• HOME
  • »
  • NEWS
  • »
  • money
  • »
  • Google Cloud | ഒക്ടോബര്‍ ഒന്ന് മുതല്‍ ഗൂഗിള്‍ ക്ലൗഡ് സേവനങ്ങളുടെ നിരക്ക് ഉയരും; കൂടുതല്‍ വിശദാംശങ്ങൾ

Google Cloud | ഒക്ടോബര്‍ ഒന്ന് മുതല്‍ ഗൂഗിള്‍ ക്ലൗഡ് സേവനങ്ങളുടെ നിരക്ക് ഉയരും; കൂടുതല്‍ വിശദാംശങ്ങൾ

മൾട്ടി റീജിയൺ നിയർലൈൻ സ്റ്റോറേജ് പോലെയുള്ള കോർ സ്റ്റോറേജ് ഫീച്ചറുകൾക്ക് കുറഞ്ഞത് 50 ശതമാനം വില വർദ്ധനവ് ഉണ്ടാകും

  • Share this:
    ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങളുടെ വിലകുറയുന്ന നിലവിലെ സാഹചര്യത്തിൽ ഗൂഗിൾ (Google) ക്ലൗഡ് (Cloud) സേവനങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിച്ചു. പുതിയ നിരക്ക് ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്റ്റോറേജ്, കമ്പ്യൂട്ട്, നെറ്റ്വർക്കിംഗ് തുടങ്ങിയ പ്രധാന ക്ലൗഡ് സേവനങ്ങളിലുടനീളം വർദ്ധനവുണ്ടാകും. നിരക്കുകൾ വർധിപ്പിച്ചതിന്റെ സ്വാധീനം ഉപഭോക്താക്കളുടെ ഉപയോഗ സാഹചര്യങ്ങളെയും ഉപയോഗത്തെയും ആശ്രയിച്ചിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

    ''ചില ഉപഭോക്താക്കൾക്ക് അവരുടെ ബില്ലുകളിൽ വർദ്ധനവുണ്ടാകുമെങ്കിലും ചില സേവനങ്ങൾക്കായി ഞങ്ങൾ പുതിയ ഓപ്ഷനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇത് ചില ഉപഭോക്താക്കളുടെ ബിൽ നിരക്കുകൾ കുറയ്ക്കും,'' ഗൂഗിൾ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വൈസ് പ്രസിഡന്റും ജിഎമ്മുമായ സച്ചിൻ ഗുപ്ത പറഞ്ഞു. ''ഏതൊക്കെ മാറ്റങ്ങൾ ഉപഭോക്താക്കളെ ബാധിക്കുമെന്ന് മനസ്സിലാക്കാൻ അവരുമായി ഞങ്ങൾ നേരിട്ട് ബന്ധപ്പെടും,'' തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ഒരു ബ്ലോഗിൽ ഗുപ്ത പറഞ്ഞു.

    മൾട്ടി റീജിയൺ നിയർലൈൻ സ്റ്റോറേജ് പോലെയുള്ള കോർ സ്റ്റോറേജ് ഫീച്ചറുകൾക്ക് കുറഞ്ഞത് 50 ശതമാനം വില വർദ്ധനവ് ഉണ്ടാകും. ഗൂഗിൾ ക്ലൗഡിന്റെ കോൾഡ്‌ലൈൻ സ്‌റ്റോറേജ് ക്ലാസ്സ് എയുടെ ഓപ്പറേഷൻ നിരക്ക് 10,000 ഓപ്പറേഷനുകൾക്ക് 0.10 ഡോളർ എന്നതിൽ നിന്ന് 0.20 ഡോളർ ആയി ഇരട്ടിയാക്കും.

     Also Read- YouTube ആൻഡ്രോയ്ഡ് ആപ്പിൽ ഇനി 'ട്രാൻസ്‌ക്രിപ്ഷൻ' ഫീച്ചറും; ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?

    ''ചില മാറ്റങ്ങൾ ചില ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കും. ആത്യന്തികമായി, ഞങ്ങളുടെ ക്ലൗഡ് സേവനങ്ങൾ ഉപഭോക്താക്കൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കൂടുതൽ ലളിതമായ വിലനിർണ്ണയ മോഡലുകളും ഓപ്ഷനുകളും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'' ഗുപ്ത വ്യക്തമാക്കി. വില വർദ്ധനവിനെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക് ആറ് മാസം നേരത്തെ തന്നെ അറിയിപ്പ് നൽകിയിട്ടുണ്ട്. അതുപ്രകാരം പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

    ക്ലൗഡ് ഉൾപ്പടെയുള്ള ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കാരണം, ഗൂഗിൾ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദവും സ്വകാര്യവുമാക്കുന്നതിന് ഒരൊറ്റ അക്കൗണ്ടുമായി ഈ സേവനങ്ങൾ ലിങ്ക് ചെയ്യാനും ഗൂഗിൾ അനുവദിക്കുന്നുണ്ട്. പലരുടെയും സാമ്പത്തികവും വ്യക്തിപരവുമായ വിശദാംശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ഗൂഗിൾ ക്ലൌഡിൽ ഉണ്ടാകുമെന്നതുകൊണ്ട്, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ കനത്ത നഷ്ടങ്ങളാവും സംഭവിക്കുക.

    സാധാരണയായി, ഒരു അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം ഒരു സ്‌കാമർ ആദ്യം ചെയ്യുന്ന കാര്യം അതിലെ പാസ്‌വേർഡ് മാറ്റുക എന്നതാണ്. അതിനാൽ, അക്കൗണ്ടിൽ എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ അക്കൗണ്ട് സെറ്റിംഗ്സിൽ പോയി ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെ പാസ്‌വേർഡ് മാറ്റുക.

    നിങ്ങളുടെ ഫോണിലേക്ക് നിങ്ങളുടെ അക്കൗണ്ടിലെ എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും ഗൂഗിൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. അക്കൗണ്ടിലെ അസ്വാഭാവികമായ സൈൻ-ഇൻ അല്ലെങ്കിൽ പുതിയ ഡിവൈസിലൂടെയുള്ള ലോഗിൻ ചെയ്യൽ തുടങ്ങിയ മുന്നറിയിപ്പുകൾ ഈ സൗകര്യത്തിലൂടെ അറിയാൻ സാധിക്കും.
    Published by:Arun krishna
    First published: