• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവ്; ഗൂഗിളിന് വന്‍തുക പിഴ

57 മില്യണ്‍ ഡോളറാണ് ഫ്രഞ്ച് ഗവണ്‍മെന്റ് ഗൂഗിളിനു പിഴ ചുമത്തിയത്

news18
Updated: January 22, 2019, 9:53 AM IST
ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവ്; ഗൂഗിളിന് വന്‍തുക പിഴ
google
news18
Updated: January 22, 2019, 9:53 AM IST
വാഷിംഗ്ടണ്‍: ഉപഭോക്താകളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്ത് വിട്ടെന്ന പരാതിയില്‍ ഗൂഗളിന് വന്‍ തുക പിഴയിട്ട് ഫ്രഞ്ച് സര്‍ക്കാര്‍. 57 മില്യണ്‍ ഡോളറാണ് ഫ്രഞ്ച് ഗവണ്‍മെന്റ് ഗൂഗിളിനു പിഴ ചുമത്തിയത്. ഉപഭോക്തകളുടെ സ്വകാര്യതയക്ക് ഗൂഗിള്‍ സംരക്ഷണം നല്‍കുന്നില്ലന്ന് ഫ്രാന്‍സ് ഇന്റനെറ്റ് നിരീക്ഷണ സമതി കണ്ടത്തിയിതിനെത്തുടര്‍ന്നാണ് നടപടി. വിവരങ്ങള്‍ ശേഖരിക്കുന്നതിലേ വിശാദംശങ്ങള്‍ വെളിപ്പെടുത്താന്‍ ഗൂഗിള്‍ തയ്യാറായില്ലന്നും ഫ്രാന്‍സ് ഇന്റനെറ്റ് നിരീക്ഷണ സമതി കുറ്റപ്പെടുത്തി.

സമീപകാലത്ത് ഗൂഗിളിന് ലഭിക്കുന്ന ഏറ്റവും വലിയ പിഴയാണിത്. പരസ്യങ്ങളുടെ തള്ളിക്കയറ്റത്തെയും ഡാറ്റാ പ്രൈവസി ഏജന്‍സിയായ സിഎന്‍ഐഎല്‍ വിമര്‍ശിച്ചു. അതേസമയം സംഭവത്തേക്കുറിച്ച് പഠിച്ച് വരികയാണെന്നും പരിശോധനകള്‍ക്ക് ശേഷമേ പിഴയൊടുക്കുന്നതിനേക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നുമാണ് ഗൂഗിളിന്റെ നിലപാട്.

Also Read: നടിക്കെതിരായ ആക്രമണം: സർക്കാരിന് മറുപടി നൽകാൻ ഒരാഴ്ച ആവശ്യപ്പെട്ട് ദിലീപ്

വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവില്ലെന്ന നിലപാടിലാണ് ഗൂഗിള്‍ അധികൃതര്‍. ഉപയോക്താക്കള്‍ തങ്ങളില്‍ നിന്ന് ഉന്നത നിലവാരത്തിലുള്ള സേവനമാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അത്തരം പ്രതീക്ഷകള്‍ക്കൊത്ത് തങ്ങള്‍ക്ക് ഉയരാനാകുന്നുണ്ടെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

First published: January 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...