HOME » NEWS » Money » TECH GOOGLE FACEBOOK AND WHATSAPP SHARE DETAILS WITH IT MINISTRY

കേന്ദ്ര സർക്കാരിന് വഴങ്ങി ഫെയ്സ്ബുക്കും വാട്സ് ആപ്പും; മൗനം പാലിച്ച് ട്വിറ്റർ

ഒരു അഭിഭാഷകനെ നിയമിച്ചതിന്റെ വിശദാംശങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ കൈമാറിയിട്ടുള്ളത്.

News18 Malayalam | news18-malayalam
Updated: May 29, 2021, 9:40 AM IST
കേന്ദ്ര സർക്കാരിന് വഴങ്ങി ഫെയ്സ്ബുക്കും വാട്സ് ആപ്പും; മൗനം പാലിച്ച് ട്വിറ്റർ
Twitter
  • Share this:
ന്യൂഡൽഹി: പുതിയ വിവര സാങ്കേതിക നിയമങ്ങള്‍ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് സമൂഹ മാധ്യമങ്ങള്‍ വഴങ്ങിത്തുടങ്ങി. ട്വിറ്റര്‍ ഒഴികെയുള്ള ഏഴ് പ്രധാന സമൂഹ മാധ്യമ സ്ഥാപനങ്ങള്‍ ആവശ്യമായ വിശദാംശങ്ങള്‍ പങ്കിട്ടതായി കേന്ദ്രം അറിയിച്ചു. ഫെയ്സ്ബുക്ക്, ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍, വാട്ട്സ്ആപ്പ്, കൂ, ഷെയര്‍ചാറ്റ്, ടെലിഗ്രാം എന്നിവയാണ് വിവരങ്ങള്‍ കൈമാറിയത്.

ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍, പരാതി പരിഹാര ഉദ്യോഗസ്ഥന്‍ എന്നിവരുടെ പേരുകളാണ് കമ്പനികള്‍ കൈമാറിയത്. അതേസമയം, ട്വിറ്റര്‍ ചീഫ് കംപ്ലയന്‍സ് ഓഫീസറുടെ വിശദാംശം ഇതുവരെ മന്ത്രാലയത്തിന് അയച്ചിട്ടില്ല.. ഒരു അഭിഭാഷകനെ നിയമിച്ചതിന്റെ വിശദാംശങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ കൈമാറിയിട്ടുള്ളത്.

പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് പേഴ്‌സണ്‍ എന്നിവരെ നിയമിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏറ്റവും സുപ്രധാനമായ ചട്ടങ്ങള്‍ സംബന്ധിച്ച് വിവരം സമൂഹമാധ്യമങ്ങള്‍ ഐടി മന്ത്രാലയത്തിന് നല്‍കിയിട്ടില്ലെന്നാണ് വിവരം.

You may also like:Explained| ഫെയ്‌സ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങി സമൂഹ മാധ്യമങ്ങൾ ഇനി മുതൽ പാലിക്കേണ്ട ചട്ടങ്ങൾ എന്തൊക്കെ?

സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ട്വിറ്റർ ചീഫ് കംപ്ലയ്ൻസ് ഓഫിസറുടെ വിവരങ്ങൾ കമ്പനി ഐടി മന്ത്രാലയത്തിന് നൽകിയിട്ടില്ല.

ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന സമൂഹ മാധ്യമങ്ങൾക്ക് ഇനി മുതൽ പുതിയ ഐ ടി നയം അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തനം ആരംഭിക്കാൻ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, കൂ മുതലായ സമൂഹ മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സമയവും കേന്ദ്ര സർക്കാർ നൽകിയിരുന്നു. വിപുലമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പുതിയ ഐ ടി നയം സമൂഹ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്നതിന് തടസ്സമില്ലെന്നും എന്നാൽ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കേണ്ടി വരുമെന്നുമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയത്. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലല്ല പ്രശ്‌നം. അത് ദുരുപയോഗം ചെയ്യുന്നതിലാണ് പ്രശ്‌നം. അങ്ങനെ സംഭവിക്കുമ്പോള്‍ പിന്നെ എന്താണ് ചെയ്യുകയെന്നും ഇന്ത്യ ടുഡേ നൽകിയ പ്രതികരണത്തിൽ രവിശങ്കർ പ്രസാദ് ചോദിക്കുന്നു.

2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്നത് എന്താണ്?

സമൂഹ മാധ്യമ കമ്പനികളിൽ വിപുലമായ പരാതി പരിഹാര സംവിധാനം സൃഷ്ടിക്കുക, പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, പരാതികൾക്ക് പരിഹാരമുണ്ടാക്കുക, ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാൻ പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു.
Published by: Naseeba TC
First published: May 29, 2021, 9:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories