• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രോഗലക്ഷണം തിരയാൻ ഗൂഗിളിന്റെ പുതിയ സംവിധാനം


Updated: April 2, 2018, 8:59 PM IST
രോഗലക്ഷണം തിരയാൻ ഗൂഗിളിന്റെ പുതിയ സംവിധാനം

Updated: April 2, 2018, 8:59 PM IST
ന്യൂഡൽഹി: ഒരു അസുഖം വന്നാൽ മിക്കവാറും ആളുകളും ഡോക്ടറെ കാണുന്നതിന് മുമ്പ് ആദ്യം ചെയ്യുന്നത് ഗൂഗിൾ സെർച്ച് ആയിരിക്കും. ഈ സാഹചര്യത്തിൽ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ഇന്ത്യ. 'സിംപ്റ്റം സെർച്ച്' എന്ന ഫീച്ചറാണ് ഗൂഗിൾ കൊണ്ടു വന്നിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ അവരവരുടെ സ്മാർട്ട് ഫോണിൽ തന്നെ ഇനി ലഭിക്കും.

അപ്പോളോ ആശുപത്രിയിലെ ഡോക്ടറുമാരുമായി സഹകരിച്ചാണ് ഗൂഗിൾ ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. സാധാരണയായി തിരയുന്ന രോഗലക്ഷണങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയതും ഗുണനിലവാരമുള്ളതുമായ വിവരങ്ങള്‍ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ ആഴ്ച മുതൽ തന്നെ ഈ സംവിധാനം പ്രവർത്തിച്ച് തുടങ്ങും. ഒരു രോഗത്തെ കുറിച്ച് തിരയുമ്പോൾ അതുമായി ബന്ധപ്പെട്ട മറ്റ് രോഗാവസ്ഥകളെ കുറിച്ചുള്ള വിവരങ്ങളും ഇത് നൽകും.

ഉദാഹരണത്തിന് ചുമയും വേദനയുമെന്ന ലക്ഷണമാണ് തിരയുന്നതെങ്കിൽ ഇതുമായി ബന്ധപ്പെട്ട ജലദോഷം, ബ്രോങ്കൈറ്റിസ്, പനി, ന്യൂമോണിയ, നെഞ്ചിലെ അണുബാധ എന്നീ അവസ്ഥകളും ആപ്പ് കാണിക്കും. അതേസമയം വിവരങ്ങൾ ലഭിക്കാൻ മാത്രം സിംപ്റ്റം സെർച്ച് ആപ്പ് ഉപയോഗിക്കണമെന്നും കൂടുതൽ ഉപദേശങ്ങൾക്കും പരിശോധനകൾക്കും ഡോക്ടറെ സമീപിക്കണമെന്നും ഗൂഗിൾ തന്നെ മുന്നറിയിപ്പ് നൽകുന്നു.
First published: February 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍