• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗൂഗിളിന്റെ സഹസ്ഥാപകന്‍ പൊതുസമൂഹത്തില്‍ നിന്നും നിഗൂഡമായി അപ്രത്യക്ഷമായത് എവിടേക്ക്

news18india
Updated: September 14, 2018, 3:36 PM IST
ഗൂഗിളിന്റെ സഹസ്ഥാപകന്‍ പൊതുസമൂഹത്തില്‍ നിന്നും നിഗൂഡമായി അപ്രത്യക്ഷമായത് എവിടേക്ക്
news18india
Updated: September 14, 2018, 3:36 PM IST
ലോകശ്രദ്ധ നേടിയ സെര്‍ച്ച് എന്‍ജിന്‍ സ്ഥാപനമായ ഗൂഗിളിന്റെ സഹസ്ഥാപകന്‍ ലാറി പേജ് എവിടേക്കാണ് പോയി മറഞ്ഞത്. അടുത്ത കാലത്തായി പൊതു പരിപാടികളില്‍ ഒന്നും തന്നെ അദ്ദേഹത്തെ കാണാറെയില്ല. എന്നാല്‍ ഗൂഗിളിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി കരീബിയന്‍ ദ്വീപുകളില്‍ ലാറി കൂടുതല്‍ സമയം ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ പ്രധാനപ്പെട്ട മറ്റ് ടെക്ക് കമ്പനികളിലെ സ്ഥാപകര്‍, ഫേസ്ബുക്കിന്റെ സുക്കര്‍ബര്‍ഗും ട്വിറ്ററിന്റെ ജാക്ക് ഡോഴ്‌സിയും മറ്റും പുതിയ പാതകളിലായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ ലാറി പേജ് മാത്രം പൊതു പരിപാടികളില്‍ നിന്നും പിന്നോട്ട് വലിയുകയാണ്.

വിനോദസഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാനുള്ള പദ്ധതിയുമായി സ്‌പേസ് എക്‌സ്

സെര്‍ജി ബ്രിന്നിനൊപ്പം 1998 ലാണ് പേജ് ഗൂഗിള്‍ കണ്ടുപിടിക്കുന്നത്. എന്നാല്‍ രണ്ട് പേരും ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന്റെ സീനിയര്‍ എക്‌സിക്യൂട്ടിവ് പദവിയില്‍ ഇപ്പോഴും ഉണ്ട്. 1990ല്‍ പേജിന് വോക്കല്‍ കോഡ് പരാലിസിസ് എന്ന അസുഖം പിടിപെട്ടതായും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അധികം സംസാരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 45 വയസുകാരനായ ഗൂഗിളിന്റെ സഹസ്ഥാപകന്‍ 2014ലെ ടെഡ് ടോക്കിലും സംസാരിച്ചിരുന്നില്ല.

പൊതുവേദികളില്‍ നിന്നും പിന്‍വലിഞ്ഞെങ്കിലും ടെക്ക് ലോക്കത്ത് നിന്നും പേജ് പിന്മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഗുഗിളിന്റെ കാര്യങ്ങളില്‍ നിന്നും മാറി മറ്റ് ഭാവി പരിപാടികളുടെ ആലോചനയിലാണ് പേജ് എന്നാണ് ലഭിക്കുന്ന വിവരം. അതിന്റെ ഭാഗമായി തന്നെയാകണം ലോകത്തെ പ്രമുഖ ഫ്‌ലയിംഗ് കാര്‍ കമ്പനികളായ കിറ്റി ഹാക്കിലും ബ്ലാക്ക് ഫ്‌ലൈയിലും ലാറി പേജ് വന്‍ തുക മുതല്‍മുടക്കിയതെന്നാണ് സൂചന.
First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍