സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. കാര്‍ (Car) വാങ്ങുമ്പോള്‍ ആളുകള്‍ മുൻഗണന നൽകുക തങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന കാറുകൾ തിരഞ്ഞെടുക്കുക എന്നതിനാണ്. ഇന്ത്യന്‍ വാഹന വിപണിയില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്, താങ്ങാനാവുന്ന വിലയുള്ള കാറുകള്‍ ലഭ്യമാണ്. 5 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഹ്യുണ്ടായ് സാന്‍ട്രോ (Hyundai Santro)2018ലാണ് ഹ്യൂണ്ടായ് അതിന്റെ ജനപ്രിയ ഹാച്ച്ബാക്ക് സാന്‍ട്രോയെ ഒരു പുത്തന്‍ രൂപത്തില്‍ അവതരിപ്പിച്ചത്. 4.86 ലക്ഷം രൂപ (എക്‌സ്-ഷോറൂം വില, ഡല്‍ഹി) പ്രാരംഭ വിലയുള്ള ബജറ്റ് ഹാച്ച്ബാക്ക് 5 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു. 68.05 bhp പവർ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. വാഹനം ലിറ്ററിന് 20.3 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ഹ്യൂണ്ടായ് അവകാശപ്പെടുന്നു. ദൈനംദിന യാത്രയ്ക്കുള്ള മികച്ച ഓപ്ഷനാണിത്.
റിനോള്‍ട്ട് ക്വിഡ് (Renault Kwid)രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ റിനോള്‍ട്ട് ക്വിഡ് ലഭ്യമാണ്. കാറിന്റെ അടിസ്ഥാന RXL വേരിയന്റിന് 4.49 ലക്ഷം രൂപയാണ് വില വരുന്നത്. 53.26 bhp ഉത്പാദിപ്പിക്കുന്ന 799 cc 3-സിലിണ്ടര്‍ എഞ്ചിനും 5500 rpm-ല്‍ 67 bhp ഉത്പാദിപ്പിക്കുന്ന 1-ലിറ്റര്‍ യൂണിറ്റ് എഞ്ചിനുമുള്ളതാണ് ഈ രണ്ടു വേരിയന്റുകൾ. ടാക്കോമീറ്റര്‍, ഇലക്ട്രോണിക് മള്‍ട്ടി-ട്രിപ്പ് മീറ്റര്‍ എന്നിവയ്ക്കൊപ്പം എബിഎസ്, സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ ഡോര്‍ ലോക്കുകള്‍, ചൈല്‍ഡ് സേഫ്റ്റി ലോക്കുകള്‍ എന്നീ സംവിധാനങ്ങൾ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.
മാരുതി സുസുക്കി ആള്‍ട്ടോ (Maruti Suzuki Alto)ബജറ്റ് ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി സുസുക്കി. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, കീലെസ് എന്‍ട്രി, എന്റർടെയ്‌ൻമെന്റ് സിസ്റ്റത്തിനായി മൊബൈല്‍ ഡോക്ക് തുടങ്ങിയ സവിശേഷതകളോടെയാണ് ആള്‍ട്ടോ എത്തുന്നത്. 40.36 bhp കരുത്തും 60Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 800 സിസി പെട്രോള്‍ എഞ്ചിനിലാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. 5 ലക്ഷം രൂപ ബജറ്റില്‍ നിങ്ങള്‍ക്ക് ആള്‍ട്ടോയുടെ സിഎന്‍ജി വേരിയന്റും ലഭിക്കും.
മാരുതി സുസുക്കി എസ്-പ്രസ്സോ (Maruti Suzuki S-Presso)5 ലക്ഷം രൂപയില്‍ താഴെയുള്ള മാരുതി സുസൂക്കിയുടെ മറ്റൊരു ഓപ്ഷനാണ് എസ്-പ്രസ്സോ. 3.85 ലക്ഷം രൂപ പ്രാരംഭ വിലയുള്ള കാറിൽ 58.33 ബിഎച്ച്പിയും 78 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റാണ് ഉള്ളത്.
ഡാറ്റ്‌സൻ റെഡി-ഗോ (Datsun redi-GO)2021-ല്‍ ഡാറ്റ്‌സൻ റെഡ് ഗോ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്താണ് വിപണിയില്‍ എത്തിയത്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം കാറിന് ഡ്യുവല്‍-ടോണ്‍ തീം ഇന്റീരിയറും ലഭിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും വാഹനം വാഗ്ദാനം ചെയ്യുന്നു. 67 bhp കരുത്തും 22 km/L മൈലേജും നല്‍കുന്ന 1-ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.