• HOME
  • »
  • NEWS
  • »
  • money
  • »
  • Google Chrome | നിങ്ങളുടെ ​ഗൂ​ഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്യൂ; സുരക്ഷാ മുന്നറിയിപ്പുമായി CERT-In

Google Chrome | നിങ്ങളുടെ ​ഗൂ​ഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്യൂ; സുരക്ഷാ മുന്നറിയിപ്പുമായി CERT-In

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ​ഗൂ​ഗിൾ ക്രോമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ക്രോമിനെതിരെ നിരവധി സുരക്ഷാ ഭീഷണികളും ഇടയ്ക്ക് ഉണ്ടാകാറുണ്ട്.

  • Share this:
    നിരവധി ആളുകൾ ഉപയോ​ഗിക്കുന്ന വെബ് ബ്രൗസറുകളിൽ ഒന്നാണ് ​ഗൂ​ഗിൾ ക്രോം (Google Chrome). ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ​ഗൂ​ഗിൾ ക്രോമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ക്രോമിനെതിരെ നിരവധി സുരക്ഷാ ഭീഷണികളും ഇടയ്ക്ക് ഉണ്ടാകാറുണ്ട്. അത്തരത്തിൽ ​ഗൂ​ഗിൾ ​ക്രോമിലുള്ള സുരക്ഷാ ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ സൈബർ ക്രൈം ബോഡിയായ സേർട്ട് ഇൻ (CERT-In). ഗൂഗിൾ ക്രോം100 വേർഷൻ (Google Chrome version 100) ഉയർന്ന സുരക്ഷാ ഭീഷണി നേരിടുന്നുവെന്നും എല്ലാവരോടും അവരുടെ ഗൂഗിൾ ക്രോം ബ്രൗസർ ഉടൻ തന്നെ 101 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനും സേർട്ട് ഇൻ ആവശ്യപ്പെട്ടിട്ടുണ്ട്.

    ലിനക്സ് (Linux), മാകോസ് (MacOS) ഉപയോക്താക്കൾ ഉൾപ്പെടെയുള്ള ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കളാണ് പ്രധാനമായും ഭീഷണി നേരിടുന്നതെന്നും സേർട്ട് ഇൻ പറയുന്നു. CERT-ഇൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ് അനുസരിച്ച്, തട്ടിപ്പുകാർക്ക് നിങ്ങളുടെ സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറാൻ സാധിക്കുകയും നിങ്ങളുടെ കംപ്യൂട്ടറിലെ സുപ്രധാന വിവരങ്ങൾ അവർക്ക് ലഭിക്കുകയും ചെയ്യും. നിങ്ങളുടെ സിസ്റ്റത്തിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളെ ആക്രമണകാരികൾക്ക് എളുപ്പത്തിൽ മറികടക്കാൻ കഴിയും എന്നതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം.

    എങ്ങനെ ​ഗൂ​ഗിൾ ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യാം?

    ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ ലളിതമായ ചില സ്റ്റെപ്പുകളാണ് ​ഗൂ​ഗിൾ ക്രോമിലുള്ളത്. ക്രോമിന്റെ ഏറ്റവും പുതിയ വേർഷൻ ലഭിക്കുന്നതിന് ഈ സ്റ്റെപ്പുകൾ ഫോളോ ചെയ്യാവുന്നതാണ്.

    1. ​ഗൂ​ഗിൾ ക്രോം തുറക്കുക

    2. ഇന്റർഫേസിന്റെ മുകളിൽ വലതുവശത്തുള്ള ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക

    3. ഹെൽപ് സെക്ഷനിൽ About Google Chrome എന്നതിൽ ക്ലിക്ക് ചെയ്യുക.

    4. ഇപ്പോൾ നിലവിൽ നിങ്ങളുടെ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ​​ഗൂ​ഗിൾ ക്രോം വേർഷൻ ആയിരിക്കും നിങ്ങൾ കാണുക.

    5. സുരക്ഷാ ഭീഷണികളിൽ നിന്ന് നിങ്ങളുടെ സിസ്റ്റത്തെ സംരക്ഷിക്കാൻ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക

    Also read- Google | ഗൂ​ഗിളിൽ നിന്നും വ്യക്തി​ഗത വിവരങ്ങൾ നീക്കം ചെയ്യാം; എങ്ങനെ? നിർണായക മാറ്റവുമായി കമ്പനി

    ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഐ.ടി. വകുപ്പ് കഴി‍ഞ്ഞ വർഷം ഡിസംബറിൽ രം​ഗത്തെത്തിയിരുന്നു. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അന്ന് അറിയിച്ചത്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാനായി അറിയിച്ചത്. ഇത്തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം സിസ്റ്റത്തില്‍ നുഴഞ്ഞുകയറി അക്രമികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനാകുമെന്നും മാല്‍വെയർ അറ്റാക്ക് ഉണ്ടാകുമെന്നും കേന്ദ്ര ഐ.ടി. വകുപ്പ് അറിയിച്ചിരുന്നു. തുടർന്ന് പുതിയ അപ്‌ഡേറ്റുമായി ​ഗൂ​ഗിൾ രം​ഗത്തെത്തിയിരുന്നു. പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഐ.ടി. വകുപ്പും ഗൂഗിളും ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി.
    Published by:Naveen
    First published: