Today’s Google Doodle: മൂന്ന് പതിറ്റാണ്ട് പിന്നിട്ട് വേൾഡ് വൈഡ് വെബ്; ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ

Google Doodle: വേൾഡ് വൈഡ് വെബിന്‍റെ 30-ാം വാർഷികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ

news18
Updated: March 12, 2019, 5:37 PM IST
Today’s Google Doodle: മൂന്ന് പതിറ്റാണ്ട് പിന്നിട്ട് വേൾഡ് വൈഡ് വെബ്; ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ
News 18
  • News18
  • Last Updated: March 12, 2019, 5:37 PM IST
  • Share this:
വേൾഡ് വൈഡ് വെബിന് 30 വയസ്. ഇന്‍റർനെറ്റ് എന്ന മായിക ലോകത്തേക്കുള്ള ജാലകമായ വേൾഡ് വൈഡ് വെബിന്‍റെ മുപ്പതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ. ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ടിം ബർണേഴ്സ്-ലീ 1989 മാർച്ച് 12നാണ് വേൾഡ് വൈഡ് വെബ്(WWW) കണ്ടെത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും വിപ്ലവപരമായ കണ്ടുപിടിത്തങ്ങളിൽ ഒന്നായി അത് മാറി. 1990 മാർച്ചിലാണ് വേൾഡ് വൈഡ് വെബ് ലോകത്തെ തന്നെ ആദ്യ വെബ് ബ്രൌസർ എന്ന നിലയിലേക്ക് ടിം ബർണേഴ്സ് ലീയും കൂട്ടരും ആവിഷ്ക്കരിക്കുന്നത്. ജനീവയിലെ CERN-ലെ സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഏതായാലും വേൾഡ് വൈഡ് വെബിന്‍റെ 30-ാം വാർഷികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ.

ഒന്നു സൂക്ഷിച്ചോ, ചാറ്റിങ് അങ്ങാടിപ്പാട്ടാകും; ഫേസ്ബുക്ക് മെസഞ്ചറിൽ ബഗ്

'ഇൻഫർമേഷൻ മാനേജ്മെന്‍റ്: എ പ്രൊപ്പോസൽ' എന്ന പേരിലാണ് വേൾഡ് വൈഡ് വെബ് എന്ന ആശയം ടിം ബർണേഴ്സ് ലീ മുന്നോട്ടുവെക്കുന്നത്. CERNന് പുറത്ത് ഈ ബ്രൌസർ റിലീസ് ചെയ്യുന്നത് 1991ലാണ്. ആദ്യം ഗവേഷണ സ്ഥാപനങ്ങളിലും പിന്നീട് 1991 ഓഗസ്റ്റിൽ പൊതുജനങ്ങൾക്കുമായി ലഭ്യമാക്കി. ഇന്‍റർനെറ്റിൽ പ്രവേശിക്കാനുള്ള പ്രാഥമിക ടൂളാണ് വേൾഡ് വൈഡ് വെബ്.
First published: March 12, 2019, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading