ഗൂഗിൾ ഡൂഡിൽ മത്സരം; അഞ്ചുലക്ഷം രൂപ സ്കോളർഷിപ്പ് നേടാം

ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് അഞ്ചു ലക്ഷം രൂപയുടെ കോളേജ് സ്കോളർഷിപ്പും രണ്ടുലക്ഷം രൂപയുടെ ടെക്നോളജി പാക്കേജുമാണ്

news18-malayalam
Updated: August 12, 2019, 9:04 AM IST
ഗൂഗിൾ ഡൂഡിൽ മത്സരം; അഞ്ചുലക്ഷം രൂപ സ്കോളർഷിപ്പ് നേടാം
google doodle
  • Share this:
ഗൂഗിൾ ഡൂഡിൽ അറിയില്ലേ? ഓരോ ദിവസത്തിന്‍റെയും പ്രത്യേകതകൾക്ക് അനുസരിച്ച് ഗൂഗിൾ സെർച്ച് ഹോംപേജിലെ google എന്ന് പ്രത്യേക ഡിസൈനിൽ എഴുതുന്നതാണ് ഗൂഗിൾ ഡൂഡിൽ. ഇത്തവണ ശിശുദിനത്തിന് മുന്നോടിയായി ഡൂഡിൽ ഡിസൈൻ ചെയ്യാനുള്ള മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് അഞ്ചു ലക്ഷം രൂപയുടെ കോളേജ് സ്കോളർഷിപ്പും രണ്ടുലക്ഷം രൂപയുടെ ടെക്നോളജി പാക്കേജുമാണ്. കൂടാതെ വിജയിച്ചയാളുടെ ഡൂഡിൾ ശിശുദിനത്തിൽ ഗൂഗിൾ സെർച്ച് ഹോംപേജിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

മത്സരത്തിൽ പങ്കെടുക്കുന്നവർ അറിയാൻ

- WHEN I GROW UP, I HOPE... എന്ന ആശയത്തെ അടിസ്ഥാനമാക്കി വേണം ഡിസൈൻ ചെയ്യേണ്ടത്.
- ക്രയോൺ, കളിമണ്ണ്, ഗ്രാഫിക്സ്, ഫുഡ് ആർട്ട് തുടങ്ങിയ ഏത് രീതിയിൽ വേണമെങ്കിലും ഡിസൈൻ ചെയ്യാം
- എല്ലാ ഡൂഡിലുകളെയുംപോലെ g-o-o-g-l-e എന്നീ അക്ഷരങ്ങൾ ഉണ്ടായിരിക്കണം.
- സെപ്റ്റംബർ 30 രാത്രി 10 മണിവരെ മാത്രമെ അപേക്ഷകൾ സ്വീകരിക്കുകയുള്ളു
- ഒരാൾക്ക് ഒരു ഡിസൈൻ മാത്രമെ അയയ്ക്കാനാകൂ
- ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് മത്സരം. 1-2, 3-4, 5-6, 7-8, 9-10 എന്നിങ്ങനെ ക്ലാസ് തിരിച്ചായിരിക്കും മത്സരം.
- ഓൺലൈനായോ ഓഫ് ലൈനായോ എൻട്രികൾ അയയ്ക്കാം
- ഓൺലൈനായി അയയ്ക്കുമ്പോൾ Jpg/png ഫോർമാറ്റിൽ അപ്ലോഡ് ചെയ്ത് അയയ്ക്കണം
- എൻട്രികൾ അയയ്ക്കുന്നവർ പേരുവിവരങ്ങളും ഡിസൈനെക്കുറിച്ച് ചെറിയൊരു കുറിപ്പും നൽകണം.
- ഓഫ് ലൈൻ എൻട്രികൾ തപാലായോ കൊറിയറായോ അയയ്ക്കാം.
- എൻട്രി ഫോം ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ച് Doodle for Google 2019, PMG Integrated Communications, 576, 1st Floor, Chirag Delhi Main Road, Above Oriental Bank of Commerce, New Delhi, 110017 എന്ന വിലാസത്തിൽ അയയ്ക്കുക.
- ഓൺലൈൻ ആയി അയയ്ക്കുന്നവർ https://doodles.google.co.in/d4g/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

മലയാളത്തിലും യുട്യൂബ് തരംഗം; വളർച്ച 100 ശതമാനത്തിലേറെ

വിജയികളെ തെരഞ്ഞെടുക്കുന്നത്...

വിദഗ്ധ ഡിസൈനർമാരുടെയും ആർട്ടിസ്റ്റുകളുടെയും ജഡ്ജിങ് പാനലാണ് വിജയികളെ നിശ്ചയിക്കുന്നത്. ക്രിയേറ്റിവിറ്റി, തീം കമ്മ്യൂണിക്കേഷൻ, ആർട്ടിസ്റ്റിക് മെറിറ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ക്ലാസ് അടിസ്ഥാനപ്പെടുത്തി 1-2, 3-4, 5-6, 7-8, 9-10 എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ ഗ്രൂപ്പിൽനിന്ന് മികച്ച നാല് ഡിസൈൻ വീതം തെരഞ്ഞെടുക്കും. ഇത്തരത്തിൽ ദേശീയ ഡിസൈനുകളായി തെരഞ്ഞെടുത്ത 20 ഡിസൈനുകൾ ഒക്ടോബർ 21 മുതൽ നവംബർ ആറ് വരെ ഗൂഗിൾ വെബ്സൈറ്റിൽ വോട്ടിനിടും. ഏറ്റവുമധികം വോട്ട് നേടുന്ന അഞ്ച് ഡിസൈനുകളെ ഗ്രൂപ്പ് വിജയിയായി കണക്കാക്കും. ഇതിൽനിന്ന് വിദഗ്ധ പാനൽ അന്തിമ വിജയിയെ തെരഞ്ഞെടുക്കും.
First published: August 12, 2019, 9:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading