• HOME
 • »
 • NEWS
 • »
 • money
 • »
 • ഗ്ലോ-ഇൻ-ദ് ഡാർക്ക് OnePlus Nord 2 x PAC-MAN പതിപ്പ് ഇപ്പോൾ വിൽപ്പനയ്‌ക്ക്

ഗ്ലോ-ഇൻ-ദ് ഡാർക്ക് OnePlus Nord 2 x PAC-MAN പതിപ്പ് ഇപ്പോൾ വിൽപ്പനയ്‌ക്ക്

അകത്തെ ലെയറിൽ ഫോസ്ഫോറസെന്റ് മഷി ഉപയോഗിച്ചുള്ള ഡ്യുവൽ ഫിലിം ഡിസൈൻ കൊണ്ട് നിർമ്മിച്ച "പുനർരൂപകൽപ്പന ചെയ്ത ബാക്ക് കവറിലൂടെയാണ്" ഈ ഇഫക്ട് തയ്യാറാക്കിയതെന്ന് OnePlus പറയുന്നു

 • Last Updated :
 • Share this:
  OnePlus-ൽ നിന്ന് നമ്മൾ പ്രതീക്ഷിക്കാത്ത ഒരു കാര്യമുണ്ടെങ്കിൽ അത് എക്കാലത്തെയും ഏറ്റവും മികച്ച ആർക്കേഡ് ഗെയിമുകളിലൊന്നായ പാക്-മാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗ്ലോ-ഇൻ-ദി-ഡാർക്ക് ഫോണാണ്! അതെ, നിങ്ങൾ വായിച്ചത് ശരിയാണ്, ഈ ഫോൺ ശരിക്കും ഇരുട്ടിൽ പ്രകാശിക്കുന്ന ഒന്നാണ്! അവസാനമായി എപ്പോഴാണ് ഇത്ര വിചിത്രവും ആകർഷകവുമായ എന്തെങ്കിലും നിങ്ങൾക്ക് ആസ്വദിക്കാൻ ലഭിച്ചത്? അകത്തെ ലെയറിൽ ഫോസ്ഫോറസെന്റ് മഷി ഉപയോഗിച്ചുള്ള ഡ്യുവൽ ഫിലിം ഡിസൈൻ കൊണ്ട് നിർമ്മിച്ച "പുനർരൂപകൽപ്പന ചെയ്ത ബാക്ക് കവറിലൂടെയാണ്" ഈ ഇഫക്ട് തയ്യാറാക്കിയതെന്ന് OnePlus പറയുന്നു. OnePlus Nord 2 x PAC-MAN എഡിഷൻ ഫോൺ ഇരുട്ടിൽ പ്രകാശിക്കുകയും പാക്ക് മാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രസകരമാക്കുകയും ചെയ്തിരിക്കുന്നു.

  ഇത് പൂർണ്ണമായും പുതിയൊരു സ്മാർട്ട്ഫോണല്ല, പേര് സൂചിപ്പിക്കുന്നത് പോലെ സ്പെഷ്യൽ എഡീഷൻ Nord 2 ഡിവൈസാണിത്. ഒറിജിനൽ Nord 2-വിന് സമാനമായ സ്പെക്കുകളാണ് ഇതിലുള്ളത്. ഈ ഫോണിന്റെ 12/256 ജിബി വേരിയന്റ് 37,999 രൂപയ്ക്ക് ലഭ്യമാണ്.  അപ്പോൾ... എന്താണ് ഈ ഫോണിനെ ഇത്രയധികം സ്പെഷ്യലാക്കുന്നത്?

  പാക്-മാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫോണിന്റെ പുറകിൽ തിളങ്ങുന്ന ഒരു മെയ്സ് മാത്രം നൽകി പുറത്തിയക്കതാണ് OnePlus-ന്റെ ഈ മോഡൽ എന്ന് കരുതാൻ വരട്ടെ, അതിൽ ക്കൂടുതലായും പലതുമുണ്ട് ഇതിൽ. ബാക്ക് പാനലിൽ മെയ്സിന് പുറമെ, പാക്-മാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീം, ഐക്കോണിക് ശൈലിക്ക് അനുയോജ്യമായി പെട്ടെന്ന് തിരിച്ചറിയാനാകാത്ത വിധം പൂർണ്ണമായും മെച്ചപ്പെടുത്തിയ OS, ഒളിഞ്ഞിരിക്കുന്ന എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം,ഗെയിം വെല്ലുവിളികൾ എന്നിവ ഉൾപ്പെടുന്ന ഒരു ഗെയിമിഫൈഡ് സോഫ്‌റ്റ്‌വെയർ അനുഭവം നൽകുന്നു “ഒരുപാട് സമയം ചെലവഴിക്കാതെ ഒരു ആർക്കേഡ് ഗെയിമിൽ പ്രാവീണ്യം തെളിയിക്കുന്നതിനെകുറിച്ച് ചിന്തിക്കുക,” OnePlus പറയുന്നു.
  "Nord 2-വിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന മികച്ച സ്പെക്കുകളും ഫീച്ചറുകളും വിനോദത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന ആകർഷകമായ ഒരു പാക്കേജിലേയ്ക്കും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അവർ കൂട്ടിച്ചേർക്കുന്നു.  ഇന്റേണലുകൾ മാത്രമല്ല ആകർഷകമായത്. പാക്-മാൻ പ്രചോദിതമായ മെയ്സുള്ള മറ്റൊരു തിളങ്ങുന്ന കോട്ടിംഗ് (പക്ഷേ ഇത് ഇരുട്ടിൽ തിളങ്ങില്ല), വർണ്ണാഭമായ റാപ്പിംഗ് പേപ്പറുള്ള ഒരു കസ്റ്റം ബോക്‌സ് അൺബോക്‌സിംഗ് സ്പെഷ്യൽ ആക്കുന്നു. ഉള്ളിൽ OnePlus സ്റ്റിക്കറുകൾ കൂടാതെ പാക്-മാനെയും, അവന്റെ നാല് പ്രധാന ശത്രുക്കളെയും ഫീച്ചർ ചെയ്യുന്ന ഒരു രസകരമായ സംരക്ഷണ കേസും നിങ്ങൾക്ക് കാണാനാകും! സെമി-ട്രാൻസ്പരന്റ് ആയ ഈ കേസ് ഗ്ലോ-ഇൻ-ദി-ഡാർക്ക് കേസ് തിളങ്ങുന്നതിന് സഹായിക്കുന്നു.  Mali-G77, MC9 GPU ഉള്ള MediaTek MT6893 ഡൈമൻസിറ്റി 1200 5G ചിപ്പ്, 90 ഹേർട്സ് അമോലെഡ് ഡിസ്‌പ്ലേ, 50 എംപി പ്രൈമറി, 8 എംപി അൾട്രാ വൈഡ് എന്നിവയടങ്ങിയ മൂന്ന് പിൻ ക്യാമറകൾ എന്നിവയാണ് ശേഷിക്കുന്ന സ്പെക്കുകൾ. മുൻഭാഗത്ത് 32 എംപി യൂണിറ്റാണ്. മുന്നിലെയും, പിന്നിലെയും ക്യാമറകൾ ഇഐഎസിനെ പിന്തുണയ്ക്കുന്നു, 4കെ 30 വീഡിയോയും 240 FPS സ്ലോ-മോയും പിൻവശത്ത് പിന്തുണയ്ക്കുന്നു. ഒരു ഫിംഗർപ്രിന്റ് സ്കാനർ, 4,500 mAh ബാറ്ററി, 65 W ചാർജർ എന്നിവ ഈ പാക്കേജിനെ പൂർണ്ണമാക്കുന്നു.
  Published by:Anuraj GR
  First published: