നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • ലോക് ഡൗൺ കാലത്തും കേരളത്തിൽ അതിവേഗ ബ്രോഡ്ബാൻഡ് സേവനവുമായി ജിയോ ഫൈബർ

    ലോക് ഡൗൺ കാലത്തും കേരളത്തിൽ അതിവേഗ ബ്രോഡ്ബാൻഡ് സേവനവുമായി ജിയോ ഫൈബർ

    ജിയോ ഫൈബര്‍ ഹൈ സ്പീഡ് ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ നിലവില്‍ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കൊച്ചി,തൃശൂര്‍, കോഴിക്കോട്,കണ്ണൂര്‍ നഗരങ്ങളിൽ ലഭ്യമാണ്.

    Jio

    Jio

    • Share this:
      കൊച്ചി: ലോക്ക് ഡൗണ്‍ കാലത്തും കവറേജ് വര്‍ധിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ പ്രധാന നഗരങ്ങളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയുമായി ജിയോ ഫൈബര്‍. സംസ്ഥാനത്തെ നഗരങ്ങളില്‍ ഘട്ടംഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിയോ ഫൈബര്‍ ഹൈ സ്പീഡ് ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ നിലവില്‍ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കൊച്ചി,തൃശൂര്‍, കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
      You may also like: COVID 19 LIVE Updates| സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു [NEWS]'നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും': പ്രവാസികളോട് മുഖ്യമന്ത്രി [NEWS]കോവിഡ് 19 | നെഗറ്റീവ് റിസൾട്ട് ആയ ചിലരെങ്കിലും വൈറസ് ബാധിതരായിരിക്കാം; പുതിയ ആശങ്ക പങ്കുവച്ച് വിദഗ്ധർ [NEWS]

      ലോക്ക് ഡൗണ്‍ കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍ ഈ നഗരങ്ങളിലെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ജിയോ ഫൈബറിന്റെ നെറ്റ്വര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്തി.100 Mbps മുതല്‍ ആരംഭിച്ച് 1 Gbps വരെ പോകുന്ന അതിവേഗ ബ്രോഡ്ബാന്‍ഡ് കുടുംബങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ചെറുകിട, വന്‍കിട സംരംഭങ്ങള്‍ക്കും വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ക്കും നൽകുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ഡാറ്റ ഉപയോഗ ആവശ്യങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള എല്ലാ ജിയോ ഫൈബര്‍ പ്ലാനുകളിലും ജിയോ ഇരട്ടി ഡാറ്റ നല്‍കുന്നു.

      ലോക്ഡൗണ്‍ സമയത്തും ജിയോ ഫൈബര്‍ ടീമിന്റെ സമയോചിത സമീപനം ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ഈ ഉപഭോക്താക്കളില്‍ പലരും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അവരുടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്.

      തിരുവനന്തപുരത്ത് കഴക്കൂട്ടം,മേനംകുളം,ജവഹര്‍ നഗര്‍, പൂജപ്പുര, കൈമനം കൊല്ലത്ത് രണ്ടാംകുറ്റി, മയ്യനാട് ആലപ്പുഴയില്‍ പഴവീട്, തട്ടമ്പള്ളി,വലിയകുളം കൊച്ചി നഗരത്തില്‍ ഫോര്‍ട്ട് കൊച്ചി, തേവര, കടവന്ത്ര, കലൂര്‍, എളമക്കര, പനമ്പിള്ളി നഗര്‍, കാക്കനാട്, തൃപ്പൂണിത്തുറ, കളമശ്ശേരി, ചങ്ങമ്പുഴ നഗര്‍, ആലുവ തൃശ്ശൂരില്‍ കുട്ടനെല്ലൂര്‍ കോഴിക്കോട് ഇരഞ്ഞിപ്പാലം, കാരപറമ്പ്, മലാപ്പറമ്പ്, ബിലാത്തികുളം, വേങ്ങേരി, നടക്കാവ്, മാവൂര്‍ റോഡ്, മാങ്കാവ്.
      കണ്ണൂരില്‍ താണ, പയ്യമ്പലം, ബര്‍ണശേരി എന്നിവിടങ്ങളിലാണ് ജിയോ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.
      Published by:Aneesh Anirudhan
      First published:
      )}