിയ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരില്‍ നിന്നുള്ള മത്സരം കാരണം ഫ്രാന്‍സിലെ 3,300 സ്വതന്ത്ര പുസ്തകശാലകളുടെ വിപണി വിഹിതത്തിന് കാര്യമായ കുറവ് സംഭവിച്ചിരുന്നു. പ്രസിഡന്റ് മാക്രോണില്‍ നിന്നുള്ള പിന്തുണ പുതിയ നിയമനിര്‍മ്മാണത്തെ ത്വരിതപ്പെടുത്തി. എങ്കിലും പുസ്തകങ്ങളുടെ കുറഞ്ഞ വില നിർണയിക്കുന്നത്സംബന്ധിച്ച് ഇനിയും ചര്‍ച്ച നടത്തേണ്ടതുണ്ട്.

   സൗജന്യ പുസ്തക വിതരണത്തെ നിരോധിക്കുന്ന ഫ്രഞ്ച് നിയമത്തെ ആമസോണ്‍ മറികടന്നത് ഒരു സെന്റ് (ഫ്രാന്‍സിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയം) ഈടാക്കിക്കൊണ്ടാണ്. ഒരു പുസ്തകത്തിന് ഷിപ്പിംഗിനായി പ്രാദേശിക ബുക്ക് സ്റ്റോറുകള്‍ സാധാരണയായി 5-7 യൂറോയാണ്(450-650 രൂപ) ഈടാക്കുന്നത്.

   ആമസോണിന്റെ വിലനിര്‍ണ്ണയ തന്ത്രം ഒരൊറ്റ കമ്പനിയ്ക്ക് ഭീമമായ വിപണി വിഹിതം ലഭിക്കുന്നതിന് കാരണമായെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ''ഓണ്‍ലൈന്‍ പുസ്തക വില്‍പ്പനയുടെ അസന്തുലിതമായ മത്സരം നിയന്ത്രിക്കാനും കുത്തകകളെ തടയാനും ഈ നിയമം ആവശ്യമാണ്,'' എന്ന് മന്ത്രാലയം റോയിട്ടേഴ്‌സിനോട് പറഞ്ഞു. എപ്പോള്‍ നിയമം പ്രാബല്യത്തിൽ വരുമെന്ന്ചോദിച്ചപ്പോൾ, അത് പറയാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രാലയം പ്രതികരിച്ചു.
   Published by:Anuraj GR
   First published:
   )}