HOME » NEWS » Money » TECH GET YOUR ONEPLUS 8T THIS FESTIVE SEASON BEST FLAGSHIP PHONE OF 2020

ഈ ഉത്സവ സീസണിൽ സ്വന്തമാക്കൂ OnePlus 8T; 2020 ലെ ബെസ്റ്റ് ഫ്ലാഗ്‍ഷിപ്പ് ഫോൺ

അനവധി ഓഫറുകൾ നിലവിലുള്ളതിനാൽ OnePlus 8T തിരഞ്ഞെടുക്കാൻ ഇതാണ് ഉചിതമായ സമയം.

News18 Malayalam | news18-malayalam
Updated: November 4, 2020, 1:57 PM IST
ഈ ഉത്സവ സീസണിൽ സ്വന്തമാക്കൂ OnePlus 8T; 2020 ലെ ബെസ്റ്റ് ഫ്ലാഗ്‍ഷിപ്പ് ഫോൺ
News18 Malayalam
  • Share this:
ലോകത്തെ ഏറ്റവും മികച്ച സ്‍മാർട്ട്‍ഫോൺ കമ്പനികളിൽ ഒന്നായി OnePlus വളർന്നതിന്‍റെ തെളിവാണ് OnePlus 8T.  ഫ്ലാഗ്‍ഷിപ്പ് ഫോണുകളിൽ മിക്കവാറും കാണുന്ന ആകർഷകമായ സവിശേഷതകളെല്ലാം മിതമായ വിലയിൽ ലഭ്യമാക്കുക എന്നതാണ് OnePlus ന്‍റെ പ്രതിബദ്ധത, പുതിയതായി ഇറക്കിയിരിക്കുന്ന OnePlus 8T ന്‍റെ കാര്യത്തിലും അതുതന്നെയാണ് യാഥാർത്ഥ്യം.

അതിന്‍റെ ഏറ്റവും മികച്ച സവിശേഷതകളിൽ ഏറ്റവും നൂതനമായ Snapdragon 865 ചിപ്പ് 120Hz ഫ്ലുവിഡ് AMOLED ഉം, ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ മങ്ങിയ വെളിച്ചത്തിൽ പോലും മികച്ച പെർഫോമൻസും സുഗമമായ പ്രവർത്തനവും കാഴ്ച്ചവെക്കുന്ന ക്വാഡ്-ക്യാമറയും ഉൾപ്പെടുന്നു. ഈ ഉത്സവ സീസണിൽ ഈ ഫ്ലാഗ്‍ഷിപ്പ് ഫോൺ എന്തുകൊണ്ടാണ് മികച്ച ഗിഫ്റ്റ് ആയിരിക്കുന്നതെന്ന് നോക്കാം.

120Hz ഫ്ലുവിഡ് ഡിസ്‍പ്ലേ

OnePlus 8T ന്‍റെ ഡിസ്‍പ്ലേ നേരിൽ കണ്ട് വിശ്വാസം വരുത്താം. കോർണിംഗ് ഗൊറില്ല ഗ്ലാസ്സ് 5 സഹിതമുള്ള 6.55” ഫ്ലുവിഡ് AMOLED ഡിസ്‍പ്ലേ മികച്ച വ്യക്തത പ്രദാനം ചെയ്യുന്നതാണ്. അതുമാത്രമല്ല, 120Hz ഫ്ലുവിഡ് ഡിസ്‍പ്ലേയാകട്ടെ സ്‍മാർട്ട്‍ഫോണിൽ സ്‍ക്രോളിംഗ് ഒന്നുകൂടി ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു. 1100 നിറ്റ്സ്വരെ ബ്രൈറ്റ്‍നെസ് ഉള്ളതിനാൽ, വെളിയിലെ തെളിച്ചം എന്തുതന്നെ ആയിരുന്നാലും OnePlus 8T നിങ്ങൾക്ക് ഉറപ്പായും പ്രവർത്തിപ്പിക്കാനാകും. OnePlus 8T ന്‍റെ ഡിസ്‍പ്ലേ ഡിസൈൻ ചെയ്തിരിക്കുന്നത് നിങ്ങളുടെ ഇഷ്‍ട  ഷോകൾ കാണുന്നതും ഗെയിമുകൾ കളിക്കുന്നതുമൊക്കെ തികച്ചും ആസ്വാദ്യമാക്കുന്ന രീതിയിലാണ്. ചൂടാകുകയോ, വലിച്ചിൽ പോലുള്ള തകരാറുകളോ ഉണ്ടാകുകയുമില്ല.

 65W ഫാസ്റ്റ് ചാർജ്ജിംഗ്

OnePlus 8T ലെ ഏറ്റവും ശ്രദ്ധേയമായ അപ്‍ഗ്രേഡ് 65W Warp ചാർജ്ജ് ഉൾപ്പെടുത്തിയതാണെന്ന് പറയാം, അതുതന്നെയാണ് OnePlus ൽ നിന്നുള്ള ഒരു ട്രേഡ്‍മാർക്കായി കണക്കാക്കാവുന്ന സവിശേഷത. ദിവസം മുഴുവനും ചാർജ്ജ് നീണ്ടുനിൽക്കാൻ പര്യാപ്തമാണ് 4500 mAhബാറ്ററി, അഥവാ അത് തികയാതെ വന്നാലും OnePlus 8T വെറും 45 മിനിട്ടിനുള്ളിൽ ഫുൾ ചാർജ്ജാകുകയും ചെയ്യും. ദിവസം മുഴുവനും നീണ്ടു നിൽക്കുന്ന ബാറ്ററി പവർ കേവലം 15 മിനിട്ടുകൊണ്ട് ചാർജ്ജ് ചെയ്യാവുന്നതുമാണ്. അതായത്, OnePlus 8T ൽ നിങ്ങൾക്ക് ചാർജ്ജിംഗ് എന്നത് ഒരു പ്രശ്നമേ ആയിരിക്കില്ല.

മികച്ച ക്യാമറകൾ

OnePlus 8T ലെ ക്വാഡ്- ക്യാമറ സെറ്റപ്പ് ഇതിന് മുമ്പിറങ്ങിയ OnePlus 8 അപ്‍ഗ്രേഡ് ചെയ്തിട്ടുള്ളതാണ്. അതിന്‍റെ മികച്ച AI ഒപ്‍റ്റിമൈസേഷനും  മെച്ചപ്പെട്ട നൈറ്റ്‍സ്‍കേപ്പ് സഹിതമുള്ള നൈറ്റ്‍മോഡും വെളിയിലുള്ള വെളിച്ചവും തെളിച്ചവും എത്ര മോശമായിരുന്നാലും മികവുറ്റ ക്ലിക്കുകൾ ഉറപ്പ് വരുത്തും.

123-ഡിഗ്രി ഫീൽഡിന്‍റെ വ്യൂ ലഭിക്കുന്ന OnePlus 8T ലെ അൾട്രാ-വൈഡ് ക്യാമറ മുമ്പത്തേക്കാൾ കൂടുതൽ സൂക്ഷ്‍മമായ വിശദാംശങ്ങൾ പകർത്താൻ സഹായിക്കുന്നു. അതിലെ 5MP മാക്രോ ക്യാമറ അതിന് മുമ്പുണ്ടായിരുന്ന പതിപ്പിനേക്കാൾ ഉയർന്ന റസല്യൂഷനാണ് നൽകുന്നത്. ഇതിലെ ക്യാമറകൾ ഫ്ലാഗ്‍ഷിപ്പ് നിലവാരത്തിലുള്ള ഫോട്ടോകളും വീഡിയോകളും എടുക്കാൻ സഹായിക്കുന്നു. വീഡിയോ ഫോക്കസ് ട്രാക്കിംഗ്, വീഡിയോ പോർട്രെയിറ്റ്, വീഡിയോ നൈറ്റ്‍സ്‍കേപ്പ് മുതലായ ഫീച്ചറുകൾ ഉള്ളതിനാൽ വീഡിയോയുടെ കാര്യത്തിലാണ് കൂടുതൽ മികവ്.

Bokehപോലുള്ള പോർട്രെയിറ്റ് ഇഫെക്‌ട് ചേർത്തതും, ഷൂട്ട് ചെയ്യുമ്പോൾ അഥവാ സ്റ്റെഡി വീഡിയോകൾ ഷൂട്ട് ചെയ്യുമ്പോൾ ഫ്രെയിമിലെ ദൃശ്യങ്ങൾ ട്രാക്ക് ചെയ്യുന്നതുമൊക്കെ OnePlus 8T ൽ വീഡിയോ റിക്കോർഡ് ചെയ്യുന്നത് ആനന്ദകരമാക്കുന്നു. അത് നൽകുന്ന നിലവാരം മറ്റ് സ്‍മാർട്ട്‍ഫോണുകൾക്ക് പിന്തുടരാവുന്നതുമാണ്. കൽക്കി കോഷ്‍ലിൻ വീഡിയോ സ്റ്റോപ്പ് അറ്റ് നത്തിംഗ് മുഴുവനും ഷൂട്ട് ചെയ്തത് OnePlus 8T ഉപയോഗിച്ചാണെന്നതിൽ അത്ഭുതമില്ല.

ഏറ്റവും പുതിയആൻഡ്രോയിഡ് 11

OnePlus എപ്പോഴും പ്രശംസിക്കപ്പെടുന്നത് അതിന്‍റെ ക്ലീൻ UI യും ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി നോക്കുമ്പോൾ  OxygenOS11 ൽ അന്തരം വരാത്തതും കൊണ്ടാണ്. ശരിയാണ്, ആൻഡ്രോയിഡ് 11 സഹിതം വരുന്ന ആദ്യത്തെ നോൺ-ഗൂഗിൾസ്‍മാർട്ട്‍ഫോണുകളിൽ ഒന്നാണ് OnePlus 8T. മറ്റ് ചില ഫ്ലാഗ്‍ഷിപ്പ് സ്‍മാർട്ട്‍ഫോണുകൾ ഈ അപ്‍ഗ്രേഡിനായി ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ് ചെയ്യുന്നത്. OxygenOS 11 ലും നിങ്ങളുടെ ഡിജിറ്റൽ ഡിറ്റോക്സ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സഹായിക്കാൻ മെച്ചപ്പെട്ട സെൻ മോഡ്, എപ്പോഴും ഓൺ ആയിരിക്കുന്ന ഡിസ്‍പ്ലേ, പുതിയ ക്ലോക്ക് ഓപ്ഷനുകൾ, പുതിയ OnePlus സാൻസ്ഫോണ്ട് എന്നിവയും അതിൽ കൂടുതലും അടങ്ങിയ മികച്ച ഫീച്ചറുകൾ സജ്ജമാണ്! മൊത്തത്തിൽ പറഞ്ഞാൽ, സ്‍മൂത്ത് OxygenOS11 ഉള്ളതിനാൽ, അപ്‍ഗ്രേഡുകളും പെർഫോമൻസും കൊണ്ട് തികവാർന്ന സ്‍മാർട്ട്‍ഫോൺ ആണ് OnePlus 8T.

ഓഫറുകൾ

ലൂനാർ സിൽവർ, അക്വാമെറീൻ ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് OnePlus 8T ലഭിക്കുന്നത്. രണ്ട് വേരിയന്‍റുകൾ ഉണ്ട് -  8GB RAM ഉം 128GB സ്റ്റോറേജും ഉള്ളതിന്  42,999 രൂപയും, 12GB RAM ഉം 256GB യും ഉള്ളതിന് 45,999 രൂപയുമാണ് വില. പലയിടങ്ങളിലായി അനവധി ഓഫറുകൾ നിലവിലുള്ളതിനാൽ OnePlus 8T തിരഞ്ഞെടുക്കാൻ ഇതാണ് ഉചിതമായ സമയം.

Amazon India ഇപ്പോൾ സിറ്റിബാങ്ക്, കോട്ടക് ബാങ്ക്, ICICI ബാങ്ക് എന്നിവയുടെ കാർഡുകൾ കൊണ്ട് വാങ്ങുന്നവർക്ക് 10% ഇൻസ്റ്റന്‍റ് ഡിസ്ക്കൌണ്ടും, ആറ് മാസം വരെ പലിശരഹിത EMI യും ഓഫർ നൽകുന്നുണ്ട്. മാത്രമല്ല, നിങ്ങളുടെ ഇപ്പോഴത്തെ സ്‍മാർട്ട്‍ഫോൺ മാറി വാങ്ങുകയാണെങ്കിൽ 14,500  രൂപ വരെ എക്സ്‍ചേഞ്ച് ഡിസ്ക്കൌണ്ടും ലഭിക്കുന്നതാണ്.

OnePlus online store അതിലും മികച്ച ഓഫറുകളാണ് നൽകുന്നത്.മിക്ക പ്രമുഖ ബാങ്കുകളുടെ കാർഡുകളിൽ മൂന്ന് മാസത്തെ പലിശരഹിത EMI യും, HDFC Bank കാർഡുകളിലുംEasyEMI യിലും 2000 രൂപയുടെ ഇളവും ലഭിക്കുന്നതാണ്. കൂടാതെ, OnePlus Buds നിങ്ങൾക്ക് സാധാരണ വിലയായ 4990 രൂപക്ക് പകരം 10% ഇളവോടെ 4491 രൂപക്ക് വാങ്ങാവുന്നതാണ്.

സൂപ്പർ ഡിസ്‍പ്ലേ ഉള്ളതിനാൽ OnePlus 8T ന് മികച്ച രൂപഭംഗിയാണ്, ഫോട്ടോകളും വീഡിയോകളും എടുക്കാൻ ക്യാമറകൾ വളരെ രസകരമാണ്, സൂപ്പർ-ഫാസ്റ്റ് 65W ചാർജ്ജിംഗ് ഉള്ളതിനാൽ ബാറ്ററി ലൈഫ് സുദൃഢവുമാണ്. ഈ ഉത്സവ സീസണിൽ, പ്രത്യേകിച്ച് ഇപ്പോൾ നിലവിലുള്ള ഉത്സവകാല ഓഫറുകളും ഉള്ളതിനാൽ OnePlus 8T അല്ലാതെ നിങ്ങൾക്ക് മറ്റൊന്നും ആവശ്യമില്ലെന്നതാണ് വാസ്തവം.
Published by: Rajesh V
First published: November 4, 2020, 1:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories