2022 ഫെബ്രുവരി (February) മാസത്തില്‍ വിവിധ കമ്പനികള്നിരവധി സ്മാര്‍ട്ഫോണുകളും പുത്തന്‍ ഗാഡ്ജറ്റുകളും പുറത്തിറക്കാന്‍ ഒരുങ്ങുന്നുണ്ട്.
സാംസങ്ങിന്റെ അടുത്ത തലമുറ ഫോണായ ഗാലക്സി എസ്-സീരീസ് ഫ്ലാഗ്ഷിപ്പുകള്‍ മുതല്‍ ഓപ്പോയുടെ റെനോ 7 സീരീസ്, ഷവോമിയുടെ റെഡ്മി നോട്ട് 11എസ് എന്നീ സ്മാര്‍ട്ട്ഫോണുകള്‍ വരെ ഈ മാസം തന്നെ പുറത്തിറക്കുമെന്നാണ് വിവരം.ഫെബ്രുവരിയില്‍ പുറത്തിറക്കുന്ന പുത്തന്‍ സ്മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം.
1. ഓപ്പോ റെനോ 7 സീരീസ് - ഓപ്പോ റെനോ 7 5ജി, ഓപ്പോ റെനോ 7 പ്രോ 5ജി എന്നീ സ്മാര്‍ട്ഫോണുകള്‍ ഫെബ്രുവരി 4 വെള്ളിയാഴ്ച പുറത്തിറക്കും. ഇവയ്ക്കൊപ്പം ഓപ്പോ സ്മാര്‍ട്ട് വാച്ചും (smart watch) വിപണിയിലെത്തും. ഓപ്പോ റെനോ 7 സീരീസ് കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ചിരുന്നു. ഓപ്പോ റെനോ 7 5ജി, ഓപ്പോ റെനോ 7 പ്രോ 5ജി എന്നിവയില്‍ മീഡിയടെക് പ്രോസസറുകളാണുള്ളത്. കൂടാതെ ഇരുഫോണുകളിലും മൂന്ന് റിയര്‍ ക്യാമറകളും ഉണ്ടാകും.
2. സാംസങ് ഗാലക്സി എസ്22 സീരീസ് - 2022ന്റെ തുടക്കത്തില്‍ ഏറ്റവും പ്രതീക്ഷിക്കുന്ന ലോഞ്ചുകളിലൊന്നായ സാംസങ് ഗാലക്സി എസ്22 സീരീസ് ഫെബ്രുവരി 9ന് വിപണിയിലെത്തും സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ്, ഗാലക്സി എസ്22 അള്‍ട്രാ എന്നിവ സാംസങ്ങിന്റെ 2022ലെ ഫ്ലാഷിപ് ഫോണുകളാണ്. സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22പ്ലസ് എന്നിവയുടെ സ്ക്രീനിന്റെ വലുപ്പത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. ഗാലക്സി എസ് 22 അള്‍ട്രാ സ്മാര്‍ട്ട്ഫോണിന്റെ ബോഡിക്കുള്ളില്‍ എസ്-പെന്നിനുള്ള സ്ലോട്ട് ഉള്‍പ്പെടുത്തുമെന്നും പറയപ്പെടുന്നു.
Also Read-WhatsApp ആറ് മാസത്തിനുള്ളില്‍ നിരോധിച്ചത് 1.32 കോടി ഇന്ത്യന്‍ അക്കൗണ്ടുകള്‍; കണക്കുകൾ പുറത്ത്
3. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 എസ് - അടുത്തിടെ ആഗോളതലത്തില്‍ ലോഞ്ച് ചെയ്ത ഷവോമിയുടെ സ്മാര്‍ട്ട്ഫോണുകളായ റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11എസ് എന്നിവ ഫെബ്രുവരി 9ന് ഇന്ത്യയിലെത്തും. റെഡ്മി നോട്ട് 11 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്പ്ലേയുമായാണ് എത്തുക. 6 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 ചിപ്സെറ്റാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. റെഡ്മി നോട്ട് 11 എസിന് 8 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും മീഡിയടെക് ഹെലിയോ ജി96 ചിപ്സെറ്റുമാണെന്നാണ് വിവരം.
Also Read-
മാസ്ക് നീക്കം ചെയ്യാതെ തന്നെ ഐഫോൺ അൺലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ആപ്പിൾ
4. വിവോ ടി1 5ജി: ഫെബ്രുവരി 9 ന് വിവോ ടി1 5ജി ഇന്ത്യയിലെത്തും. ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പനയ്ക്കെത്തുക. ഫോണിന് ഏകദേശം 20,000 രൂപ വില പ്രതീക്ഷിക്കാം.
5. റിയല്‍മി 9 പ്രോ/ റിയല്‍മി 9 പ്രോ പ്ലസ്: ഫെബ്രുവരി 16ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. റിയല്‍മി 9 പ്രോയും റിയല്‍മി 9 പ്രോ പ്ലസും ക്യാമറ കേന്ദ്രീകൃത സ്മാര്‍ട്ട്ഫോണുകളാണെന്ന് പറയപ്പെടുന്നു. റിയല്‍മി 9 പ്രോ പ്ലസ് സ്മാര്‍ട്ട്ഫോണിനുള്ളില്‍ ഹാര്‍ട്ട് റേറ്റ് സെന്സറുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.