നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Google Chrome | വിവരങ്ങള്‍ ചോരും; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര IT വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്‌

  Google Chrome | വിവരങ്ങള്‍ ചോരും; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര IT വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്‌

  സിസ്റ്റത്തില്‍ നുഴഞ്ഞുകയറി അക്രമികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മാല്‍വെയറുകള്‍ നിക്ഷേപിക്കാനുമാകുമെന്നും അവര്‍ അറിയിച്ചു.

  Google

  Google

  • Share this:
   ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ബ്രൗസര്‍ (Google Chrome Browser) ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഐ.ടി. വകുപ്പ്. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം  വ്യക്തമാക്കി.

   ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാനായി അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം നിശ്ചിത സിസ്റ്റത്തില്‍ നുഴഞ്ഞുകയറി അക്രമികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മാല്‍വെയറുകള്‍ നിക്ഷേപിക്കാനുമാകുമെന്നും അവര്‍ അറിയിച്ചു.
   അതേ സമയം പുതിയ അപ്‌ഡേറ്റിന് 22 സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.

   ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ പുതിയ അപ്‌ഡേറ്റ് ഇറക്കിയത്. പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഐ.ടി. വകുപ്പും ഗൂഗിളും ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. അപ്‌ഡേറ്റ് ചെയ്യുവാനായി സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്തായി വരുന്ന അപ്‌ഡേറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ക്രോമിന്റെ അടുത്ത വേര്‍ഷനിലേക്ക് മാറാവുന്നതാണ്.

   ഫീച്ചർ ഫോണുകളിൽ ചെറിയ തുകയുടെ ഇടപാടുകൾ നടത്താൻ പുതിയ യുപിഐ സേവനം പ്രഖ്യാപിച്ച് RBI

   ചെറിയ മൂല്യമുള്ള യുപിഐ (UPI) ഇടപാടുകൾക്ക് ഒരു പുതിയ "ഓൺ-ഡിവൈസ്" വാലറ്റ് സംവിധാനം പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) അറിയിച്ചു. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള യുപിഐ പേയ്‌മെന്റ് സംവിധാനമാണ് ആർബിഐ (RBI) പുറത്തിറക്കുക.

   Also Read- 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ Whatsapp നിരോധിച്ചു; വാട്സ്ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാനുള്ള 8 കാരണങ്ങൾ

   ഡിസംബർ 8ന് പുറത്തിറക്കിയ 'വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന'യിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയ മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിനും ഫീച്ചർ ഫോണുകൾ വഴിയുള്ള യുപിഐ പേയ്‌മെന്റ് ജനപ്രിയമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചത്.
   Published by:Karthika M
   First published: