• HOME
  • »
  • NEWS
  • »
  • money
  • »
  • 'അച്ഛന്റെ ഒരു വർഷത്തെ ശമ്പളമാണ് എന്റെ ആദ്യവിമാനയാത്രയ്ക്ക് ചിലവഴിച്ചത്': കടന്നുവന്ന വഴികൾ പറഞ്ഞ് സുന്ദർ പിച്ചെ

'അച്ഛന്റെ ഒരു വർഷത്തെ ശമ്പളമാണ് എന്റെ ആദ്യവിമാനയാത്രയ്ക്ക് ചിലവഴിച്ചത്': കടന്നുവന്ന വഴികൾ പറഞ്ഞ് സുന്ദർ പിച്ചെ

യുട്യൂബിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, മിഷേൽ ഒബാമ, നടിയും ഗായികയുമായ ലേഡി ഗാഗ, ഗായിക ബിയോൺസ്, ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസ് തുടങ്ങിയവരും പങ്കെടുത്തു.

സുന്ദർ പിച്ചെ

സുന്ദർ പിച്ചെ

  • Last Updated :
  • Share this:
    ന്യൂഡൽഹി: കടന്നുവന്ന വഴികളെക്കുറിച്ച് മനസുതുറന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫാബെറ്റിന്റെ സി ഇ ഒ സുന്ദർ പിച്ചെ. തന്റെ വീട്ടിലിരുന്ന് കൊണ്ട് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ വിർച്വൽ ബിരുദദാനച്ചടങ്ങിനിടെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. 'തുറന്ന ചിന്താഗതിക്കാരാകുക, അക്ഷമരായിക്കുക, പ്രതീക്ഷയുള്ളവരായിരിക്കുക' എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

    പ്രസംഗത്തിൽ താൻ കടന്നുവന്ന വഴികളെക്കുറിച്ച് പറഞ്ഞ അദ്ദേഹം പ്രതിസന്ധികളുടെ കാലത്ത് ശുഭാപ്തി വിശ്വാസികൾ ആയിരിക്കണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞു. യുഎസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കാൻ വേണ്ടി ഇന്ത്യ വിടുന്ന സമയത്ത് താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

    You may also like:ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO‍ [NEWS] ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ ശബരിമല ആവർത്തിക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം [NEWS]

    "എന്റെ പിതാവ് അദ്ദേഹത്തിന്റെ ഒരു വർഷത്തെ ശമ്പളമാണ് യുഎസിലേക്കുള്ള എന്റെ വിമാനയാത്രയ്ക്കായി ചെലവഴിച്ചത്. എന്റെ ആദ്യത്തെ വിമാനയാത്ര ആയിരുന്നു അത്. അമേരിക്കയിൽ ചെലവ് വളരെ കൂടുതലാണ്. വീട്ടിലേക്ക് വിളിച്ച് ഫോണിൽ സംസാരിക്കണമെങ്കിൽ മിനിറ്റിന് രണ്ട് ഡോളർ ആകുമായിരുന്നു. ഒരു ബാക്ക്പാക്കിന് ഇന്ത്യയിൽ തന്റെ അച്ഛന്റെ ഒരു മാസത്തെ ശമ്പളം വേണമായിരുന്നു" - അദ്ദേഹം ഓർത്തെടുത്തു.

    യുട്യൂബിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, മിഷേൽ ഒബാമ, നടിയും ഗായികയുമായ ലേഡി ഗാഗ, ഗായിക ബിയോൺസ്, ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസ് തുടങ്ങിയവരും പങ്കെടുത്തു.



    സാങ്കേതികവിദ്യ എത്തിപ്പിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു തന്റെ വളർച്ചയെന്നും പിച്ചെ പറഞ്ഞു. ഇപ്പോൾ കുട്ടികൾക്ക് എല്ലാ തരത്തിലുള്ള കമ്പ്യൂട്ടറുകളും ലഭ്യമാണെന്നും പറഞ്ഞു. പത്താംക്ലാസിൽ പഠിക്കുന്നത് വരെ ടെലഫോൺ ഉണ്ടായിരുന്നില്ല. അമേരിക്കയിൽ എത്തുന്നതുവരെ കംപ്യൂട്ടർ സ്ഥിരമായി ലഭിക്കുമായിരുന്നില്ല. ആദ്യമായി ഒരു ടെലിവിഷൻ കിട്ടിയപ്പോൾ അതിൽ ഒരു ചാനൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്, അദ്ദേഹം പറഞ്ഞു.

    ചെന്നൈയിൽ ജനിച്ചുവളർച്ച പിച്ചെ അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത് മറ്റീരിയൽ എഞ്ചിനിയർ ആയിട്ടാണ്. 2004ൽ ഗൂഗിളിൽ മാനേജ്മെന്റ് എക്സിക്യുട്ടിവ് ആയി ചേർന്നു. 2015ൽ കമ്പനിയുടെ പ്രൊഡക്ട് ചീഫും സി ഇ ഒയുമായി.

    First published: