• HOME
 • »
 • NEWS
 • »
 • money
 • »
 • JioPhone Next | ജിയോഫോൺ നെക്സ്റ്റ് ദീപാവലിയോടെ വിപണിയിലെത്തും, സ്ഥിരീകരിച്ച് ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ

JioPhone Next | ജിയോഫോൺ നെക്സ്റ്റ് ദീപാവലിയോടെ വിപണിയിലെത്തും, സ്ഥിരീകരിച്ച് ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ

ജിയോഫോണ്‍ നെക്‌സ്റ്റില്‍ ഉയര്‍ന്ന തോതിൽ തദ്ദേശീയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ച പിച്ചൈ, ദീപാവലിയോട് കൂടി മൊബൈല്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ജിയോഫോൺ നെക്സ്റ്റ്

ജിയോഫോൺ നെക്സ്റ്റ്

 • Last Updated :
 • Share this:
  ദീപാവലിയോട് (Diwali) അനുബന്ധിച്ച് ജിയോഫോണ്‍ നെക്‌സ്റ്റ് (JioPhone Next) ആദ്യ വില്‍പ്പന നടത്തുമെന്ന് ഗൂഗിളിന്റെ (Google) സിഇഒ ആയ സുന്ദര്‍ പിച്ചൈ (Sundar Pichai) അറിയിച്ചു. ബജറ്റ് മൊബൈലായ ജിയോഫോണ്‍ നെക്‌സ്റ്റിനെക്കുറിച്ചും ഇന്ത്യയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ജിയോഫോണ്‍ നെക്‌സ്റ്റില്‍ ഉയര്‍ന്ന തോതിൽ തദ്ദേശീയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ച പിച്ചൈ, ദീപാവലിയോട് കൂടി മൊബൈല്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

  ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ പിച്ചൈ, “ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിച്ച, സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ചെലവ് കുറഞ്ഞ മൊബൈല്‍ ഫോൺ റിലയന്‍സിനൊപ്പം വികസിപ്പിച്ചതിലൂടെ” ഗൂഗിള്‍ പുരോഗതി നേടിയതായും പ്രസ്താവിച്ചു.

  “കോവിഡ് 19 മഹാമാരി ഇന്ത്യയ്ക്ക് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാല്‍, ഈ സമയങ്ങളിലും ആളുകള്‍ മെച്ചപ്പെട്ട രീതിയിലുള്ള ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. സ്മാര്‍ട്ട്‌ഫോണിലേക്ക് ചുവടു മാറ്റിയ ആളുകളുടെ ഒരു തരംഗം തന്നെ ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളിലേക്ക് ചുവടുമാറ്റം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളെ ഇപ്പോഴും ഞങ്ങള്‍ കാണുന്നു,” പിച്ചൈ പറഞ്ഞു.

  Also Read- Reliance Jio | ജിയോഫോൺ നെക്സ്റ്റിന് കരുത്തേകുക ക്വാല്‍കം ചിപ്പ്, ഒപ്ടിമൈസ്ഡ് കണക്റ്റിവിറ്റി ഉറപ്പു നൽകും: വിശദാംശങ്ങള്‍ അറിയാം

  ജിയോയുമായുള്ള പങ്കാളിത്തം തന്നെ ആവേശഭരിതനാക്കിയിരിക്കുകയാണന്ന് പിച്ചൈ പറഞ്ഞു. ചെലവ് കുറഞ്ഞ സ്മാർട്ട്ഫോൺ നിർമിച്ച്, ഇംഗ്ലീഷ് കൂടാതെയുള്ള മറ്റു ഭാഷകൾ അതിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് വഴി കൂടുതൽ ആളുകൾ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാകുകയാണ് എന്ന്പുതിയ സംരംഭത്തെ ഉദ്ധരിച്ച് പിച്ചൈ പറഞ്ഞു.

  ആദ്യമായി ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നു വരുന്ന ആളുകള്‍ക്ക് മുന്നില്‍ പുതിയ സാധ്യതകളാണ് ഈ ഫോണ്‍ തുറന്നിടുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “അതിനാല്‍ ജിയോഫോണ്‍ നെക്‌സ്റ്റിന്റെ കടന്നുവരവിനെ ഞാന്‍ ഒരു പുതിയ അടിത്തറ സൃഷ്ടിക്കുന്നതായാണ് കണക്കാക്കുന്നത്. ഇത് ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഒരു മുഖം കൂടിയാണ്. മൂന്നു മുതല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സമൂഹത്തിൽ വളരയധികം സ്വാധീനം ചെലുത്താന്‍ ഇതിന് കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. മൊത്തത്തില്‍, ഏഷ്യാ പെസഫിക്ക് മേഖല പോലെ തന്നെ ഇന്ത്യയും ഞങ്ങള്‍ക്ക് ആവേശകരമായ വിപണിയായി തുടരുകയാണ്. ഞങ്ങള്‍ ഇടപെടുന്ന മേഖലകളെല്ലാം കൂടുതൽ ശക്തിപ്പെടുന്നുണ്ട്. അതിനാല്‍ ഞങ്ങള്‍ അവിടെ തന്നെ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കും,” അദ്ദേഹം പറഞ്ഞു.  ഈ ആഴ്ചയുടെ തുടക്കത്തില്‍ ജിയോഫോൺ നെക്‌സ്റ്റിന്റെ നിരവധി സവിശേഷതകളെക്കുറിച്ച് ജിയോ ഔദ്യോഗികമായി വിശദീകരിക്കുകയുണ്ടായി. “മേക്കിങ്ങ് ഓഫ് ജിയോഫോണ്‍ നെക്‌സ്റ്റ്” എന്ന വീഡിയോയിലൂടെ, ജിയോഫോണ്‍ നെക്‌സ്റ്റ് തങ്ങളുടെ മറ്റു ഉത്പന്നങ്ങൾ പോലെ തന്നെ, “ഇന്ത്യയ്ക്ക് വേണ്ടി, ഇന്ത്യക്കാർ, ഇന്ത്യയിൽ തന്നെ നിര്‍മ്മിച്ചതാണ്” എന്ന് ജിയോ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ഇന്ത്യക്കാർക്കും സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനുള്ള അവസരങ്ങൾ തുല്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ജിയോഫോൺ നെക്സ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ജിയോഫോണ്‍ നെക്‌സ്റ്റ് പരിചയപ്പെടുത്തിക്കൊണ്ട് ജിയോ പുറത്തുവിട്ട വീഡിയോയില്‍ സ്മാര്‍ട്ട്‌ഫോണിന്റെ രൂപ ഘടന എടുത്തു കാണിക്കുകയും ഫോണില്‍ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

  Also Read- Reliance Jio | 'ജിയോഫോൺ നെക്സ്റ്റ്' വിപണിയിലെത്തിക്കാനൊരുങ്ങി ജിയോ; പുതിയ സ്മാർട്ട്ഫോണിന്റെ 7 സവിശേഷതകൾ അറിയാം

  ആന്‍ഡ്രോയിഡിന്റെ പ്രഗതി ഓ എസിലാണ് ജിയോഫോണ്‍ നെക്‌സ്റ്റ് പ്രവര്‍ത്തിക്കുകയെന്ന് വീഡിയോ വെളിപ്പെടുത്തി. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ സ്മാർട്ട്ഫോൺ സേവനങ്ങളും മികച്ച യൂസർ എക്സ്പീരിയൻസും ലഭ്യമാക്കുന്നതിനാണ് ജിയോയും ഗൂഗിളും സംയുക്തമായി പ്രഗതി ഓ എസ് വികസിപ്പിച്ചെടുത്തത്. ഫോണില്‍ ക്വാല്‍കോം മൊബൈല്‍ പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് റിലയന്‍സ് ജിയോയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പ്‌സെറ്റ് ഏതാണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.
  Published by:Rajesh V
  First published: