ഇനി സിമ്പിളായി വീഡിയോ കോൾ ചെയ്യാം; ജി-മെയിലില്‍ ഗൂഗിള്‍ മീറ്റിനായി ചെയ്യേണ്ടത്

ഗൂഗിള്‍ മീറ്റിലൂടെ ഒന്നിലധികം പേരുമായി സിമ്പിളായി വീഡിയോ കോള്‍ ചെയ്യാനായി ചെയ്യേണ്ടത് ഇതാണ്

News18 Malayalam | news18india
Updated: May 19, 2020, 12:01 PM IST
ഇനി സിമ്പിളായി വീഡിയോ കോൾ ചെയ്യാം; ജി-മെയിലില്‍ ഗൂഗിള്‍ മീറ്റിനായി ചെയ്യേണ്ടത്
google meet
  • Share this:
ഇനി ജീമെയ്ല്‍ ഉപയോഗിക്കുമ്പോള്‍ തന്നെ വീഡിയോ കോള്‍ വിളിക്കാനാവും. ഇന്ത്യയിലെ ഉപയോക്താക്കളുടെ ജീമെയ്ല്‍ അക്കൗണ്ടുകളിലേക്ക് ഗൂഗിള്‍ മീറ്റ് കൂട്ടിച്ചേര്‍ത്തു. അതും ഒന്നിലധികം പേരുമായി. സിമ്പിളായി മെയിലിലൂടെ വീഡിയോ കോളിനായി ചെയ്യേണ്ടത് ഇതാണ്.

ജീമെയ്‌ലിന്റെ ഇടത് വശത്ത് മീറ്റ് എഴുതിയിരിക്കുന്ന ഒരു പോപ്പ്അപ്പ് പുതിയതായി ആരംഭിച്ചിട്ടുണ്ട്. അതിന് കീഴില്‍, 'ഒരു മീറ്റിംഗ് ആരംഭിക്കുക', 'ഒരു മീറ്റിംഗില്‍ ചേരുക' എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാനാവും. ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പത്തില്‍ ഇതു സഹായിക്കും. ജി മെയില്‍ ഉപയോക്താക്കള്‍ക്ക് അലോസരമില്ലാതെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയും.

വർക്ക് ഫ്രം ഹോം ജോലികൾ ആരംഭിച്ചതോടെ വീഡിയോ കോൾ ആപ്പുകളായ സൂം, സ്‌കൈപ്പ് എന്നിവ വളരെയധികം ഉപഭോക്തൃ പിന്തുണ സ്വീകരിച്ചിരുന്നു. ഇതോടെയാണ് ഗൂഗിളിന്റെ തിരക്കിട്ട നടപടി. ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാകും ഗൂഗിളിന്റെ ഈ പുതിയ നീക്കം. ജീമെയില്‍ എടുക്കുമ്പോള്‍ തന്നെ ഗൂഗിള്‍ മീറ്റ് ചെയ്യാനുള്ള സൗകര്യം കൂടി നല്‍കുകയാണ് കമ്പനി.
You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]ഖത്തറിൽനിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി; സംഘത്തിൽ 61 ഗർഭിണികളും [NEWS]മലപ്പുറത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രമന്ത്രിക്കും ഇഷ്ടമായി; 'പ്രകൃതിയുടെ സൗന്ദര്യം' എന്ന് പിയൂഷ് ഗോയൽ [NEWS]
ഇതുവരെ ഗൂഗിള്‍മീറ്റ് അക്കൗണ്ട് ഇല്ലാത്തവർക്കും ജിമെയല്‍ അക്കൗണ്ട് വഴി ഇത് ആക്‌സസ് ചെയ്യാന്‍ കഴിയും. ഡ്രാഫ്റ്റുകള്‍ക്ക് തൊട്ടുതാഴെയായി ഗൂഗിള്‍ മീറ്റ് വിഭാഗം കണ്ടെത്താനാവും. ഇതിന് ചുവടെ, 'ഒരു മീറ്റിംഗ് ആരംഭിക്കുക', 'ഒരു മീറ്റിംഗില്‍ ചേരുക' എന്ന രണ്ട് ഓപ്ഷനുകള്‍ ഉണ്ട്. ഒരു മീറ്റിംഗ് ആരംഭിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ക്യാമറയും മൈക്രോഫോണും ആക്‌സസ് ചെയ്യുന്നതിന് ഗൂഗിള്‍ മീറ്റ് അനുമതി ചോദിക്കും.

ഇപ്പോള്‍ ചേരുക എന്നതില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, വീഡിയോ ചാറ്റിലേക്കുള്ള ലിങ്കുള്ള ഒരു പുതിയ പോപ്പ്അപ്പ് വിന്‍ഡോ ലഭിക്കും. അതില്‍ ചേരുന്നതിനോ ആളുകളെ അതിലേക്കു ക്ഷണിക്കാനോ ഇതിലൂടെ കഴിയും. അതല്ലെങ്കില്‍ മറ്റൊരാളാണ് ക്ഷണിക്കുന്നതെങ്കില്‍ ഹോസ്റ്റ് നല്‍കിയ മീറ്റിംഗ് ഐഡി ഉപയോഗിച്ച് ഒരു മീറ്റിംഗില്‍ ചേരാന്‍ കഴിയും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 19, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading