• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗൂഗിൾ ഹോം ഇനി ഇന്ത്യൻ വിപണിയിലും

gopika.gs | news18
Updated: April 19, 2018, 6:14 PM IST
ഗൂഗിൾ ഹോം ഇനി ഇന്ത്യൻ വിപണിയിലും
gopika.gs | news18
Updated: April 19, 2018, 6:14 PM IST
തികച്ചും അത്ഭുതകരമായ പ്രവർത്തനമാണ് ഗൂഗിൾ ഹോം എന്ന സ്പീക്കറിനുള്ളത്. സ്പീക്കർ എന്നു കേൾക്കുമ്പോൾ പാട്ടുകേൾക്കാനോ മറ്റോ ഉള്ള ഗൂഗിളിന്റെ പുതിയ ഉപകരണമെന്നാകും എല്ലാരുടെയും ധാരണ.  എന്നാൽ ഈ സ്പീക്കറിനോടു നാം  എന്തു ചോദിച്ചാലും മറുപടിയും തരും. പറയുന്ന ജോലികളെല്ലാം കൃത്യമായി ചെയ്യും. എവിടെയുണ്ടാകും ഇതുപോലെ അനുസരണയുളള മറ്റൊരു ഉപകരണം? കേട്ടിട്ട് വിശ്വസിക്കാനാകുന്നില്ല അല്ലെ..എന്നാൽ സംഗതി സത്യമാണ്.

രാവിലെ ഉണർന്നാൽ ഉടൻ, "ഗൂഗിള്‍, പ്ലേ ദ മോ‌ർണിങ് പ്ലേലിസ്റ്റ് (രാവില കേൾക്കുന്ന ഗാനങ്ങൾ കേൾപ്പിക്കു) എന്നു പറഞ്ഞാൽ ഉടൻ തന്നെ ഗൂഗിൾ ഹോം പാട്ടു കേൾപ്പിക്കും! കുട്ടികളെ ഉണർത്താൻ പറഞ്ഞാല്‍ ഞൊടിയിടയ്ക്കുള്ളൽ കുട്ടികളുടെ മുറിയിൽ ഗൂഗിൾ അലാറം അടിക്കും.

വീട്ടിലെ ഒരംഗത്തിനോടു സംസാരിക്കുന്ന വിധത്തിൽ ഗൂഗിൾ ഹോമിനോട് എല്ലാം പറയാം. ഓരോ ദിവസത്തേയും പരിപാടികൾ പ്ലാൻ ചെയ്യാം. യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യും. ഇനി ഫ്ലൈറ്റോ ട്രെയിനോ ലേറ്റ് ആണെങ്കിൽ ആവിവരവും ഗൂഗിൾ ഹോം  യാത്രയ്ക്കായി തയ്യാറെടുക്കുന്ന നമ്മളെ അറിയിക്കും. അതനുസരിച്ച് യാത്രയിൽ മാറ്റം വരുത്താനും സഹായിക്കും.

വീട്ടിൽ നിന്നും ഓഫീസിലെക്കു പോകുന്ന വഴി ട്രാഫിക്ക് ബ്ലോക്കുണ്ടോ എന്നു സംശയമുണ്ടോ..? ഗൂഗിളിനോടു ചോദിക്കൂ..പ്ലീസ്! ബ്ലോക്കില്ലാത്ത വഴികൾ മെസേജായി ഫോണിൽ അയച്ചു തരും.

ഇനി ഗൂഗിൾ ഹോമിന്റെ സേവനം ഇന്ത്യയിലും ലഭിക്കും. കാരണം ഈ സ്മാർട്ട് സ്പീക്കർ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ്.
ഇന്ത്യയില്‍ ഗൂഗിള്‍ ഹോം സ്പീക്കറിന് 9,999 രൂപയും, ഹോം മിനി സ്പീക്കറിന് 4,499 രൂപയുമാണ് വില. ഓൺലൈനിലും ലഭ്യമാണ്.
First published: April 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍