• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹേ ഗൂഗിൾ, വിൽ യൂ മാരി മീ? ഇന്ത്യക്കാർക്ക് അറിയേണ്ടത് ഇത്രമാത്രം!

സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞ Really Really മീം ഏറ്റെടുത്തുകൊണ്ടാണ് പുതിയ ചോദ്യവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുന്നത്

news18
Updated: January 30, 2019, 12:44 PM IST
ഹേ ഗൂഗിൾ, വിൽ യൂ മാരി മീ? ഇന്ത്യക്കാർക്ക് അറിയേണ്ടത് ഇത്രമാത്രം!
Google India "really really really" wanted to know why so many of its users kept asking to marry Google Assistant.
news18
Updated: January 30, 2019, 12:44 PM IST
ഈ ഭൂലോകത്തിൽ എന്തിനെക്കുറിച്ച് അറിയണമെങ്കിലും ഒരാൾ ആദ്യം ചെയ്യുന്നത് ഗൂഗിളിനോട് ചോദിച്ചുനോക്കും. എനിക്ക് ആ സ്ഥലത്ത് എത്താൻ ഏറ്റവും എളുപ്പവഴി ഏതാണ്? ചന്ദ്രന്‍റെ ഗുരുത്വാകർഷണ ബലം എത്ര? എന്നിങ്ങനെ എന്തു ചോദ്യങ്ങൾക്കും ഗൂഗിളിൽ ഉത്തരം റെഡി. മുൻകാലങ്ങളിൽ ഗൂഗിൾ സെർച്ചിൽ ടൈപ്പ് ചെയ്താണ് സംശയങ്ങൾ ദുരീകരിച്ചിരുന്നതെങ്കിൽ ഇന്ന് കുറേക്കൂടി മുന്നോട്ടുപോയിരിക്കുന്ന സാങ്കേതികവിദ്യ. ഗൂഗിൾ അസിസ്റ്റൻറ് എന്ന പുതിയ ടെക്നോളജിയിലൂടെ ഗൂഗിളിനോട് നമുക്ക് സംശയങ്ങൾ നേരിട്ട് ചോദിക്കാം. എന്നാൽ ഗൂഗിളിനോട് എന്നെ വിവാഹം ചെയ്യുമോ? എന്ന് ചോദിച്ചിട്ടുണ്ടോ? ഇന്ത്യക്കാർ പതിവായി ഗൂഗിൾ അസിസ്റ്റന്‍റിനോട് ചോദിക്കുന്ന ചോദ്യമിതാണ്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞ Really Really മീം ഏറ്റെടുത്തുകൊണ്ടാണ് പുതിയ ചോദ്യവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുന്നത്.



ഇതുസംബന്ധിച്ച ഗൂഗിൾ ഇന്ത്യയുടെ ട്വീറ്റാണ് ഇതിനോടകം ചർച്ചയായിരിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഗൂഗിൾ അസിസ്റ്റന്‍റിനോട് വിവാഹം കഴിക്കുമോയെന്ന് സ്ഥിരമായി ചോദിക്കുന്നതെന്നാണ് ഗൂഗിളിന് അറിയേണ്ടത്.

ഏതായാലും ഗുഗിളിന്‍റെ Really Really ചോദ്യത്തിന് മറുപടിയുമായി രസകരമായ ട്വീറ്റുകളാണ് വരുന്നത്...










First published: January 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...