Moon Landing 50th Anniversary: അപ്പോളോ 11 സ്പേസ് മിഷൻ: ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ട് ആഘോഷിച്ച് ഗൂഗിൾ
Apollo 11 Space Mission:എങ്ങനെയാണ് ചന്ദ്രനിലേക്കുള്ള ആദ്യയാത്ര നടന്നത് എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയിൽ മൈക്കിൾ കോളിൻസ് നൽകുന്ന വിശദീകരണം.
news18
Updated: July 19, 2019, 2:24 PM IST

ഗൂഗിൾ ഡൂഡിൽ
- News18
- Last Updated: July 19, 2019, 2:24 PM IST IST
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അമ്പതു വർഷങ്ങൾ, അപോളോ മിഷൻ 11, ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. അപോളോ മിഷൻ 11ലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്. മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും എഞ്ചിനിയറിങ്ങിന്റെയും ബഹിരാകാശ ദൗത്യത്തിലും ചരിത്രം കുറിച്ച നേട്ടമായിരുന്നു അപോളോ മിഷൻ പതിനൊന്നിന്റേത്. ചന്ദ്രദൗത്യ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു വീഡിയോ ആണ് ഗൂഗിൾ ഡൂഡിൽ തയ്യാറാക്കിയിരിക്കുന്നത്. ബഹിരാകാശ യാത്രികനും അപോളോ 11 കമാൻഡ് മോഡ്യൂൾ പൈലറ്റുമായ മൈക്കിൾ കോളിൻസിന്റെ ശബ്ദമാണ് വീഡിയോയിൽ കേൾക്കാൻ കഴിയുന്നത്. എങ്ങനെയാണ് ചന്ദ്രനിലേക്കുള്ള ആദ്യയാത്ര നടന്നത് എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയിൽ മൈക്കിൾ കോളിൻസ് നൽകുന്ന വിശദീകരണം.
നാല് മിനിറ്റും 37 സെക്കൻഡും നീണ്ടു നിൽക്കുന്ന ഡൂഡിൽ വീഡിയോയാണ് ഗൂഗിൾ തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 4,00,000 ആളുകളാണ് അപോളോ 11 പ്രൊജക്ടിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളായത്. അതിൽ, നിർമാണ തൊഴിലാളികൾ ഉണ്ട്, ശാസ്ത്രജ്ഞൻമാരുണ്ട്, എഞ്ചിനിയർമാരുണ്ട്. ഈ നാലു ലക്ഷം പേരും ഒറ്റ മനസ്സായി ഒരുമിച്ച് നിന്നത് മൂന്നുപേരുടെ ബഹിരാകാശ യാത്രയ്ക്ക് വേണ്ടിയായിരുന്നു - നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ്.
ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20-ന് ആംസ്ട്രോങ്, ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂർ 31 മിനിറ്റ് സമയം ഇവർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ചു. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.
1969 ജൂലൈ, 16ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം 19.02ന് യാത്ര തിരിച്ചു. നീൽ എ. ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രക്കാർ. ഭീമാകാരമായ സാറ്റേൺ V (Saturn V) റോക്കറ്റ് 30 ലക്ഷം കി.ഗ്രാം ശക്തിയോടെ അപ്പോളോ 11-നെ ഉയർത്തി വിട്ടു. വിക്ഷേപണസമയത്ത് അപ്പോളോ 11ന്റെ ഭാരം 3,100 ടൺ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേൺ V ചേർന്ന അപ്പോളോ 11-ന്; അതായത് ഏതാണ്ട് 110 മീ. ഉയരം.
മൂന്ന് ഘട്ടങ്ങളിലായാണ് സാറ്റേൺ റോക്കറ്റ് എരിച്ചത്. രണ്ടര മിനിറ്റു കൊണ്ട് എരിഞ്ഞുകഴിഞ്ഞ ഒന്നാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ആണ് ഇന്ധനമായി ഉപയോഗിച്ചത് (ഒരു സെക്കൻഡിൽ 15 ടൺ ഇന്ധനം എരിയും). അപ്പോളോ 11 കിഴക്കൻ ആഫ്രിക്കയുടെ മീതെ 64 കി.മീ. ഉയരത്തിൽ എത്തിയപ്പോൾ റോക്കറ്റിന്റെ രണ്ടാംഘട്ടം പ്രവർത്തിപ്പിച്ചു. അതോടെ ആദ്യറോക്കറ്റ് വേർപെട്ട് സമുദ്രത്തിൽ വീണു. അപ്പോളോയുടെ വേഗം മണിക്കൂറിൽ 27,000 കി.മീ. ആയി. വാഹനം ഭൂമിയുടെ ഉപഗ്രഹമായിത്തീരാൻ ഈ ഗതിവേഗം മതിയായിരുന്നു.