• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മരണം പ്രവചിക്കാനും ഗൂഗിൾ

news18
Updated: June 19, 2018, 11:06 AM IST
മരണം പ്രവചിക്കാനും ഗൂഗിൾ
google
news18
Updated: June 19, 2018, 11:06 AM IST
ന്യൂയോർക്ക്: ഒരു മനുഷ്യ‌ന്റെ മരണം ഒരിക്കലും പ്രവചിക്കാൻ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടൽ. എന്നാൽ ഇപ്പോൾ അതിനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗൂഗിൾ. ബ്ലൂംബർഗ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രോഗിയുടെ മെഡിക്കൽ ഹിസ്റ്ററിയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ പ്രവചിക്കുന്നതിനെക്കാൾ കൃത്യമായി ഗൂഗിളിന് മരണം പ്രവചിക്കാൻ കഴിയുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

ഗൂഗിളിന്റെ നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായിരിക്കുന്നത്. രോഗ ബാധിതരായി ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ മരണമാണ് ഗൂഗിൾ ഇത്തരത്തിൽ പ്രവചിക്കുന്നത്.

ന്യൂയോർക്കിൽ കാൻസർ രോഗിയായ സ്ത്രീയുടെ മരണം കൃത്യമായി പ്രവചിച്ച് ഇത് തെളിയിച്ചിരിക്കുകയാണ് ഗൂഗിൾ. ഈ സ്ത്രീ മരിക്കാൻ 9.3 ശതമാനം സാധ്യത മാത്രമേയുള്ളൂ എന്നായിരുന്നു ഡോക്ടർമാരുടെ പ്രവചനം. എന്നാൽ 19.9 ശതമാനം സാധ്യതയാണ് ഗൂഗിൾ പ്രവചിച്ചത്. ഗൂഗിളിന്റെ പ്രവചനം പോലെ തന്നെ ദിവസങ്ങൾക്കകം സ്ത്രീ മരിച്ചു.

ആരോഗ്യ മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന നിരവധി കമ്പനികളിൽ ഒന്നു മാത്രമാണ് ഗൂഗിൾ. മരണം പ്രവചിക്കുന്നതിന് പുറമെ ഒരു രോഗി എത്ര ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും, വീണ്ടും എപ്പോൾ വരേണ്ടി വരും എന്നീ കാര്യങ്ങളും ഗൂഗിൾ നിർമിത ബുദ്ധിക്ക് പ്രവചിക്കാനാകുമെന്നാണ് അവകാശവാദം.
Loading...
രോഗങ്ങളും രോഗലക്ഷണങ്ങളും ക്ലിനിക്കലി കൃത്യമായി പ്രവിക്കുന്ന നിർമിത ബുദ്ധി ഉപകരണം നിർമിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ എന്നാണ് വിവരങ്ങൾ.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍